തുടര്‍ചയായ നാലാം ദിവസവും വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 17,000ന് അരികെ
ഒരു മാസത്തോളമായി വിപണിയില്‍ നിലനിന്ന നഷ്‌ടക്കച-വടത്തിന് ഏകദേശം അറുതിയായി. മെയ് മാസം ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച-് നഷ്‌ടത്തിന്റെ നാളുകളായിരുന്നു. ഗ്രീസിലെ പ്രതിസന്ധിയോടു കൂടിയാണ് വിപണിയില്‍ നഷ്‌ടം തുടങ്ങിയത്. അതിന്റെ ചുവടുപിടിച-് ആഗോള വിപണികളും നഷ്‌ടം കാണിച-ു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇടപാടുകാരെ മുഴുവന്‍ ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തിയതാണ് യൂറോസോണ്‍ രാജ്യങ്ങളിലെ പ്രതിസന്ധി. എന്നാല്‍ ഇത് സാമ്പത്തിക മാന്ദ്യത്തെ അപേക്ഷിച-് അത്ര രൂക്ഷമായില്ല. സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനാല്‍ പ്രതിസന്ധി പൂര്‍ണ്ണമായും നീങ്ങി എന്ന് പറയാനും കഴിയില്ല. കഴിഞ്ഞ നാല് വ്യാപാര ദിനങ്ങളില്‍ തുടര്‍ച-യായി ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാണിച-ിരുന്നു. പ്രതിസന്ധിയുടെ മഴക്കാറുകള്‍ ഇന്ത്യന്‍ സൂചികകളില്‍ നിന്ന് നീങ്ങി എന്നാണ് ഇത് നല്‍കുന്ന സൂചന. ഇതേത്തുടര്‍ന്ന് ഇടപാടുകാരില്‍ ആശ്വാസം ദൃശ്യമായിട്ടുമുണ്‌ട്. മെയ് മാസത്തിന്റെ അവസാന വ്യാപാര ദിനത്തില്‍ ശക്‌തമായ ചാഞ്ചാട്ടം കാഴ്‌ചവെച-ാണ് സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏഷ്യന്‍, യൂറോപ്യന്‍ സൂചികകളില്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച-് വിപണിയിലെ വിറ്റുവരവ് തീരെ കുറവായിരുന്നു. വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് തിരിയുന്നതായാണ് സൂചനകള്‍.
വ്യാപാരത്തിനിടെ സെന്‍സെക്‌സ് 16971 എന്ന നിലവാരത്തില്‍ എത്തിയിരുന്നു. 16807–16971 പരിധിയിലായിരുന്നു ബോംബെ ഒഹരി വിപണിയിലെ വ്യാപാരം. 81.57 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 16944.63 ആണ്. ഇടത്തരം വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ മികച- പിന്തുണ കിട്ടിയപ്പോള്‍ ഇവ 1.17 ശതമാനം വിലയുയര്‍ച- കാണിച-ു. ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനത്തിലധികം നേട്ടത്തിലായി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2898 ഓഹരികളില്‍ 1627 എണ്ണം നേട്ടത്തിലായപ്പോള്‍ 1160 ഓഹരികളുടെ വിലയിടിഞ്ഞു. സെന്‍സെക്‌സിലെ 19 ഓഹരികള്‍ നേട്ടത്തിലും 11 എണ്ണം നഷ്‌ടത്തിലുമാണ് ക്ലോസ് ചെയ്‌തത്. 19.75 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റിയിലെ ക്ലോസിങ്ങ് നിരക്ക് 5086.30 ആണ്.
വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ് നടന്നത്, എങ്കിലും നേട്ടത്തിന്റെ പക്ഷത്തായിരുന്നു ആളുകള്‍ കൂടുതല്‍. മൂന്ന് ശതമാനത്തിനടുത്ത് വിലയുയര്‍ന്ന പൊതുമേഖല സ്‌ഥാപനങ്ങളുടെ ഓഹരിയാണ് ഏറ്റവുമധികം മുന്നേറ്റം കാണിചത്. ഓട്ടോ, ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്റ് ഗ്യാസ് വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം നേട്ടത്തിലായി. ഒരു ശതമാനം നഷ്‌ടത്തിലായ റിയാലിറ്റി വിഭാഗമാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. ഐ.ടി, എഞ്ചിനീയറിങ്ങ് വിഭാഗം ഓഹരികളും നഷ്‌ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.
















