തുടര്‍ചയായ മൂന്നാം ദിവസവും വിപണിയില്‍ നേട്ടം
നഷ്‌ടക്കചവടത്തിന്റെ ഒരാഴ്‌ചയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ നേട്ടത്തിന്റെ ദിനങ്ങള്‍ വിരുന്നിനെത്തിയിരിക്കുന്നു. തുടര്‍ചയായ മൂന്ന് വ്യാപാര ദിനങ്ങളില്‍ നേട്ടം കാണിച ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ തന്നെ ഈ ആഴ്‌ചയിലെ വ്യാപാരം പൂര്‍ത്തിയാക്കി. ഉചവരെ ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണിചത്. എന്നാല്‍ ഉചയ്ക്ക് ശേഷം സൂചികകള്‍ അക്ഷരാര്‍ത്ഥത്തില്‍ കുതിപ്പ് തന്നെ കാണിചു. ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ നിന്ന് ആശാവഹമായ സൂചനകള്‍ ഒന്നും ലഭിക്കാത്തതാണ് തുടക്കത്തിലെ തണുപ്പന്‍ പ്രകടനത്തിന് കാരണം. എന്നാല്‍ യൂറോപ്യന്‍ സൂചികകളില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ വിപണിയും അതിനനുസരിച് മുന്നേറ്റം നടത്തി. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. എങ്കിലും ഹെവിവെയ്‌റ്റ് വിഭാഗം ഓഹരികള്‍ക്ക് കിട്ടിയ പിന്തുണയെത്തുടര്‍ന്ന് സെന്‍സെക്‌സ് 17,000ന് മുകളിലും നിഫ്‌റ്റി 5100ന് മുകളിലും എത്തിയാണ് വ്യാപാരം അവസാനിപ്പിചത്.
16964–17150 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ വ്യാപാരം. ഒടുവില്‍ 95.36 പോയിന്റ് ഉയര്‍ന്ന് 17117.69ലാണ് ക്ലോസ് ചെയ്‌തത്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ നേരിയ വിലയുയര്‍ച കാണിചാണ് ക്ലോസ് ചെയ്‌തത്. മെറ്റല്‍, പവര്‍, ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല സ്‌ഥാപനങ്ങള്‍, ഹെല്‍ത്ത് കെയര്‍, ഉപഭോഗ വസ്‌തുക്കള്‍ എന്നീ വിഭാഗം ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. ബാക്കി എല്ലാ വിഭാഗം ഓഹരികള്‍ക്കും വിലയുയര്‍ച നേടാനായി. ഒന്നര ശതമാനത്തിലധികം വിലയുയര്‍ന്ന എഫ്.എം.സി.ജി വിഭാഗം ഓഹരികളാണ് ഏറ്റവുമധികം മുന്നേറ്റം കാണിചത്. ഐ.ടി വിഭാഗം ഓഹരികള്‍ ഒരു ശതമാനം വിലയുയര്‍ച കാണിചു. ബാങ്കിങ്ങ് വിഭാഗം ഓഹരികള്‍ക്കും മുന്നേറ്റം നേടാനായി. വിദേശത്തേയും സ്വദേശത്തേയും നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടല്‍ വീണ്‌ടും തുടങ്ങിയതും സൂചികകള്‍ നേട്ടത്തിലാകാന്‍ ഒരു പ്രധാന കാരണമാണ്. 25 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റിയിലെ അവസാന നിരക്ക് 5135.50 ആണ്.
മൂന്നര ശതമാനത്തിനടുത്ത് വിലയുയര്‍ന്ന കെയിന്‍ ഇന്ത്യയുടെ ഓഹരിയാണ് ഏറ്റവുമധികം മുന്നേറിയത്. മാരുതി, എസ്.ബി.ഐ, യൂണിലിവര്‍, ഐ.ടി.സി എന്നീ ഓഹരികള്‍ രണ്‌ട് ശതമാനത്തിലധികം വിലയുയര്‍ന്നാണ് ക്ലോസ് ചെയ്‌തത്. ഒന്നര ശതമാനത്തിലധികം നഷ്‌ടത്തിലായ അംബുജ സിമന്റിന്റെ ഓഹരിയാണ് ഏറ്റവുമധികം നഷ്‌ടത്തിലായത്. ഒ.എന്‍.ജി.സി, റിലയന്‍സ് പവര്‍ എന്നീ ഓഹരികള്‍ക്കും വില്‍പന സമ്മര്‍ദ്ദം നേരിട്ടു. കഴിഞ്ഞ എട്ട് വ്യാപാര ദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ സൂചികകള്‍ ഇടിവ് കാണിചത്. ഒന്നര ശതമാനം മുന്നേറ്റം കാണിചാണ് ഈ ആഴ്‌ച സൂചികകള്‍ ക്ലോസ് ചെയ്‌തത്.


















August 28th, 2010 at 5:29 am
Great text and nice blog.