| Mobile | RSS

തുടര്‍ചയായ നാലാം ദിവസവും നേട്ടം; നിഫ്‌റ്റി 5300ന്‌ മുകളില്‍

ചാഞ്ചാട്ടത്തേയും വില്‍പന സമ്മര്‍ദ്ദത്തേയും അതിജീവിച്‌ ദേശീയ ഓഹരി സൂചിക 5300ന്‌ മുകളില്‍ കയറി ഈ ആഴ്‌ചയിലെ വ്യാപാരം അവസാനിപ്പിചു. തുടര്‍ചയായ നാലാം ദിവസമാണ്‌ ഇന്ത്യന്‍ സൂചികകള്‍ വിലക്കയറ്റം കാഴ്‌ചവെയ്ക്കുന്നത്‌. അമേരിക്കന്‍, യൂറോപ്യന്‍ സൂചികകളില്‍ നിന്നുള്ള മികച പിന്തുണയും ഇന്ത്യന്‍ ഇടപാടുകാര്‍ക്ക്‌ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരണയായി. ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്‌ മികച ഒരു ആഴ്‌ചയ്ക്കാണ്‌ നേട്ടത്തോടെ സമാപനമാകുന്നത്‌. റിസര്‍വ്‌ ബാകിന്റെ വായ്‌പാനയവും, ഗ്രീസിലെ സാമ്പത്തിക പ്രശ്‌നങ്ങളുമായിരുന്നു കടന്നുപോകുന്ന ആഴ്‌ചയിലെ പ്രധാനവാര്‍ത്ത. രണ്‌ടും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ഓളങ്ങള്‍ [...]

[ More ] April 23rd, 2010 | 3 Comments | Posted in മലയാളം (Malayalam) |

‘ഗ്രീസില്‍’ തെന്നിവീണു; വിപണിക്ക്‌ തുടക്കത്തിലെ കുതിപ്പ്‌ നിലനിര്‍ത്താനായില്ല

തുടര്‍ചയായ രണ്‌ടാം ദിവസവും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. തുടക്കത്തില്‍ ചാഞ്ചാട്ടത്തെത്തുടര്‍ന്ന്‌ ബുധനാഴ്‌ച വിപണിയില്‍ അല്‍പം നഷ്‌ടം കാണിചിരുന്നു. എന്നാല്‍ വ്യാപാരം ഒന്ന്‌ ചൂടുപിടിചപ്പോള്‍ കാളകള്‍ കളം നിറയുകയായിരുന്നു. എന്നാല്‍ ഗ്രീസിലെ വായ്‌പാ പ്രശ്‌നങ്ങള്‍ വീണ്‌ടും തലപൊക്കിയപ്പോള്‍ സൂചികകള്‍ ലാഭമെടുപ്പിന്‌ സാക്ഷ്യം വഹിചു. അതുകൊണ്‌ട്‌ തുടക്കത്തിലെ മികച നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കഴിഞ്ഞില്ല. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ്‌ ദൃശ്യമായത്‌. വ്യാപാരത്തിനിടെ ദേശീയ ഓഹരിസൂചിക 5300 എന്ന നിലവാരത്തിന്‌ മുകളില്‍ കയറുകയും ചെയ്‌തു. [...]

[ More ] April 22nd, 2010 | 1 Comment | Posted in മലയാളം (Malayalam) |

തുടര്‍ചയായ നാലാം ദിവസവും നഷ്‌ടം

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച-യായ നാലാം ദിവസവും നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച-ു. ഈ ആഴ്‌ച വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം അധികമായിരുന്നു. വ്യാഴാഴ്‌ച നിര്‍ത്തിയേടത്തു നിന്നാണ്‌ സൂചികകള്‍ വ്യാപാരം തുടങ്ങിയതു തന്നെ. വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും സൂചികകള്‍ നഷ്‌ടത്തില്‍ തന്നെയായിരുന്നു. ഏഷ്യന്‍ സൂചികകളില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകളും ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തെ ദോഷകരമായി സ്വാധീനിച-ു. വന്‍ തോതില്‍ വിലയിടിവ്‌ കാണിച- റിലയന്‍സിന്റെ പ്രകടനമാണ്‌ സെന്‍സെക്‌സിനെ 48 പോയിന്റ്‌ നഷ്‌ടത്തിലാക്കിയത്‌. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ക്കും വില്‍പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ [...]

[ More ] April 16th, 2010 | No Comments | Posted in മലയാളം (Malayalam) |

നിഫ്‌റ്റി ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍

തുടര്‍ചയായ മൂന്നാം വ്യാപാര ദിനത്തില്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. കഴിഞ്ഞ ആഴ്‌ച നേട്ടത്തില്‍ വ്യാപാരം നിര്‍ത്തിയ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ നിര്‍ത്തിയിടത്ത്‌ നിന്ന്‌ തുടങ്ങി. എല്ലാ ഘടകങ്ങളും അനുകൂലമായപ്പോള്‍ സൂചികകള്‍ മികച- നേട്ടം രേഖപ്പെടുത്തി. ദേശീയ ഓഹരി സൂചിക 25 മാസത്തിനിടയില്‍ ആദ്യമായി 5300 എന്ന നിലവാരത്തിന്‌ മുകളില്‍ കയറി ക്ലോസ്‌ ചെയ-ുകയും ചെയ്‌തു. ബോംബെ ഓഹരി സൂചികയാകട്ടെ 17800 എന്ന നിലവാരത്തിന്‌ സമീപം എത്തുകയും ചെയ്‌തു. ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരം കാഴ്‌ചവെച-ാണ്‌ [...]

