വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000 തൊട്ടു
ഇന്ത്യന്‍ വിപണി നേട്ടത്തിന്റെ ട്രാക്കില്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഷ്‌ടത്തിന്റെ മേഖലയിലായിരുന്ന വിപണിയില്‍ ആശ്വാസം നല്‍കിക്കൊണ്‌ട് സൂചികകള്‍ തുടക്കം മുതല്‍ നേട്ടത്തിലായി. ആഗോള വിപണികളില്‍ വിറ്റഴിക്കല്‍ പ്രവണതയ്ക്ക് ശമനമായതാണ് ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങാന്‍ പ്രധാന കാരണം. വിപണിയില്‍ തുടക്കം മുതല്‍ ചാഞ്ചാട്ടവും ദൃശ്യമായി. വ്യാപാര സമയത്തുടനീളം ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുകയായിരുന്നു. മിക്ക വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാര്‍ പച-ക്കൊടി കാട്ടിയപ്പോള്‍ ദേശീയ ഓഹരി സൂചിക 5000 എന്ന നിലവാരത്തെ പുല്‍കി വ്യാപാരം നിര്‍ത്തി. സെയിന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സിന്റെ ആഫ്രിക്കന്‍ ഓപ്പറേഷന്‍ ഏറ്റെടുത്ത ഭാരതി എയര്‍ടെല്ലിന്റെ ഓഹരിക്കായിരുന്നു ആവശ്യക്കാരേറെ. തുടര്‍ച-യായ നഷ്‌ടത്തിനൊടുവില്‍ ഹെവിവെയ്‌റ്റ് ഉള്‍പ്പെടെയുള്ള ഓഹരികള്‍ക്ക് പിന്തുണ ലഭിച-തും വിപണിയില്‍ ആവേശം നല്‍കി.
വിപണിയില്‍ അനുകൂല വാര്‍ത്തകളുടെ വരള്‍ച-യാണ് കാര്യങ്ങള്‍ അവതാളത്തിലാക്കുന്നത്. കടക്കെണിയിലാകുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ആഗോള സൂചികകളുടേയും നടുവൊടിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വിറ്റുവരവ് ഒരു ലക്ഷം കോടി എന്ന നിലവാരത്തില്‍ തന്നെ ബുധനാഴ്‌ചയും തുടര്‍ന്നു. ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് വിപണിയില്‍ കാര്യമായ റോള്‍ ഇല്ലാത്തതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. ആഭ്യന്തരമായി എണ്ണ വിലവര്‍ധന എന്ന കാര്‍മേഘം ഉയര്‍ത്തുന്ന നിരാശയുമുണ്‌ട്. കഴിഞ്ഞ ഒന്നര മാസത്തോളമായി വിപണി ചില ദിവസങ്ങളില്‍ മാത്രമാണ് കയറ്റം കാണിക്കുന്നത്. മിക്കവാറും വിപണിയില്‍ കരടികള്‍ക്കായിരുന്നു ആധിപത്യം.
40.79 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 16657.89 ആണ്. ഇടത്തരം വിഭാഗം ഓഹരികള്‍ അര ശതമാനം വിലയുയര്‍ച- കാണിച-ു. ചെറുകിട വിഭാഗം ഓഹരിവില 0.29 ശതമാനമാണ് ഉയര്‍ന്നത്. ചൈനയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച-് 50 ശതമാനം വര്‍ധിക്കാനിടയുണെ്‌ടന്ന റിപ്പോര്‍ട്ടുകള്‍ ഏഷ്യന്‍ സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ത്തിയത്. 13.20 പോയിന്റ് ഉയര്‍ന്ന ദേശീയ ഓഹരി സൂചികയിലെ അവസാന നിരക്ക് 5000.30 ആണ്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2897 ഓഹരികളില്‍ 1481 എണ്ണത്തിന്റെ വിലകൂടിയപ്പോള്‍ 1285 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 19 ഓഹരികളുടെ വിലകൂടി, 11 എണ്ണം നഷ്‌ടത്തിലായി.
പവര്‍, ഐ.ടി, എഫ്.എം.സി.ജി വിഭാഗം ഓഹരികള്‍ക്ക് വിലയിടിവ് നേരിട്ടു. രണ്‌ടര ശതമാനം വിലയിടിഞ്ഞ എഫ്.എം.സി.ജി വിഭാഗത്തിനാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. മെരല്‍, ഹെല്‍ത്ത് കെയര്‍ വിഭാഗം ഓഹരികള്‍ക്ക് ഒന്നര ശതമാനം വിലയിടിവ് നേരിട്ടു.

















