ഗോള്‍ഡ്‌മാന്‍ സാഷ്‌സ് ഇന്ത്യന്‍ വിപണിയെ വീഴ്‌ത്തി; നിഫ്‌റ്റി ഒരു മാസത്തെ താഴ്‌ന്ന നിരക്കില്‍
വിപണിയില്‍ തിരുത്തല്‍ പ്രതീക്ഷിചിരുന്ന ഇടപാടുകാരുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്‌ട് ഇന്ത്യന്‍ സൂചികകള്‍ വന്‍ വില്‍പന സമ്മര്‍ദ്ദത്തിന് വിധേയമായി. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുണ്‌ടായ ഏറ്റവും വലിയ അനിശ്‌ചിതത്വത്തില്‍ ലോകമെമ്പാടും സൂചികകള്‍ ഉരുകിയൊലിച-ു. ‘പ്രമാണികളായ’ ഓഹരികളില്‍ വരെ അതിശക്‌തമായ വില്‍പന സമ്മര്‍ദ്ദമാണ് നേരിട്ടത്. അമേരിക്കയിലെ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് നിയന്ത്രണ സ്‌ഥാപനം പ്രമുഖ ധനകാര്യ സേവന സ്‌ഥാപനമായ ഗോള്‍ഡ്‌മാന്‍ സാഷ്‌സിനെതിരെ നിയമ നടപടി തുടങ്ങിയതാണ് ഇടപാടുകാരെ മുഴുവന്‍ ‘വണ്‌ടര്‍ലാന്റിലാക്കിയത്’. അതോടൊപ്പം ഭവനവായ്‌പകളെ കയ-ാലപ്പുറത്തിരുത്തിയ ചൈനീസ് നടപടിയും വിപണിയില്‍ ആധിയുടെ മേഖങ്ങളെ ഇറക്കിയ [...]

























