താടിക്കുമുണ്‌ട് രാഷ്‌ട്രീയം
താടിയും മീശയും വച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ കാണാനിഷ്‌ടമില്ലാത്ത സുന്ദരിമാരുടെയും ചില സുന്ദരന്‍മാരുടെയും പ്രാര്‍ത്ഥന പരമകാരുണ്യവാനായ ദൈവം കേട്ടിരിക്കുന്നു. ഗാന്ധി(ഏത് വകയില്‍) കുടുംബത്തിലെ ഇളമുറ തമ്പുരാന്‍ കൃത്യം 40 വയസുള്ള രാഹുല്‍ ഗാന്ധി ക്ലീന്‍ ഷേവ് ചെയ്‌തിരിക്കുന്നു. സുന്ദരികള്‍ക്കും ചില സുന്ദരന്‍മാര്‍ക്കും പരമാനന്ദം പകരുന്ന ഈ ബ്രേക്കിങ് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യയിലെ പത്രപാരമ്പര്യത്തിന്റെ തലപ്പത്തോ എവിടെയോ നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഓണ്‍ലൈന്‍ എഡിഷനാണ്.
മൈക്രോസോഫ്‌ട് മുതലാളി ബില്‍ഗേറ്റ്‌സുമായി ഉത്തര്‍പ്രദേശിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ രാഹുലിന്റെ ക്ലീന്‍ഷേവ് കണ്‌ടത്. രാഹുലിന്റെ [...]




















