| Mobile | RSS

തിരുത്തലിന്‌ ശേഷം വിപണിയില്‍ നേട്ടം

തിങ്കളാഴ്‌ച ദൃശ്യമായ തിരുത്തലിന്‌ ശേഷം വിപണിയില്‍ നേരിയ നേട്ടം. ചെവ-ാഴ്‌ച വിപണിയില്‍ സാമാന്യം നല്ല തോതില്‍ കയറ്റിറക്കങ്ങള്‍ നടന്നു. വ്യാഴാഴ്‌ച ഈ മാസത്തെ ഡെറിവേറ്റീവ്‌ കരാറുകള്‍ അവസാനിക്കാനിരിക്കെ അതിന്‌ മുന്നോടിയായി വിപണി ചാഞ്ചാട്ടം രേഖപ്പെടുത്തുന്നു എന്നാണ്‌ പൊതുവെ വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ഡെറിവേറ്റീവ്‌ ക്ലോസിങ്ങാണ്‌ വ്യാഴാഴ്‌ച നടക്കുക. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ അല്‍പം വിലക്കയറ്റം കാഴ്‌ചവെച-ാണ്‌ ബോംബെ ഓഹരി സൂചികയില്‍ ഇന്നലെ വ്യാപാരം തുടങ്ങിയതു തന്നെ. എന്നാല്‍ വ്യാപാരം പുരോഗമിച-തോടെ ലാഭമെടുപ്പും തുടങ്ങി. [...]

[ More ] March 23rd, 2010 | No Comments | Posted in മലയാളം (Malayalam) |

വിപണിയില്‍ കുതിപ്പ്‌; സെന്‍സെക്‌സ്‌ 108 പോയിന്റ്‌ ഉയര്‍ന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു. ബജറ്റ്‌ കഴിഞ്ഞുള്ള രണ്‌ടാമത്തെ ആഴ്‌ചയും ഇന്ത്യന്‍ സൂചികകള്‍ വിലയുയര്‍ച- രേഖപ്പെടുത്തിയാണ്‌ വ്യാപാരം തുടങ്ങിയത്‌. കഴിഞ്ഞ ആഴ്‌ച നിര്‍ത്തിയേടത്ത്‌ നിന്നാണ്‌ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ തുടങ്ങിയത്‌. വിപണിയിലെ പോസിറ്റീവ്‌ തരംഗങ്ങള്‍ക്ക്‌ ഇതുവരെ അറുതിയായില്ല എന്നാണ്‌ ഈ കുതിപ്പ്‌ നല്‍കുന്ന സൂചന. ഇടപാടുകാരുടെ ആത്മവിശ്വാസം നന്നായി വര്‍ധിച-ിട്ടുണ്‌ട്‌. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ്‌ വ്യാപാര സമയത്തുടനീളം അതേ നിലവാരത്തില്‍ തുടരുകയും ചെയ്‌തു. ബോംബെ ഓഹരി സൂചിക [...]

[ More ] March 8th, 2010 | No Comments | Posted in മലയാളം (Malayalam) |

സെന്‍സെക്‌സ്‌ 17,000 കടന്നു

ചൊവാഴ്ച  ദേശീയ ഓഹരി സൂചിക പ്രധാന നിലവാരമായ 5000 താണ്‌ടിയെങ്കില്‍ ഇന്നലെ ബോംബെ ഓഹരി സൂചിക 17,000 എന്ന നിലവാരം മറികടന്നു. ‘ബജറ്റ്‌ ഇം പാക്‌ട്‌’ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടരുകയാണ്‌. ബജറ്റിനെത്തുടര്‍ന്ന്‌ തുടര്‍ച-യായ മൂന്നാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം രേഖപ്പെടുത്തി. ഈ ആഴ്‌ച മാത്രം സെന്‍സെക്‌സ്‌ 600 പോയിന്റിനടുത്ത്‌ വിലക്കയറ്റം കാണിച്ചു . ജനുവരി 21ന്‌ ശേഷം ആദ്യമായാണ്‌ സെന്‍സെക്‌സ്‌ 17,000 എന്ന നിലവാരം മറികടക്കുന്നത്‌. കേന്ദ്ര ബജറ്റിന്‌ മുന്നോടിയായ അനിശ്‌ചിതത്വവും [...]

