വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000ന് മുകളില്‍
ഡെറിവേറ്റീവ് കരാറുകളുടെ ക്ലോസിങ്ങ് ദിവസത്തില്‍ ഇന്ത്യന്‍ വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിചു. ആഗോള വിപണികളിലെ മികച- പ്രകടനവും ഹെവിവെയ്‌റ്റ് വിഭാഗം ഓഹരികള്‍ക്ക് തിളങ്ങാനായതുമാണ് ഇതിന് പ്രധാന കാരണം. നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലും യൂറോപ്പ് തങ്ങള്‍ക്ക് പ്രിയപ്പെട്ട നിക്ഷേപ ഇടമാണെന്ന ചൈനയുടെ പ്രഖ്യാപനമാണ് വിപണികളെ പോസിറ്റീവായി സ്വാധീനിക്കുന്നതില്‍ പ്രധാന പങ്ക് വഹിചത്.
കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച് വിലയുയര്‍ച കാണിചാണ് ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 16695 വരെ ഉയരുകയും ചെയ്‌തു. 278.56 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ് [...]

























