സെന്‍സെക്‌സ് 143 പോയിന്റ് ഉയര്‍ന്ന് 17065ല്‍ ക്ലോസ് ചെയ്‌തു
തുടര്‍ച-യായ രണ്‌ടാം ദിവസവും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച-ു. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമായതിനെത്തുടര്‍ന്ന് ഇടപാടുകാരില്‍ ആത്മവിശ്വാസം കൂടിയിട്ടുണ്‌ട്. ഈ ആഴ്‌ചയില്‍ ആദ്യമായി 17,000 എന്ന നിലവാരം മറികടന്ന് ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച-ു. ഇന്ത്യന്‍ സാഹചര്യത്തില്‍ അനുകൂല വാര്‍ത്തകള്‍ ഒരുപാട് ഉണ്‌ടായതും വിപണിയെ സ്വാധീനിച- ഘടകമാണ്. ഏപ്രില്‍ മാസത്തെ രാജ്യത്തെ വ്യാവസായിക ഉല്‍പാദന സൂചിക പ്രതീക്ഷിച-തിലും മികച-തായതാണ് വിപണിയില്‍ നേട്ടത്തിന് കാരണമായ പ്രധാന വാര്‍ത്ത. 17.6 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ വ്യാവസായിക ഉല്‍പാദന സൂചിക നിരക്ക്. തൊട്ട് മുമ്പത്തെ ആഴ്‌ച ഇത് 13.5 ശതമാനമായിരുന്നു. നിര്‍മ്മാണ മേഖലയില്‍ രാജ്യം കുതിപ്പിലാണ് എന്നത് ഇന്ത്യന്‍ ഇടപാടുകാരില്‍ ആഹ്ലാദം നിറച-ു. ആഗോള തലത്തില്‍ അമേരിക്കന്‍ സൂചിക വിലയുയര്‍ച- രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്‌തത്. യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളിലും വാങ്ങല്‍ പിന്തുണ ദൃശ്യമായി. മികച- ഒരു ആഴ്‌ചയാണ് കടന്നുപോകുന്നത്. യൂറോപ്യന്‍ പ്രതിസന്ധിയെ സംബന്ധിച- വാര്‍ത്തകള്‍ ഏതാണ്‌ട് അടങ്ങിയതും വിപണിയില്‍ മുന്നേറ്റത്തിന് കാരണമായി. വിപണിയിലെ വിറ്റുവരവ് ഒരു ലക്ഷം കോടി കടക്കുകയും ചെയ്‌തു.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ടെലികോം മേഖലയിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ക്ക് അറുതിയായി. കമ്പനി ഇന്‍ഫോടെല്‍ ബ്രോഡ്‌ബാന്റ് എന്ന കമ്പനിയില്‍ 95 ശതമാനം ഓഹരികള്‍ കൈവശമാക്കിയതിനെ തുടര്‍ന്നാണിത്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ മറ്റൊരു വമ്പന്‍ മാറ്റത്തിന് ഈ വാര്‍ത്ത വഴിവെയ്ക്കുമെന്ന് കരുതുന്നു. വ്യാപാരത്തിനിടെ 17132 വരെ ഉയര്‍ന്ന സെന്‍സെക്‌സ് 142.87 പോയിന്റ് നേട്ടത്തില്‍ 17064.95ലാണ് വ്യാപാരം നിര്‍ത്തിയത്. ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനം വിലയുയര്‍ച- കാണിച-ു. ഇടത്തരം വിഭാഗം ഓഹരികളുടെ വില 0.28 ശതമാനം കൂടി. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2967 ഓഹരികളില്‍ 1531 എണ്ണത്തിന്റെ വിലകൂടിയപ്പോള്‍, 1311 ഓഹരികളുടെ വിലയിടിഞ്ഞു. സെന്‍സെക്‌സിലെ 21 ഓഹരികളുടെ വിലകൂടി. എ.സി.സി, എയര്‍ടെല്‍, ഡി.എല്‍.എഫ്, ഇന്‍ഫോസിസ്, എന്‍.ടി.പി.സി, ഒ.എന്‍.ജി.സി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്ര, സ്‌റ്റെര്‍ലൈറ്റ് എന്നിവ നഷ്‌ടത്തിലാണ് കച-വടം നിര്‍ത്തിയത്. 40.75 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റിയിലെ ക്ലോസിങ്ങ് നിരക്ക് 5119.35 ആണ്.
ഒന്നര ശതമാനത്തിലധികം വിലയുയര്‍ന്ന ഓയില്‍ ആന്റ് ഗ്യാസ് വിഭാഗമാണ് ഏറ്റവുമധികം മുന്നേറ്റം കാണിച-ത്. ബാങ്കിങ്ങ്, എഞ്ചിനീയറിങ്ങ് വിഭാഗം ഓഹരികളുടെ വില ഒരു ശതമാനത്തിലധികം കൂടി. അര ശതമാനം നഷ്‌ടത്തിലായ ഹെല്‍ത്ത് കെയര്‍ വിഭാഗം ഓഹരികള്‍ക്കാണ് ഏറ്റവുമധികം വില്‍പന സമ്മര്‍ദ്ദം നേരിട്ടത്.

















