വിപണി മൂന്ന് മാസത്തിനിടയിലെ താഴ്‌ന്ന നിലയില്‍; സെന്‍സെക്‌സ് 447 പോയിന്റ് ഇടിഞ്ഞു
ആഗോള വിപണികളില്‍ കാളകളുടെ രക്‌തം വീണു. അതിന് പിന്തുടര്‍ചയെന്നോണം ഇന്ത്യന്‍ സൂചികകള്‍ കനത്ത വിലയിടിവ് കാണിച് വ്യാപാരം നിര്‍ത്തി. കഴിഞ്ഞദിവസം അംബാനി സഹോദരത്താര്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നതിന്റെ തൊട്ട് പിറകെ ഇന്ത്യന്‍ സൂചികകള്‍ മികച മുന്നേറ്റം കാണിചിരുന്നു. എന്നാല്‍ കിട്ടിയ തക്കത്തിന് ഇടപാടുകാര്‍ ലാഭമെടുപ്പിന് ഇറങ്ങിയത് നേട്ടത്തിന്റെ വലിയൊരു ശതമാനം നഷ്‌ടമാക്കി. വിപണി കരടികളുടെ കൈപ്പിടിയില്‍ അമര്‍ന്ന കാഴ്‌ചയാണ് ചൊവാഴ്‌ച കണ്‌ടത്. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ സൂചികകള്‍ നഷ്‌ടത്തിലായിരുന്നു. കച-വടം പുരോഗമിക്കുന്തോറും നഷ്‌ടത്തിന്റെ തോത് കൂടുകയും [...]
























