സെന്‍സെക്‌സ് 17,000ന് മുകളില്‍
ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച-യായ നേട്ടം. ലോകത്തിലെ പ്രമുഖ വിപണികളില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമായപ്പോള്‍ ദേശീയ ഓഹരി സൂചിക രണ്‌ട് ആഴ്‌ചയ്ക്കിടയിലെ മികച- നിലവാരത്തില്‍ എത്തിയാണ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ കുറേ നാളുകളായി തുടര്‍ന്ന നഷ്‌ടക്കച-വടത്തിലായ ഓഹരികള്‍ക്ക് താഴ്‌ന്ന നിലവാരത്തില്‍ കിട്ടിയ പിന്തുണയും, ഷോര്‍ട്ട് കവറിങ്ങും സൂചികകളെ കാര്യമായി തുണച-തായി വിലയിരുത്തുന്നു. മികച- രീതിയില്‍ വാങ്ങല്‍ പിന്തുണ കിട്ടിയതിനാക് സെന്‍സെക്‌സ് 17,000 എന്ന നിലവാരം മറികടന്ന് ക്ലോസ് ചെയ-ുകയും ചെയ്‌തു. ദേശീയ ഓഹരി സൂചികയാകട്ടെ 5100 എന്ന നിലവാരത്തിന് അപ്പുറവുമെത്തി. ആഗോള വാര്‍ത്തകളില്‍ ഏറ്റവും പ്രധാനം അമേരിക്കയില്‍ ഭവന വിപണി പ്രതീക്ഷിച-ിരുന്നതിനേക്കാള്‍ മികച- വളര്‍ച- കാണിച-ു എന്നതാണ് . ഈ വാര്‍ത്തയെത്തുടര്‍ന്ന് അമേരിക്കന്‍ വിപണിയില്‍ മികച- മുന്നേറ്റം കണ്‌ടു. ഇതിന്റെ ചുവടുപിടിച-് മറ്റ് വിപണികളും നേട്ടത്തിലാവുകയായിരുന്നു. യൂറോപ്യന്‍ സൂചികകള്‍ രണ്‌ട് ശതമാനത്തിനടുത്ത് വിലയുയര്‍ച- കാണിച-ു. ഏഷ്യന്‍ വിപണികളാകട്ടെ രണ്‌ട് മുതല്‍ മൂന്ന് ശതമാനം വരെ നേട്ടം കാണിച-ു. ഇന്ത്യന്‍ സാമ്പത്തികരംഗം മികച- വളര്‍ച- നിരക്ക് കാണിക്കുന്നതും, ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി 2008ലെ പ്രശ്‌നങ്ങളോളം രൂക്ഷമല്ല എന്ന വിലയിരുത്തലും വിപണികളില്‍ തിരിച-ുവരവിന് വഴിതെളിച-ിട്ടുണ്‌ട്.
17073 വരെ ഉയര്‍ന്ന ബോംബെ ഓഹരി സൂചിക 280.49 പോയിന്റ് ഉയര്‍ന്ന് 17022.33ല്‍ കച-വടം പൂര്‍ത്തിയാക്കി. ഇടത്തരം, ചെറുകിട വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലധികം മുന്നേറ്റം കാണിച-ു. എല്ലാ വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാരുടെ പിന്തുണ ലഭിച-ു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2949 ഓഹരികളില്‍ 1905 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 931 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ എല്ലാ ഓഹരികളും വിലക്കയറ്റം കാണിച-ു. 5110.50ല്‍ ക്ലോസ് ചെയ്‌ത നിഫ്‌റ്റിയിലെ നേട്ടം 90.65 പോയിന്റാണ്. ഹെവിവെയ്‌റ്റ് ഓഹരികള്‍ എല്ലാം തന്നെ മുന്നേറ്റം കാണിച-ു. തുടര്‍ച-യായ രണ്‌ടാം ദിവസവും ടെലികോം വിഭാഗം ഓഹരികള്‍ മുന്നേറ്റം കാണിച-ു. 92772 കോടിയാണ് വിപണിയിലെ വിറ്റുവരവ്.
രണ്‌ട് ശതമാനം വിലയുയര്‍ന്ന ബാങ്കിങ്ങ് വിഭാഗം ഓഹരികളാണ് ഏറ്റവുമധികം മുന്നേറ്റം കാണിച-ത്. ഹെല്‍ത്ത് കെയര്‍, ഉപഭോഗ വസ്‌തുക്കള്‍ ഒഴികെയുള്ള എല്ലാ വിഭാഗം ഓഹരികളും ഒരു ശതമാനത്തിലധികം നേട്ടം കാണിച-ു.
ആറര ശതമാനം വിലയുയര്‍ന്ന റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ഏറ്റവുമധികം നേട്ടത്തിലായത്. ഐഡിയ, റിലയന്‍സ് ക്യാപ്പിറ്റല്‍, ഐ.ഡി.എഫ്.സി എന്നീ ഓഹരികളുറ്റെ വില നാല് ശതമാനത്തിലധികം കൂടി. ഈ മാസത്തിന്റെ തുടക്കത്തില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടെങ്കിലും വിപണി തിരിച-ു വരികയാണ് എന്നാണ് സൂചനകള്‍.

















