തുടക്കം കുതിചു; പിന്നെ തകര്‍ന്നു
ഈ ആഴ്‌ചയിലെ തുടര്‍ച-യായ രണ്‌ടാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടം കാണിച-് വ്യാപാരം അവസാനിപ്പിച-ു. ഇന്ത്യന്‍ ഇടപാടുകാരെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തിയായിരുന്നു വിപണിയിലെ പ്രകടനം. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ കുതിപ്പിന്റെ ലക്ഷണങ്ങള്‍ കാണിച- സൂചികകള്‍ വ്യാപാരത്തിന്റെ അവസാന ഒന്നര മണിക്കൂറില്‍ കനത്ത വില്‍പന സമ്മര്‍ദ്ദത്തിന് വിധേയമായി. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് കഴിഞ്ഞതുമില്ല. 164 പോയിന്റ് (0.98 ശതമാനം) ഇടിഞ്ഞാണ് ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച-ത്. രണ്‌ട് ദിവസം കൊണ്‌ട് സെന്‍സെക്‌സിലെ നഷ്‌ടം 500 പോയിന്റാണ്. വിറ്റഴിക്കലിനെ അതിജീവിക്കാനാകാതെ നിഫ്‌റ്റി 5000 പോയിന്റിന് താഴെയിറങ്ങുകയും ചെയ്‌തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സ്‌ഥിരത കൈവരിക്കാന്‍ സൂചികകള്‍ നടത്തിയ ശ്രമങ്ങള്‍ യൂറോപ്യന്‍ വിപണികളിലെ തകര്‍ച-യുടെ വാര്‍ത്തയേറ്റ് അസ്‌ഥാനത്താകുകയായിരുന്നു. യൂറോപ്പിലെ പ്രബല സാമ്പത്തിക ശക്‌തികളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ സൂചികകള്‍ ഒന്നര ശതമാനത്തിനടുത്ത് നഷ്‌ടത്തിലായി. സ്‌പെയില്‍, ഗ്രീസ് എന്നിവിടങ്ങളിലെ ഓഹരി വിപണിക്കും വില്‍പന സമ്മര്‍ദ്ദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. തുടര്‍ച-യായ മൂന്നാം വ്യാപാര ദിനത്തിലാണ് ഇവിടത്തെ സൂചികകള്‍ നഷ്‌ടത്തിലാകുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ എണ്ണവില വര്‍ധനയെ സംബന്ധിച- അനിശ്‌ചിതത്വവും, ആഗോള സൂചികകളില്‍ നിന്ന് അനുകൂല വാര്‍ത്തകള്‍ ഇല്ലാത്തതും വിപണിക്ക് പ്രതികൂലമായി.
കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം കാണിച- ടെലികോം കമ്പനികളില്‍ ലാഭമെടുപ്പ് നടന്നതും, എണ്ണക്കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഇടപാടുകാര്‍ ആവേശം കാട്ടിയതുമാണ് വിപണിയെ തളര്‍ത്തിയ മറ്റ് വാര്‍ത്തകള്‍. തിങ്കളാഴ്‌ചയെ അപേക്ഷിച-് വിറ്റുവരവില്‍ കാര്യമായ പുരോഗതിയുണ്‌ടായി, ഒരു ലക്ഷം കോടിയിലധികമാണ് വിപണിയിലെ വിറ്റുവരവ്. 163.97 പോയിന്റ് നഷ്‌ടത്തിലായ സെന്‍സെക്‌സിലെ അവസാന നിരക്ക് 16617.10 ആണ്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനത്തിലധികം നഷ്‌ടത്തിലായി. 46.90 പോയിന്റ് വിലയിടിഞ്ഞ നിഫ്‌റ്റിയിലെ അവസാന നിരക്ക് 4987.10 ആണ്. എഫ്.എം.സി.ജി ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികളും നഷ്‌ടത്തിന്റെ മറുകരതാണ്‌ടി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2927 ഓഹരികളില്‍ 1673 എണ്ണം നഷ്‌ടത്തിലായപ്പോള്‍ 1125 എണ്ണത്തിന് ഇടപാടുകാരുടെ പിന്തുണ ലഭിച-ു. സെന്‍സെക്‌സിലെ 23 ഓഹരികളുടെ വിലയിടിഞ്ഞു, ഭെല്‍, സിപ്ല, എച-്.ഡി.എഫ്.സി, യൂണിലിവര്‍, ഐ.ടി.സി, എന്‍.ടി.പി.സി, ടാറ്റ പവര്‍ എന്നിവയുടെ ഓഹരിവില കൂടി.
രണ്‌ടര ശതമാനം നഷ്‌ടത്തിലായ റിയാലിറ്റി വിഭാഗമാണ് ഏറ്റവുമധികം നഷ്‌ടം കാണിച-ത്. മെറ്റല്‍ വിഭാഗം രണ്‌ട് ശതമാനം നഷ്‌ടത്തിലായി. ആറ് ശതമാനത്തിനടുത്ത് നഷ്‌ടത്തിലായ ഹിന്‍ഡാല്‍കോയിടെ ഓഹരിക്കാണ് ഏറ്റവുമധികം വിലയിടിവ് നേരിട്ടത്. ലാഭമെടുപ്പ് മൂലം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരിവില അഞ്ചര ശതമാനം കുറഞ്ഞു.

















