തുടര്‍ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ വിപണിയില്‍ നേട്ടം
ആഗോള തലത്തിലെ പ്രതിസന്ധികള്‍ മൂലം തുടര്‍ചയായി നഷ്‌ടത്തിലായിരുന്ന ഇന്ത്യന്‍ സൂചികകളില്‍ പ്രതീക്ഷ തിരിച-ു വന്നു. താണ നിലവാരത്തിലായ ആഗോള സൂചികകളില്‍ ഉള്‍പ്പെടെ വാങ്ങല്‍ പിന്തുണ കിട്ടിയപ്പോള്‍ അതിന് പിന്തുടര്‍ച-യായി ഇന്ത്യന്‍ വിപണിയിലും മുന്നേറ്റം ദൃശ്യമാവുകയായിരുന്നു. ഏറ്റവും മികച- രീതിയില്‍ ഈ അവസരത്തെ മുതലാക്കാന്‍ ഇന്ത്യന്‍ ഇടപാടുകാര്‍ തുനിഞ്ഞപ്പോള്‍ തുടര്‍ച-യായ മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തിലായി. യൂറോപ്യന്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ രീതിയില്‍ ബാധിച-തിന് ശേഷമുള്ള ഇന്ത്യന്‍ വിപണിയിലെ മികച- പ്രകടനമാണ് ഈ ആഴ്‌ച കണ്‌ടത്. സ്വര്‍ണ്ണവും എണ്ണയും അവയുടെ താഴ്‌ന്ന നിലവാരത്തില്‍ നിന്ന് കരകയറ്റം കാണിക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച അമേരിക്കന്‍ സൂചികകളില്‍ മികച- വാങ്ങല്‍ പിന്തുണ കിട്ടിയിരുന്നു. അതോടൊപ്പം തന്നെ മറ്റ് വിപണികളിലും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ഇടപാടുകാര്‍ ആവേശം കാണിച-ു.
മൂന്ന് ദിവസം കൊണ്‌ട് ദേശീയ ഓഹരി സൂചിക 259 പോയിന്റാണ് ഉയര്‍ന്നത്. ഏഷ്യന്‍ സൂചികകള്‍ രണ്‌ട് ശതമാനവും യൂറോപ്യന്‍ സൂചികകള്‍ ഒരു ശതമാനവും വിലക്കയറ്റം കാണിച-ു. വ്യാഴാഴ്‌ച റെക്കോര്‍ഡ് വിറ്റുവരവ് കാണിച- സൂചികകളില്‍ ആഴ്‌ചയുടെ അവസാനം അതിന്റെ പകുതിപോലും വിറ്റുവരവ് കാണിച-ില്ല. ഈ മാസം ഇനി ഒരു വ്യാപാരദിനം മാത്രമാണ് അവശേഷിക്കുന്നത്. വിപണി കരടികളുടെ ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമാകണം എന്നാണ് എല്ലാ ഇടപാടുകാരുടേയും പ്രര്‍ത്ഥന.
16693ലാണ് ബോംബെ ഓഹരി സൂചിക വ്യാപാരം തുടങ്ങിയത്. അതായിരുന്നു സെന്‍സെക്‌സ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയ താഴ്‌ച. വ്യാപാര സമയം മുഴുവന്‍ സെന്‍സെക്‌സ് നേട്ടത്തിലായിരുന്നു. ഒടുവില്‍ 196.66 പോയിന്റ് ഉയര്‍ന്ന് 16863.06ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ ഒന്നര ശതമാനം വിലയുയര്‍ച- കാണിച-ു. എല്ലാ വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാര്‍ കൈയയച-് പിന്തുണയും നല്‍കി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2929 ഓഹരികളില്‍ 1923 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 892 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 26 ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ കിട്ടിയപ്പോള്‍ എച-്.ഡി.എഫ്.സി ബാങ്ക്, ലാര്‍സന്‍ ആന്റ് ട്രൂബോ, മാരുതി, റിലയന്‍സ് ഇന്‍ഫ്ര എന്നിവയാണ് നഷ്‌ടത്തിലായത്. 63.45 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റിയിലെ അവസാന നിരക്ക് 5066.55 ആണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പന സമ്മര്‍ദ്ദത്തില്‍ ഉരുകിയൊലിച- റിയാലിറ്റി, മെറ്റല്‍ വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ ലഭിച-ു. റിയാലിറ്റി വിഭാഗം നാല് ശതമാനം വിലക്കയറ്റം കാണിച-ു. ലോഹവിഭാഗം ഓഹരികളുടെ വില മൂന്നര ശതമാനം കൂടി. അടുത്ത ആഴ്‌ചയിലെ വിപണിയിലെ പ്രകടനം വളറെ പ്രാധാന്യം അര്‍ഹിക്കുന്നതായി വിലയിരുത്തുന്നു. വിപണിയിലെ ദിശ തീരുമാനിക്കുക ഈ സെന്റിമെന്‍സായിരിക്കും. അഞ്ച് ശതമാനത്തിലധികം വിലയുയര്‍ന്ന സ്‌റ്റെര്‍ലൈറ്റ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ജിന്‍ഡാല്‍ സ്‌റ്റീല്‍ എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്‌ടാക്കിയത്.

















