ഇന്ത്യന്‍ വിപണിയില്‍ ഒരാഴ്‌ച നീണ്‌ട നഷ്‌ടക്കചവടം
ഒരാഴ്‌ച തുടര്‍ചയായി നഷ്‌ടം രേഖപ്പെടുത്തി ഇന്ത്യന്‍ ഓഹരികള്‍ നഷ്‌ടത്തിന്റെ കാര്യത്തില്‍ പുതിയ അധ്യായം രചിചു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഇതിന് മുമ്പ് ഇത്തരം വിറ്റഴിക്കല്‍ പ്രവണത ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമായത്. അന്ന് എല്ലാ ദിവസവും ഏതെങ്കിലും ബാങ്കോ, ധനകാര്യ സ്‌ഥാപനമോ തകര്‍ന്നതായ വാര്‍ത്തകള്‍ വിപണിയില്‍ കരിനിഴല്‍ വീഴ്‌ത്തിയിരുന്നു. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് ഏകദേശം സ്വസ്‌ഥമായി എന്ന് കരുതിയപ്പോഴാണ് പ്രതിസന്ധി യൂറോപ്പില്‍ നിന്ന് വണ്‌ടി കയറാന്‍ തുടങ്ങിയത്. ആഗോള വിപണികളും അതിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും [...]

