[ More ] March 29th, 2010 | 1 Comment | Posted in മലയാളം (Malayalam) |

വിപണിയില്‍ അസാധാരണ കുതിപ്പ്‌; സെന്‍സെക്‌സ്‌ 218 പോയിന്റ്‌ ഉയര്‍ന്നു

ദിവസങ്ങളായി തുടരുന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നലെ അസാധാരണ കുതിപ്പ്‌ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മടിച-്‌ നിന്ന ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങാന്‍ മത്സരിച-താണ്‌ ഇതിന്‌ പ്രധാന കാരണം. തുടര്‍ച-യായ എട്ട്‌ വ്യാപാര ദിനങ്ങളില്‍ സ്‌ഥിരത കൈവരിച-തിന്‌ ശേഷമാണ്‌ സൂചികകള്‍ പോസിറ്റീവായി പ്രതികരിച-ത്‌. ഇക്കൊല്ലം ജനുവരി 21ന്‌ ശേഷം ആദ്യമായി ദേശീയ ഓഹരി സൂചിക 5200 എന്ന നിലവാരം തൊടുകയും ചെയ്‌തു. ആ നിലവാരം മറികടന്ന്‌ ക്ലോസ്‌ ചെയ-ാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്നലത്തെ മുന്നേറ്റം സൂചികകള്‍ക്ക്‌ കരുത്ത്‌ [...]

[ More ] March 16th, 2010 | 1 Comment | Posted in മലയാളം (Malayalam) |

സെന്‍സെക്‌സ്‌ 17,000 കടന്നു

ചൊവാഴ്ച  ദേശീയ ഓഹരി സൂചിക പ്രധാന നിലവാരമായ 5000 താണ്‌ടിയെങ്കില്‍ ഇന്നലെ ബോംബെ ഓഹരി സൂചിക 17,000 എന്ന നിലവാരം മറികടന്നു. ‘ബജറ്റ്‌ ഇം പാക്‌ട്‌’ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടരുകയാണ്‌. ബജറ്റിനെത്തുടര്‍ന്ന്‌ തുടര്‍ച-യായ മൂന്നാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം രേഖപ്പെടുത്തി. ഈ ആഴ്‌ച മാത്രം സെന്‍സെക്‌സ്‌ 600 പോയിന്റിനടുത്ത്‌ വിലക്കയറ്റം കാണിച്ചു . ജനുവരി 21ന്‌ ശേഷം ആദ്യമായാണ്‌ സെന്‍സെക്‌സ്‌ 17,000 എന്ന നിലവാരം മറികടക്കുന്നത്‌. കേന്ദ്ര ബജറ്റിന്‌ മുന്നോടിയായ അനിശ്‌ചിതത്വവും [...]

[ More ] March 3rd, 2010 | No Comments | Posted in മലയാളം (Malayalam) |

ലാഭമെടുപ്പ്‌; വിപണി വീണു

കഴിഞ്ഞ രണ്‌ട്‌ ദിവസങ്ങളിലായി മികച- മുന്നേറ്റം രേഖപ്പെടുത്തിയ സൂചികകളില്‍ ഇന്നലെ ലാഭമെടുപ്പ്‌ ദൃശ്യമായി. ഏഷ്യന്‍ വിപണികളിലെ ലാഭമെടുപ്പ്‌ മാതൃകയാക്കിയ ഇന്ത്യന്‍ ഇടപാടുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഊറിക്കൂടിയ നേട്ടം മുഴുവന്‍ കൈക്കലാക്കാന്‍ മത്സരിച-ു. ഇന്നലെ വ്യാപസമയം മുഴുവന്‍ ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടത്തിന്റെ പരിധിയിലായിരുന്നു. ഒരിക്കല്‍ പോലും നേട്ടത്തിന്റെ പരിധിയിലേക്ക്‌ തലയുയര്‍ത്താന്‍ വിപണിക്ക്‌ സാധിച-ില്ല. വ്യാപാര അവസാനത്തോടടുപ്പിച-്‌ ലാഭമെടുപ്പ്‌ വര്‍ധിക്കുകയും ചെയ്‌തു. ദേശീയ ഓഹരി സൂചിക 4900 എന്ന നിലവാരത്തിന്‌ താഴെയിറങ്ങിയാണ്‌ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌.

[ More ] February 18th, 2010 | No Comments | Posted in മലയാളം (Malayalam) |
  • Archives