| Mobile | RSS

ഇന്ത്യന്‍ വിപണിയില്‍ ഒരാഴ്‌ച നീണ്‌ട നഷ്‌ടക്കചവടം

May 7th, 2010 | 1 Comment | Posted in മലയാളം (Malayalam)

ഒരാഴ്‌ച തുടര്‍ചയായി നഷ്‌ടം രേഖപ്പെടുത്തി ഇന്ത്യന്‍ ഓഹരികള്‍ നഷ്‌ടത്തിന്റെ കാര്യത്തില്‍ പുതിയ അധ്യായം രചിചു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ്‌ ഇതിന്‌ മുമ്പ്‌ ഇത്തരം വിറ്റഴിക്കല്‍ പ്രവണത ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമായത്‌. അന്ന്‌ എല്ലാ ദിവസവും ഏതെങ്കിലും ബാങ്കോ, ധനകാര്യ സ്‌ഥാപനമോ തകര്‍ന്നതായ വാര്‍ത്തകള്‍ വിപണിയില്‍ കരിനിഴല്‍ വീഴ്‌ത്തിയിരുന്നു. ഇപ്പോള്‍ എല്ലാം കഴിഞ്ഞ്‌ ഏകദേശം സ്വസ്‌ഥമായി എന്ന്‌ കരുതിയപ്പോഴാണ്‌ പ്രതിസന്ധി യൂറോപ്പില്‍ നിന്ന്‌ വണ്‌ടി കയറാന്‍ തുടങ്ങിയത്‌. ആഗോള വിപണികളും അതിന്റെ പാത പിന്തുടര്‍ന്ന്‌ ഇന്ത്യന്‍ വിപണിയും തുടര്‍ച-യായി നഷ്‌ടത്തിലായി. ദേശീയ ഓഹരി സൂചിക ഈ ആഴ്‌ച മാത്രം 260 പോയിന്റാണ്‌ നഷ്‌ടപ്പെടുത്തിയത്‌. അത്‌ കൂടാതെ നിഫ്‌റ്റി വെള്ളിയാഴ്‌ച വ്യാപാരത്തിനിടെ 5000 എന്ന നിലവാരത്തിന്‌ താഴെ വീഴുകയും ചെയ്‌തു. മെയ്‌ മാസത്തിലെ ആദ്യ ആഴ്‌ച സെന്‍സെക്‌സ്‌ 4.5 ശതമാനവും നിഫ്‌റ്റി 4.9 ശതമാനവും നഷ്‌ടം കാണിചു. ആഗോള വിപണികളിലെ വിലയിടിവാണ്‌ ഇന്ത്യന്‍ സൂചികകളിലെ നഷ്‌ടത്തിന്‌ കാരണം. കൃഷ്‌ണഗോദാവരി തടത്തിലെ പ്രകൃതിവാതകത്തിന്റെ ഉടമസ്‌ഥത സംബന്ധിച്‌ അംബാനി സഹോദരത്താര്‍ തമ്മിലെ കേസില്‍ സുപ്രീം കോടതി വിധി വന്നത്‌ വിപണിയില്‍ ചലനമുണ്‌ടാക്കിയ വാര്‍ത്തയാണ്‌. 1.24 ലക്ഷം കോടിയാണ്‌ വിപണിയിലെ വിറ്റുവരവ്‌. യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളും കനത്ത വിലയിടിവ്‌ കാണിച-ാണ്‌ ക്ലോസ്‌ ചെയ്‌തത്‌.
218.42 പോയിന്റ്‌ നഷ്‌ടത്തിലായ സെന്‍സെക്‌സിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 16769.11 ആണ്‌. ചെറുകിട വിഭാഗം ഓഹരികള്‍ക്കാണ്‌ ഏറ്റവുമധികം വില്‍പന സമ്മര്‍ദ്ദം നേരിട്ടത്‌. ഈ വിഭാഗത്തിന്റെ ഓഹരിവില മൂന്ന്‌ ശതമാനത്തിലധികം കുറഞ്ഞു. ഇടത്തരം വിഭാഗം ഓഹരികള്‍ രണ്‌ടര ശതമാനം നഷ്‌ടത്തിലായി. 16684–16940 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ വ്യാപാരം. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2933 ഓഹരികളില്‍ 2332 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 537 ഓഹരികള്‍ക്ക്‌ ഇടപാടുകാരുടെ പിന്തുണ ലഭിച-ു. സെന്‍സെക്‌സിലെ 25 ഓഹരികള്‍ നഷ്‌ടത്തിലായി, യൂണിലിവര്‍, മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര, ഒ.എന്‍.ജി.സി, റിലയന്‍സ്‌ എന്നിവയുടെ ഓഹരികള്‍ക്ക്‌ മാത്രമാണ്‌ നേട്ടത്തില്‍ എത്താന്‍ കഴിഞ്ഞത്‌. ഐ.ടി.സിയുടെ ഓഹരിവിലയില്‍ മാറ്റമില്ല. 72.80 പോയിന്റ്‌ നഷ്‌ടത്തിലായ നിഫ്‌റ്റിയിലെ അവസാന നിരക്ക്‌ 5018.05 ആണ്‌.
അര ശതമാനത്തിലധികം വിലയുയര്‍ന്ന ഓയില്‍ ആന്റ്‌ ഗ്യാസ്‌ വിഭാഗം ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികളും നഷ്‌ടത്തിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നാലര ശതമാനം നഷ്‌ടത്തിലായ റിയാലിറ്റി വിഭാഗമാണ്‌ നഷ്‌ടത്തില്‍ മുന്‍ പന്തിയില്‍. ബാങ്കിങ്ങ്‌ വിഭാഗം ഓഹരികള്‍ക്ക്‌ മൂന്നര ശതമാനം വിലയിടിവ്‌ നേരിട്ടു. കേസില്‍ അനുകൂല വിധി ലഭിച-തിനെത്തുടര്‍ന്ന്‌ റിലയന്‍സിന്റെ ഓഹരിവില മുന്ന്‌ ശതമാനത്തിലധികം ഉയര്‍ന്നു. ഐഡിയ, മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര എന്നിവയും നേട്ടത്തിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ഒന്‍പത്‌ ശതമാനത്തിലധികം നഷ്‌ടത്തിലായ റിലയന്‍സ്‌ പവറാണ്‌ നഷ്‌ടക്കാരില്‍ മുന്നില്‍. റിലയന്‍സ്‌ ഇന്‍ഫ്ര ഏഴര ശതമാനത്തിലധികം നഷ്‌ടത്തിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Leave a Reply 116 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “ഇന്ത്യന്‍ വിപണിയില്‍ ഒരാഴ്‌ച നീണ്‌ട നഷ്‌ടക്കചവടം”

Trackbacks

  1. Tweets that mention ഇന്ത്യന്‍ വിപണിയില്‍ ഒരാഴ്‌ച നീണ്‌ട നഷ്‌ടക്കചവടം | Pramod Thomas -- Topsy.com  

Leave a Reply

  • Archives