റിസര്‍വ് ബാങ്ക് വായ്‌പാനയം തുണചു; സെന്‍സെക്‌സ് 60 പോയിന്റ് ഉയര്‍ന്നു
യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള റിസര്‍വ് ബാങ്കിന്റെ വായ്‌പാനയം ഇന്ത്യന്‍ സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നു. തുടര്‍ചയായ അഞ്ച് ദിവസത്തെ നഷ്‌ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ നേട്ടം കാഴ്‌ചവെചു. ബാങ്കിങ്ങ് നിരക്കുകളില്‍ 25 അടിസ്‌ഥാന പോയിന്റിന്റെ വര്‍ധനയാണ് കേന്ദ്രബാങ്ക് വരുത്തിയത്. റിപ്പോനിരക്ക് (5.25 ശതമാനം), റിവേഴ്സ് റിപ്പോ നിരക്ക് (3.75 ശതമാനം), കരുതല്‍ ധന അനുപാതം–സി.ആര്‍.ആര്‍ (ആറ് ശതമാനം) എന്നിങ്ങനെയാകും പുതുക്കിയ നിരക്കുകള്‍. ഇതില്‍ കരുതല്‍ ധന അനുപാതത്തിന്റെ പുതുക്കിയ നിരക്ക് ഈ മാസം 24 മുതല്‍ മാത്രമേ നിലവില്‍ വരൂ. [...]
