[ More ] March 3rd, 2010 | No Comments | Posted in മലയാളം (Malayalam) |

നഷ്‌ടത്തോടെ ഈ ആഴ്‌ചയിലെ വ്യാപാരത്തിന്‌ അവസാനം

ഇന്നലെ വ്യാപാര സമയത്തുടനീളം നഷ്‌ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്‌ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച-ു. എല്ലാ സൂചകങ്ങളും നഷ്‌ടത്തിലേക്ക്‌ വെളിച-ം വീശിയപ്പോള്‍ ഇന്ത്യന്‍ ഇടപാടുകാര്‍ കരടികള്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വിപണിയില്‍ നഷ്‌ടത്തിന്‌ അനുകൂലമായ തരംഗമാണ്‌ ഈ ആഴ്‌ച നിലനിന്നത്‌. ഇടയ്ക്ക്‌ അല്‍പം കയറ്റം രേഖപ്പെടുത്തിയത്‌ അല്‍പം പ്രതീക്ഷ നല്‍കിയെങ്കിലും സൂചികകള്‍ ഭൂരിഭാഗം ദിവസവും നഷ്‌ടത്തില്‍ തന്നെ തുടരുകയായിരുന്നു. ആഴ്‌ചയിലെ അവസാനമായതിനാല്‍ ഷോര്‍ട്ട്‌ കവറിങ്ങ്‌ വിപണിയില്‍ കാര്യമായി സ്വാധീനം ചെലുത്തി. ഇന്നലെ വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ ദൃശ്യമായ ഈ വാങ്ങല്‍ പിന്തുണയ്ക്ക്‌ പക്ഷെ വിപണിയെ നേട്ടത്തില്‍ എത്തിക്കാന്‍ മാത്രം കരുത്തില്ലായിരുന്നു.

[ More ] February 19th, 2010 | 3 Comments | Posted in മലയാളം (Malayalam) |

തുടക്കം കിതപ്പ്‌; പിന്നെ കുതിപ്പ്‌: സെന്‍സെക്‌സ്‌ 188 പോയിന്റ്‌ ഉയര്‍ന്നു

കഴിഞ്ഞ ദിവസം വന്‍ തോതില്‍ തകര്‍ച- രേഖപ്പെടുത്തിയ ഇന്ത്യന്‍ ഓഹരി സൂചിക ഇന്നലെ പക്ഷെ വിലയുയര്‍ച- രേഖപ്പെടുത്തിയാണ്‌ വ്യാപാരം നിര്‍ത്തിയത്‌. തുടക്കത്തില്‍ അല്‍പം ചാഞ്ചാട്ടം രേഖപ്പെടുത്തിയ സൂചികകള്‍ ഉച-യോടെ മികച- കുതിപ്പ്‌ കാഴ്‌ചവെച-ു. എല്ലാ വിഭാഗം ഓഹരികളിലും വാങ്ങിക്കൂട്ടല്‍ ദൃശ്യമായപ്പോള്‍ സെന്‍സെക്‌സിന്‌ ഒരു ശതമാനത്തിലധികം വിലയുയര്‍ച- നേടാനായി. അവസാന ഒരു മണിക്കൂറില്‍ 200 പോയിന്റോളമാണ്‌ ഇന്ത്യന്‍ സൂചികകള്‍ മുന്നേറിയത്‌. ഷോര്‍ട്ട്‌ കവറിങ്ങും യൂറോപ്യന്‍ വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ്‌ കാളകളുടെ പക്ഷം ചേരാന്‍ ഇന്ത്യന്‍ ഇടപാടുകാര്‍ക്ക്‌ ചങ്കുറപ്പ്‌ നല്‍കിയത്‌.

[ More ] February 16th, 2010 | No Comments | Posted in മലയാളം (Malayalam) |
  • Archives