‘ജോലി ചെയ-ാതെ ജീവിക്കാനുള്ള ഉദ്യോഗങ്ങള്‍ക്കായുള്ള പരക്കം പാച-ില്‍ അവസാനം എല്ലാ സ്‌ഥാപനങ്ങളേയും ഇല്ലാതാക്കും’ മുന്‍ അമേരിക്കന്‍ പ്രസിഡന്റും ലോകത്തിലെ തന്നെ ഏറ്റവും വലിയ കഠിനാധ്വാനികളില്‍ ഒരാളുമായിരുന്ന എബ്രഹാം ലിങ്കന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ നിരീക്ഷണമാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഈ വാക്കുകള്‍ക്ക് ഇപ്പോഴും ജീവനുണ്‌ട്. പ്രത്യേകിച-് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് വന്‍ കിട സ്‌ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന് പോലും സ്വന്തം ആര്‍ഭാടങ്ങള്‍ക്ക് ചെലവഴിക്കാന്‍ ചങ്കൂറ്റമുള്ള സ്‌ഥാപന മേധാവികള്‍ ഉണ്‌ടാകുമ്പോള്‍. പ്രശ്‌നം സാമ്പത്തികമാകുമ്പോള്‍ അതിന്റെ ആഴവും പരപ്പും ഊഹിക്കാവുന്നതിലും ഏറെയായി മാറുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഒരര്‍ത്ഥില്‍ വലിയൊരു പൊളിചെ-ഴുത്താണ് ലോകത്ത് നടത്തിയത്, അല്ലെങ്കില്‍ കുറഞ്ഞപക്ഷം അതിന് വഴിമരുന്നിടുകയെങ്കിലും ചെയ്‌തു.