ചാഞ്ചാട്ടം; ഒടുവില്‍ നഷ്‌ടം
ഇന്‍ഫോസിസിന്റെ നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷയ്ക്ക് ഒപ്പം എത്തിയെങ്കിലും ഇന്ത്യന്‍ വിപണി അതിനോട് തണുപ്പന്‍ പ്രതികരണമാണ് നടത്തിയത്. കോര്‍പ്പറേറ്റ് ഫലങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സ്വാധീനം ചെലുത്തിത്തുടങ്ങുമെന്ന് പൊതുവെ വിലയിരുത്തലുണ്‌ട്. അതിന് മുന്നോടിയായ ചാഞ്ചാട്ടം വിപണിയില്‍ ദൃശ്യമാകുന്നുമുണ്‌ട്. വമ്പന്‍ കമ്പനികള്‍ അവയുടെ വാര്‍ഷിക ഫലങ്ങള്‍ പുറത്ത് വിടുമ്പോള്‍ അതിനനുസരിച-് ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ-ാന്‍ തുനിയും ഇത് വിപണിയിലെ ചാഞ്ചാട്ടം ശക്‌തമാക്കും. നാണയപ്പെരുപ്പ നിരക്ക് വീണ്‌ടും ഉയരും എന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. അതോടൊപ്പം കണക്കിലെടുകേണ്‌ട [...]



















