സെന്‍സെക്‌സ് 249 പോയിന്റ് ഇടിഞ്ഞു
ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പന സമ്മര്‍ദ്ദം തുടരുന്നു. മെയ് മാസത്തിലെ തുടര്‍ച-യായ രണ്‌ടാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ കരടികള്‍ക്ക് കീഴടങ്ങിയാണ് ക്ലോസ് ചെയ്‌തത്. പതിവുപോലെ ആഗോള വിപണികളില്‍ നിന്നുള്ള മോശം സൂചനകളാണ് ഇന്ത്യന്‍ വിപണിയിലെ ഗതി നിര്‍ണ്ണയിച-ത്. തുടക്കത്തില്‍ വിപണിയില്‍ നേട്ടത്തിന്റെ പാതയിലുള്ള മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാല്‍ ഉച-യ്ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ വ്യാപാര അവസാനത്തിന് മുമ്പ് വിപണിയിലെ വിറ്റഴിക്കല്‍ ശക്‌തമാകുകയായിരുന്നു. അവസാന ഒന്നര മണിക്കൂറിലെ വില്‍പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ സൂചികകളെ വന്‍ നഷ്‌ടത്തിലാക്കിയത്. വ്യാപാരത്തിനിടെ ദേശീയ ഓഹരി സൂചിക 5200 എന്ന നിലവാരത്തിന് താഴെയിറങ്ങുകയും ചെയ്‌തു. മെറ്റല്‍, ബാങ്കിങ്ങ്, ഊര്‍ജ്‌ജ മേഖലയിലെ കമ്പനികളില്‍ നേരിട്ട വിലയിടിവ് യൂറോപ്യന്‍ സൂചികകളിലെ ഒന്നര ശതമാനം പോയിന്റ് ചോര്‍ത്തിക്കളഞ്ഞു, ഇതിന്റെ ചുവടുപിടിച-ാണ് ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വിറ്റഴിച-ത്. തുടര്‍ച-യായ വില്‍പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഇടപാടുകാരില്‍ ആശങ്ക വിതയ്ക്കുന്നുണ്‌ട്.
17102 വരെ താഴ്‌ന്ന ബോംബെ ഓഹരി സൂചിക 248.94 പോയിന്റ് നഷ്‌ടത്തിലാണ് ക്ലോസ് ചെയ്‌തത്. രണ്‌ട് ദിവസം കൊണ്‌ട് ബോംബെ ഓഹരി സൂചികയിലെ നഷ്‌ടം 400 പോയിന്റിലധികമാണ്. എല്ലാ വിഭാഗം ഓഹരികള്‍ക്കും കനത്ത വിലയിടിവ് തന്നെ നേരിട്ടു. വിപണി കരടികളുടെ ആധിപത്യത്തിലായി എന്ന രീതിയിലാണ് പൊതുവെ വിലയിരുത്തലുകള്‍. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ 1.75 ശതമാനം നഷ്‌ടത്തിലാണ് ക്ലോസ് ചെയ്‌തത്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2965 ഓഹരികളില്‍ 2096 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 778 ഓഹരികള്‍ വിലയുയര്‍ച- കാണിച-ു. 28 സെന്‍സെക്‌സ് ഓഹരികളുടേയും വിലകുറഞ്ഞു, എച-്.ഡി.എഫ്.സി, ഹീറോ ഹോണ്‌ട എന്നിവയാണ് നഷ്‌ടത്തിനെതിരെ ചെറുത്തുനിന്നത്. 74.25 പോയിന്റ് നഷ്‌ടത്തില്‍ 5148.50ലാണ് ദേശീയ ഓഹരി സൂചിക ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ 5135 എന്ന നിലവാരം വരെ നിഫ്‌റ്റി താഴുകയും ചെയ്‌തു.
ആഗോള വിപണികളിലെ ചുവടു പിടിച-് മെറ്റല്‍ വിഭാഗം ഓഹരികളാണ് ഏറ്റവും നഷ്‌ടത്തിലായത്. നാല് ശതമാനമാണ് ഈ വിഭാഗം രേഖപ്പെടുത്തിയ നഷ്‌ടം. റിയാലിറ്റി, എഞ്ചിനീയറിങ്ങ് വിഭാഗം ഓഹരികളിക്കും വിലയിടിവ് നേരിട്ടു. ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്റ് ഗ്യാസ് വിഭാഗം ഓഹരികളില്‍ മറ്റുള്ളവയെ അപേക്ഷിച-് അത്ര വിലയിടിവ് നേരിട്ടില്ല. ആറ് ശതമാനത്തിനടുത്ത് വിലയിടിഞ്ഞ ടാറ്റ സ്‌റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവയാണ് ഏറ്റവുമധികം നഷ്‌ടത്തിലായത്. സ്‌റ്റെര്‍ലൈറ്റ്, സെയില്‍ എന്നീ ഓഹരികളും വില്‍പന സമ്മര്‍ദ്ദത്തില്‍ ഉരുകി.

















