തരൂരണ്ണനും മാധ്യമങ്ങളും
വീണു വീണല്ലേ നടക്കാന്‍ പഠിക്കുന്നത്. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നടക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ ശശി അണ്ണന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി-സ്ഥാനം രാജിവച്ചു എന്ന് വിശദീകരിക്കാന്‍ ചൊവ്വാഴ്‌ച ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ വള്ളത്തോള്‍ നാരാണയന്റെ(-മേന്‌നന്‍ എന്ന് കൂട്ടാത്തത് ജാതി വിളിച്ചാക്ഷേപിച്ചു എന്ന് ആരേലും പറഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്) പദ്യ ശകലം ചൊല്ലി മലയാളികളെ മാത്രമല്ല, ലോക്‌സഭയില്‍ എസിയില്‍ തണുത്തുവിറച്ചിരിക്കുന്ന അംഗങ്ങളെക്കൂടി കോള്‍മൈയിര്‍ കൊള്ളിച്ചു അണ്ണന്‍. ഉച്ഛാരണ ശുദ്ധിയുള്ള ഇംഗ്ലീഷില്‍ തരൂര്‍ നടത്തിയ പ്രസ്‌താവന കേട്ട് കണ്‍ട്രി ഇന്ത്യന്‍ [...]


















