വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000ന് മുകളില്‍
യൂറോപ്യന്‍ സൂചികകളില്‍ നിന്നുള്ള സൂചനകള്‍ ദുര്‍ബലമായിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇടപാടുകാര്‍ മുടക്കം വരുത്തിയില്ല. കഴിഞ്ഞ ദിവസത്തെ നഷ്‌ടത്തെത്തുടര്‍ന്ന് സൂചികകള്‍ വിലയിടിവ് കാണിചിരുന്നു. ചൊവാഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-് നേട്ടം കാണിച-ാണ് ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിന്റെ അവസാന ഒരു മണിക്കൂര്‍ വരെ സൂചികകള്‍ കാര്യമായ ഒരു കുതിപ്പ് കാണിച-ില്ല. എന്നാല്‍ അവസാന ഒരു മണിക്കൂറില്‍ ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ു. ഇതേത്തുടര്‍ന്ന് നിഫ്‌റ്റി 5000 എന്ന നിലവാരം മറികടന്നാണ് ക്ലോസ് ചെയ്‌തത്. ബ്രിട്ടീഷ് പെട്രോളിയത്തിന്റെ ഓഹരിവില കുറഞ്ഞതാണ് യൂറോപ്യന്‍ വിപണികളില്‍ നഷ്‌ടത്തിന് കാരണമായത്.
16571–16774 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ വ്യാപാരം. ഒടുവില്‍ 169.81 പോയിന്റ് ഉയര്‍ന്ന് 16741.84ലാണ് സെന്‍സെക്‌സ് വ്യാപാരം നിര്‍ത്തിയത്. ഇടത്തരം, ചെറുകിട വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിനടുത്ത് വിലയുയര്‍ച- കാണിച-ു. എല്ലാ വിഭാഗം ഓഹരികളും മുന്നേറ്റം കാണിച-ാണ് ക്ലോസ് ചെയ്‌തത്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2889 ഓഹരികളില്‍ 1663 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 1097 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 23 ഓഹരികളുടെ വിലയുയര്‍ന്നു. എച-്.ഡി.എഫ്.സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഐ.ടി.സി, ജിന്‍ഡാല്‍ സ്‌റ്റീല്‍, ടാറ്റ പവര്‍, വിപ്രോ എന്നീ ഓഹരികള്‍ വിലയിടിവ് കാണിച-ു. എന്‍.ടി.പി.സിയുടെ ഓഹരി വില വ്യതിയാനം കാണിച-ില്ല. ദേശീയ ഓഹരി സൂചിക 49.65 പോയിന്റ് ഉയര്‍ന്ന് 5019.85ല്‍ ക്ലോസ് ചെയ്‌തു.
യൂറോപ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് നിലവില്‍ വന്ന നിക്ഷേപ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് പൊതുവെ അഭിപ്രായം. താല്‍ക്കാലികമായ ഈ സംഭവവികാസങ്ങള്‍ ഒഴിവായാല്‍ വിപണി തിരിച-ുവരവ് നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. രണ്‌ട് ശതമാനത്തിനടുത്ത് വിലയുയര്‍ന്ന ഓട്ടോ വിഭാഗം ഓഹരികളാണ് ഏറ്റവുമധികം മുന്നേറ്റം കാണിച-ത്. റിയാലിറ്റി, എഞ്ചിനീയറിങ്ങ് വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം മുന്നേറ്റം കാണിച-ു. ടെലികോം വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ മികച- പിന്തുണ ലഭിച-ു. റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഓഹരിവില പന്ത്രണ്‌ട് ശതമാനത്തില്‍ അധികമാണ് ഉയര്‍ന്നത്. ഐഡിയ പത്ത് ശതമാനം വിലക്കയറ്റം കാണിചു. ഭാരതി എയര്‍ടെല്ലിന്റെ ഓഹരിവില അഞ്ച് ശതമാനത്തിലധികം കൂടി.
രണ്‌ട് ശതമാനത്തിലധികം നഷ്‌ടത്തിലായ സുസ് ലോണിന്റെ ഓഹരിക്കാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, വിപ്രോ, ജിന്‍ഡാല്‍ സ്‌റ്റീല്‍ എന്നിവയുടെ ഓഹരിവില ഒരു ശതമാനത്തിലധികം കുറഞ്ഞു.


















June 2nd, 2010 at 8:02 pm
This is a superb post .
But I was wondering how do I suscribe to the RSS feed?