ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 40 പോയിന്റ് ഉയര്‍ന്നു
തിങ്കളാഴ്‌ച വന്‍ വിലയിടിവ് കാണിച ഇന്ത്യന്‍ സൂചികകള്‍ ചൊവാഴ്‌ച അല്‍പം നേട്ടം കാണിചാണ് വ്യാപാരം നിര്‍ത്തിയത്. എന്നാല്‍ വിപണിയില്‍ വ്യാപാര സമയത്തുടനീളം ചാഞ്ചാട്ടം ദൃശ്യമായി. ദേശീയ ഓഹരി സൂചിക 80 പോയിന്റിന്റെ കയറ്റിറക്കം കാണിചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സൂചികകള്‍ നഷ്‌ടത്തിലായിരുന്നു, എന്നാല്‍ ഉചയോടെ സൂചികകള്‍ നേട്ടത്തിന്റെ മേഖലയിലേക്ക് ചുവടുമാറ്റി. ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് പ്രതീക്ഷ നല്‍കി വിപണി അല്‍പം മുന്നേറ്റം കാണിചാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 5100 എന്ന നിലവാരം തൊടുകയും ചെയ്‌തു. എന്നാല്‍ അതേ നിലവാരത്തില്‍ [...]

























