| Mobile | RSS

വന്‍ ഇടിവില്‍ നിന്ന്‌ അവസാന മണിക്കൂറില്‍ കരകയറ്റം

May 5th, 2010 | 1 Comment | Posted in മലയാളം (Malayalam)

മെയ്‌ മാസത്തിലെ തുടര്‍ച-യായ മൂന്നാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. മൂന്ന്‌ ദിവസം കൊണ്‌ട്‌ 450 പോയിന്റിലധികമാണ്‌ സെന്‍സെക്‌സില്‍ നിന്ന്‌ നഷ്‌ടമായത്‌. ബുധനാഴ്‌ച വിപണിയില്‍ അപ്രതീക്ഷിത പ്രകടനമാണ്‌ നടന്നത്‌. യൂറോപ്യന്‍ മേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന്‌ ആഗോള തലത്തില്‍ തന്നെ സൂചികകളെല്ലാം നഷ്‌ടത്തിലായിരുന്നു. ഇതിന്റെ ചുവടുപിടിച-്‌ ഇന്ത്യന്‍ വിപണിയിലും വന്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമായി. ഒരു ഘട്ടത്തില്‍ 16858 ആയിരുന്നു സെന്‍സെക്‌സിലെ നിരക്ക്‌. എന്നാല്‍ അവസാന മണിക്കൂറില്‍ വിപണി ശക്‌തമായ തിരിച-ുവരവ്‌ നടത്തി. യൂറോപ്യന്‍ സൂചികകളില്‍ ഇതേമട്ടില്‍ നടന്ന തിരിച-ുവരവാണ്‌ ഇതിന്‌ പ്രധാന കാരണം. കൂടാതെ വിറ്റഴിക്കലിനെത്തുടര്‍ന്ന്‌ താണ നിലവാരത്തിലെത്തിയ റിലയന്‍സ്‌ ഉള്‍പ്പെടെയുള്ള ഹെവിവെയ്‌റ്റ്‌ ഓഹരികള്‍ വാങ്ങാന്‍ ഇടപാടുകാര്‍ താല്‍പര്യം കാട്ടിയതും തിരിച-ുവരവിന്‌ ഒരു പ്രധാന കാരണമാണ്‌. 16858–17122 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ വ്യാപാരം. വ്യാപാരത്തിനിടെ 264 പോയിന്റിന്റെ വ്യത്യാസം ബോംബെ ഓഹരി സൂചിക കാണിച-ു എന്ന്‌ ചുരുക്കം. യൂറോപ്യന്‍ സൂചികകളില്‍ തിരിച-ുവരവ്‌ നടന്നെങ്കിലും ഏഷ്യന്‍ സൂചികകളില്‍ അത്‌ സംഭവിച-ില്ല.
കനത്ത വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ സെന്‍സെക്‌സ്‌ രണ്‌ട്‌ മാസത്തിനിടയിലെ താഴ്‌ന്ന നിലവാരത്തിലെത്തി. മാര്‍ച-്‌ ഒന്‍പതിന്‌ ശേഷം ആദ്യമായാണ്‌ ഇത്തരമൊരു താഴ്‌ച സെന്‍സെക്‌സില്‍ ഉണ്‌ടാകുന്നത്‌. അവസാന മണിക്കൂറിലെ കരകയറ്റം മൂലം 17,000 എന്ന നിലവാരത്തിന്‌ മുകളില്‍ കയറാന്‍ സെന്‍സെക്‌സിന്‌ സാധിച-ു. ഇടത്തരം വിഭാഗം ഓഹരികള്‍ക്ക്‌ മാത്രമാണ്‌ നേട്ടത്തില്‍ ക്ലോസ്‌ ചെയ-ാന്‍ സാധിച-ത്‌. ഇവ 0.30 ശതമാനം വിലയുയര്‍ച- കാട്ടിയപ്പോള്‍ ചെറുകിട വിഭാഗം ഓഹരികള്‍ 0.24 ശതമാനം നഷ്‌ടത്തിലായി. 49.18 പോയിന്റ്‌ നഷ്‌ടത്തിലായ സെന്‍സെക്‌സ്‌ 17087.96ല്‍ വ്യാപാരം നിര്‍ത്തി. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2944 ഓഹരികളില്‍ 1717 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1144 ഓഹരികള്‍ക്ക്‌ ഇടപാടുകാരുടെ പിന്തുണ കിട്ടി. സൂചികാധിഷ്‌ഠിത ഓഹരികള്‍ പകുതി എണ്ണം നേട്ടത്തിലും പകുതി നഷ്‌ടത്തിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 23.60 പോയിന്റ്‌ നഷ്‌ടത്തിലായ ദേശീയ ഓഹരി സൂചികയിലെ അവസാന നിരക്ക്‌ 5124.90 ആണ്‌.
വിദേശത്തേയും സ്വദേശത്തേയും നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുന്നതും വിപണിയില്‍ നഷ്‌ടം തുടരുന്നതിന്‌ ഒരു പ്രധാന കാരണമാണ്‌. വ്യാപാരത്തിനിടെ നിഫ്‌റ്റി 5100 എന്ന നിലവാരത്തിന്‌ താഴെയെത്തുകയും ചെയ്‌തു. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ‘ഫോറിന്‍’ വാര്‍ത്തകള്‍ക്കാണ്‌ പ്രാമുഖ്യം. ഡോളര്‍ ശക്‌തി പ്രാപിക്കുന്നതും, എണ്ണ വിലകുറയുന്നതും, ചൈനയിലെ നിര്‍മ്മാണ മേഖലയിലെ ഇടിവും ഇന്ത്യന്‍ ഇടപാടുകാരെ നേരിട്ട്‌ ബാധിക്കുന്നു.

Leave a Reply 106 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “വന്‍ ഇടിവില്‍ നിന്ന്‌ അവസാന മണിക്കൂറില്‍ കരകയറ്റം”

Trackbacks

  1. Tweets that mention വന്‍ ഇടിവില്‍ നിന്ന്‌ അവസാന മണിക്കൂറില്‍ കരകയറ്റം | Pramod Thomas -- Topsy.com  

Leave a Reply

  • Archives