ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 40 പോയിന്റ് ഉയര്‍ന്നു
തിങ്കളാഴ്‌ച വന്‍ വിലയിടിവ് കാണിച ഇന്ത്യന്‍ സൂചികകള്‍ ചൊവാഴ്‌ച അല്‍പം നേട്ടം കാണിചാണ് വ്യാപാരം നിര്‍ത്തിയത്. എന്നാല്‍ വിപണിയില്‍ വ്യാപാര സമയത്തുടനീളം ചാഞ്ചാട്ടം ദൃശ്യമായി. ദേശീയ ഓഹരി സൂചിക 80 പോയിന്റിന്റെ കയറ്റിറക്കം കാണിചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സൂചികകള്‍ നഷ്‌ടത്തിലായിരുന്നു, എന്നാല്‍ ഉചയോടെ സൂചികകള്‍ നേട്ടത്തിന്റെ മേഖലയിലേക്ക് ചുവടുമാറ്റി. ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് പ്രതീക്ഷ നല്‍കി വിപണി അല്‍പം മുന്നേറ്റം കാണിചാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 5100 എന്ന നിലവാരം തൊടുകയും ചെയ്‌തു. എന്നാല്‍ അതേ നിലവാരത്തില്‍ തന്നെ കച-വടം പൂര്‍ത്തിയാക്കാന്‍ സാധിചില്ലെന്ന് മാത്രം. ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിറ്റുവരവ് വിപണിയില്‍ നടന്നു. ഇന്ത്യന്‍ വിപണിയിലെ അതേ മാതൃകയിലാണ് ഏഷ്യന്‍ സൂചികകളും പെരുമാറിയത്. യൂറോപ്യന്‍ സൂചികകള്‍ നേരിയതെങ്കിലും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ചയായ നേട്ടത്തിനൊടുവില്‍ സ്വര്‍ണ്ണത്തിന് അന്താരാഷ്‌ട്ര വിപണിയില്‍ നഷ്‌ടം നേരിടുകയും ചെയ്‌തു. ഡോളറിന് ശക്‌തി കൂടുന്നതും ലാഭമെടുപ്പും ഇതിന് പ്രധാന കാരണമായി പറയുന്നു. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചിക 17000 എന്ന നിലവാരം മറികടക്കുകയും ചെയ്‌തു.
16744–17000 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ വ്യാപാരം. 40.20 പോയിന്റ് ഉയര്‍ന്ന് 16875.76ലാണ് സെന്‍സെക്‌സ് വ്യാപാരം നിര്‍ത്തിയത്. ചെറുകിട വിഭാഗം സൂചികകള്‍ 0.71 ശതമാനവും ഇടത്തരം വിഭാഗം 0.42 ശതമാനവും വിലക്കയറ്റം കാണിചു. ചില വിഭാഗം ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമായപ്പോള്‍ മറ്റ് വിഭാഗം ഓഹരികള്‍ ഒഴുക്കിനെതിരെ തുഴഞ്ഞുനിന്നു. കഴിഞ്ഞ ദിവസം ബാരലിന് 70 ഡോളറിന് താഴെയെത്തിയ എണ്ണവിലയില്‍ ഉയര്‍ചയുണ്‌ടായി. തിങ്കളാഴ്‌ച കൂപ്പ് കുത്തിയ ചൈനീസ് വിപണിയിലെ തിരിചുവരവും ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കിയ ഘടകമാണ്. ദേശീയ ഓഹരി സൂചിക 6.30 പോയിന്റ് ഉയര്‍ന്ന് 5066.20ല്‍ വ്യാപാരം നിര്‍ത്തി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2925 ഓഹരികളില്‍ 1641 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 1181 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 19 ഓഹരികള്‍ മുന്നേറ്റം കാണിച-പ്പോള്‍ 11 എണ്ണം നഷ്‌ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.
രണ്‌ട് ശതമാനം നഷ്‌ടത്തിലായ മെറ്റല്‍ വിഭാഗം ഓഹരികള്‍ക്കാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. റിയാലിറ്റി, ഓട്ടോ, ബാങ്കിങ്ങ്, ഹെല്‍ത്ത് കെയര്‍, പവര്‍ എന്നീ വിഭാഗം ഓഹരികളും നഷ്‌ടത്തിലായി. തുടര്‍ച-യായ രണ്‌ടാം ദിവസവും എഞ്ചിനീയറിങ്ങ് വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ ലഭിചു, ഇവ ഒന്നര ശതമാനത്തിലധികം മുന്നേറ്റം കാണിച-ു. ഉപഭോഗ വസ്‌തുക്കളും ഒന്നര ശതമാനം വിലയുയര്‍ച- രേഖപ്പെടുത്തി.
മൂന്നര ശതമാനം വിലയുയര്‍ന്ന ലാര്‍സന്‍ ആന്റ് ട്രൂബോയ്ക്കാണ് ഏറ്റവുമധികം മുന്നേറ്റം കാണിക്കാനായത്.

















