വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000 തൊട്ടു
ഇന്ത്യന്‍ വിപണി നേട്ടത്തിന്റെ ട്രാക്കില്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഷ്‌ടത്തിന്റെ മേഖലയിലായിരുന്ന വിപണിയില്‍ ആശ്വാസം നല്‍കിക്കൊണ്‌ട് സൂചികകള്‍ തുടക്കം മുതല്‍ നേട്ടത്തിലായി. ആഗോള വിപണികളില്‍ വിറ്റഴിക്കല്‍ പ്രവണതയ്ക്ക് ശമനമായതാണ് ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങാന്‍ പ്രധാന കാരണം. വിപണിയില്‍ തുടക്കം മുതല്‍ ചാഞ്ചാട്ടവും ദൃശ്യമായി. വ്യാപാര സമയത്തുടനീളം ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുകയായിരുന്നു. മിക്ക വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാര്‍ പച-ക്കൊടി കാട്ടിയപ്പോള്‍ ദേശീയ ഓഹരി സൂചിക 5000 എന്ന നിലവാരത്തെ പുല്‍കി വ്യാപാരം നിര്‍ത്തി. സെയിന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സിന്റെ ആഫ്രിക്കന്‍ [...]






















