തുടര്‍ചയായ മൂന്നാം ദിവസവും വിപണിയില്‍ നേട്ടം
നഷ്‌ടക്കചവടത്തിന്റെ ഒരാഴ്‌ചയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ നേട്ടത്തിന്റെ ദിനങ്ങള്‍ വിരുന്നിനെത്തിയിരിക്കുന്നു. തുടര്‍ചയായ മൂന്ന് വ്യാപാര ദിനങ്ങളില്‍ നേട്ടം കാണിച ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ തന്നെ ഈ ആഴ്‌ചയിലെ വ്യാപാരം പൂര്‍ത്തിയാക്കി. ഉചവരെ ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണിചത്. എന്നാല്‍ ഉചയ്ക്ക് ശേഷം സൂചികകള്‍ അക്ഷരാര്‍ത്ഥത്തില്‍ കുതിപ്പ് തന്നെ കാണിചു. ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ നിന്ന് ആശാവഹമായ സൂചനകള്‍ ഒന്നും ലഭിക്കാത്തതാണ് തുടക്കത്തിലെ തണുപ്പന്‍ പ്രകടനത്തിന് കാരണം. എന്നാല്‍ യൂറോപ്യന്‍ സൂചികകളില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ [...]






















