വിപണി മൂക്കുകുത്തി: സെന്‍സെക്‌സിലെ നഷ്‌ടം 467 പോയിന്റ്; നിഫ്‌റ്റിയിലേത് 147
ബുധനാഴ്‌ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത വിലയിടിവ് നേരിട്ടു. തുടക്കം മുതല്‍ വിപണിയില്‍ നഷ്‌ടക്കച-വടമായിരുന്നു. എന്നാല്‍ ഉച-യ്ക്ക് ശേഷം വില്‍പന സമ്മര്‍ദ്ദം കൂടി. 2009 മാര്‍ച-ിന് ശേഷം ആദ്യമായാണ് ദേശീയ ഓഹരി വിപണിയില്‍ ഇത്ര വലിയ വിറ്റഴിക്കല്‍ നടക്കുന്നത്. തുടര്‍ച-യായ രണ്‌ടാം ദിവസവും ലോഹ വിഭാഗം ഓഹരികള്‍ക്ക് വന്‍ വിലയിടിവ് നേരിട്ടു. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ വിറ്റുവരവ് ഇന്ത്യന്‍ വിപണിയില്‍ നടന്നു. യൂറോപ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ജര്‍മനിയില്‍ ഷോര്‍ട്ട് കവറിങ്ങ് നിരോധിച-തും ദിവസംതോറും യൂറോ നഷ്‌ടത്തിലാകുന്നതും ആഗോള വിപണിയില്‍ ഇടപാടുകാരെ ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിച- വാര്‍ത്തകളാണ്. എല്ലാ വിഭാഗം ഓഹരികളും ഒന്നര മുതല്‍ നാല് ശതമാനം വരെ വിലയിടിവ് കാണിച-ാണ് ക്ലോസ് ചെയ്‌തത്. ഇതേത്തുടര്‍ന്ന് ബോംബെ ഓഹരി സൂചിക മൂന്ന് മാസത്തിനിടയിലെ താണ നിലവാരത്തില്‍ എത്തുകയും ചെയ്‌തു.
പ്രതിസന്ധിയെത്തുടര്‍ന്ന് യൂറോ പ്രശ്‌നത്തില്‍ തന്നെയാണെന്ന ജര്‍മന്‍ ചാന്‍സലറിന്റെ പ്രഖ്യാപനവും കാര്യങ്ങള്‍ വഷളാക്കി. കഴിഞ്ഞ ദിവസം നേരിയ തോതില്‍ വിലയുയര്‍ന്ന എണ്ണയ്ക്ക് ബുധനാഴ്‌ച വിലയിടിവ് നേരിട്ടു. സ്വര്‍ണ്ണവും അതേ പാത പിന്തുടര്‍ന്നു. ആഗോള തലത്തില്‍ തന്നെ ലാഘവത്തോടെ കണ്‌ടിരുന്ന ഗ്രീസ് പ്രതിസന്ധി വിപണികളെ മുഴുവന്‍ വിഴുങ്ങാന്‍ തക്ക കരുത്ത് നേടിക്കഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലാണ് ഈ പ്രതിസന്ധി മൂലം ഏറ്റവുമധികം നഷ്‌ടം നേരിട്ടത്.
16373–16802 പരിധിയിലാണ് സെന്‍സെക്‌സില്‍ വ്യാപാരം നടന്നത്. ഉച-യ്ക്ക് ശേഷമാണ് വില്‍പന സമ്മര്‍ദ്ദം കൂടിയത്. 467.27 പോയിന്റ് നഷ്‌ടത്തിലായ സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 16408.49 ആണ്. ചെറുകിട, ഇടത്തര വിഭാഗം ഓഹരികള്‍ക്ക് രണ്‌ടര ശതമാനം വിലയിടിവ് നേരിട്ടു. 146.55 പോയിന്റ് നഷ്‌ടത്തിലായ നിഫ്‌റ്റിയിലെ അവസാന നിരക്ക് 4919.65 ആണ്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2918 ഓഹരികളില്‍ 645 ഓഹരികള്‍ മാത്രമെ വിലയുയര്‍ച- കാണിച-ുള്ളൂ. സെന്‍സെക്‌സിലെ 27 ഓഹരികള്‍ നഷ്‌ടത്തിലായി. സിപ്ല, ഹീറോ ഹോണ്‌ട, ടാറ്റ പവര്‍ എന്നീ ഓഹരികളുടെ വിലകൂടി.
നാല് ശതമാനത്തിലധികം വിലയിടിവ് നേരിട്ട മെറ്റല്‍ വിഭാഗം ഓഹരികളാണ് ഏറ്റവുമധികം നഷ്‌ടത്തിലായത്. റിയാലിറ്റി, ബാങ്കിങ്ങ്, ഓട്ടോ വിഭാഗം ഓഹരികളുടെ വില മൂന്നര ശതമാനത്തിലധികം കുറഞ്ഞു.
എട്ട് ശതമാനത്തിലധികം നഷ്‌ടത്തിലായ ഐഡിയ, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവുമധികം നഷ്‌ടത്തിലായത്. നിഫ്‌റ്റിയില്‍ ബി.പി.സി.എല്ലിന്റെ ഓഹരിക്ക് ഇടപാടുകാരുടെ പിന്തുണ ലഭിച-ു.

















