ടെലികോം ഓഹരികള്‍ ഇടപാടുകാരുടെ പരിധിക്ക് പുറത്തായി; വിപണിയില്‍ നേരിയ നേട്ടം
ചൊവാഴ്‌ച നഷ്‌ടം കാണിച ഇന്ത്യന്‍ സൂചികകള്‍ അല്‍പം വിലയുയര്‍ച കാണിച് ബുധനാഴ്‌ച വ്യാപാരം നിര്‍ത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ മുന്നേറ്റം കാണിച സൂചികകള്‍ ഉച-യോടടുപ്പിച് നഷ്‌ടത്തിലായി. എന്നാല്‍ വ്യാപാര അവസാനത്തോടെ സൂചികകളില്‍ മികച വാങ്ങല്‍ പിന്തുണ ദൃശ്യമായി. ഇതേത്തുടര്‍ന്ന് നേരിയതെങ്കിലും നേട്ടം കാഴ്‌ചവെചാണ് ഇന്ത്യന്‍ വിപണി വ്യാപാരം അവസാനിപ്പിചത്. ആഗോള വിപണികളില്‍ നിന്ന് തീരെ മോശം എന്ന് പറയാവുന്ന സൂചനകള്‍ ഒന്നും ഇല്ലാതിരുന്നതും ഇന്ത്യന്‍ വിപണികളെ നഷ്‌ടത്തില്‍ നിന്ന് കരകയറ്റിയതായാണ് പൊതുവെ വിലയിരുത്തല്‍. യൂറോപ്പിലെ പ്രശ്‌നങ്ങള്‍ക്ക് ഒരളവുവരെ പരിഹാരമായതും വിപണിയെ അനുകൂലമായി ബാധിചു. ടെലികോം കമ്പനികള്‍ക്ക് നഷ്‌ടം വരുത്തുന്ന രീതിയിലുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദേശങ്ങളെത്തുടര്‍ന്ന് ആ വിഭാഗം ഓഹരികളില്‍ വന്‍ തോതില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ട്രായ് നിര്‍ദ്ദേശം മൂലം ടെലികോം മേഖലയില്‍ 10,000–15,000 കോടിയുടെ പ്രഭാവം ഉണ്‌ടാകുമെന്ന് കരുതുന്നു.
17028 വരെ താഴ്‌ന്ന ബോംബെ ഓഹരി സൂചിക ഒടുവില്‍ 54.28 പോയിന്റ് ഉയര്‍ന്ന് 17195.81ല്‍ വ്യാപാരം നിര്‍ത്തി. ചെറുകിട വിഭാഗം ഓഹരികള്‍ 0.27 ശതമാനം നഷ്‌ടത്തിലായി. എന്നാല്‍ ഇടത്തരം വിഭാഗം ഓഹരികള്‍ക്ക് അല്‍പം വിലയുയര്‍ച രേഖപ്പെടുത്താനായി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2957 ഓഹരികളില്‍ 1650 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1205 ഓഹരികള്‍ വിലയുയര്‍ച- കാണിച-ു. സെന്‍സെക്‌സിലെ 19 ഓഹരികള്‍ നേട്ടത്തിലും 11 ഓഹരികള്‍ നഷ്‌ടത്തിലുമാണ് കചവടം നിര്‍ത്തിയത്. 20.50 പോയിന്റ് ഉയര്‍ന്ന ദേശീയ ഓഹരി സൂചികയിലെ അവസാന നിരക്ക് 5156.65 ആണ്.
മാര്‍ച് മാസത്തിലെ വ്യാവസായിക ഉല്‍പാദന സൂചിക അതിന് മുമ്പത്തെ മാസത്തെ അപേക്ഷിച് ഇടിവ് കാണിചത് ഇന്ത്യന്‍ വിപണിയില്‍ ആഘാതമായി. മാര്‍ചിലെ സൂചിക 13.5 ശതമാനമാണ്. അതേസമയം 2009–10 സാമ്പത്തിക വര്‍ഷത്തില്‍ സൂചിക 10.4 ശതമാനമാണ്. വിപണിയിലെ വിറ്റുവരവ് ഒരു ലക്ഷം കോടി കടന്നിട്ടുണ്‌ട്. നാണയപ്പെരുപ്പം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതായ ധനമന്ത്രിയുടെ പ്രസ്‌താവനയും ഇടപാടുകാരില്‍ തീകോരിയിട്ടിട്ടുണ്‌ട്.
പവര്‍, എഞ്ചിനീയറിങ്ങ്, ഓട്ടോ വിഭാഗം ഓഹരികള്‍ക്ക് വിലയിടിവ് നേരിട്ടു. ഹെല്‍ത്ത് കെയര്‍, എഫ്.എം.സി.ജി വിഭാഗം ഓഹരികള്‍ ഒന്നര ശതമാനം വിലയുയര്‍ച കാണിചു. മൂന്ന് ശതമാനം വിലയുയര്‍ന്ന കോട്ടക്ക് ബാങ്കിന്റെ ഓഹരിയാണ് ഏറ്റവുമധികം മുന്നേറ്റം കാണിചത്. ആക്‌സിസ് ബാങ്ക്, എച-്.ഡി.എഫ്.സി, എസ്.ബി.ഐ എന്നിവയ്ക്കും ഇടപാടുകാരുടെ പിന്തുണ ലഭിചു. എട്ട് ശതമാനം നഷ്‌ടത്തിലായ എയര്‍ടെല്‍, ഐഡിയ എന്നിവയ്ക്കാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ജെപി അസോസിയേറ്റ്‌സ്, റിലയന്‍സ് ക്യാപ്പിറ്റല്‍ എന്നിവയും നഷ്‌ടത്തിലാണ് ക്ലോസ് ചെയ്‌തത്.


















August 28th, 2010 at 4:59 am
Super text, I will add this blog to my favorites.