| Mobile | RSS

വന്‍ തകര്‍ചയില്‍ നിന്ന്‌ നഷ്‌ടം അല്‍പം കുറച്‌ അവസാനം

May 17th, 2010 | 2 Comments | Posted in മലയാളം (Malayalam)

പുതിയ ആഴ്‌ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‌ടം. യൂറോപ്യന്‍ ആശങ്കകള്‍ വീണ്‌ടും ഇന്ത്യന്‍ ഇടപാടുകാരെ പിടികൂടിയപ്പോള്‍ സൂചികകളില്‍ വില്‍പന സമ്മര്‍ദ്ദം ശക്‌തമായി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 400 പോയിന്റ്‌ ഇടിഞ്ഞ സെന്‍സെക്‌സ്‌ എന്നാല്‍ നഷ്‌ടം ഒരു പരിധിവരെ കുറചാണ്‌ കചവടം നിര്‍ത്തിയത്‌. യൂറോപ്യന്‍ സൂചികകള്‍ അത്ര വിലയിടിവ്‌ കാണിക്കാതെ ക്ലോസ്‌ ചെയ്‌തത്‌ ഇന്ത്യന്‍ വിപണിയില്‍ നഷ്‌ടം കുറയ്ക്കാന്‍ തുണചു. 16551–16962 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ വ്യാപാരം. തുടക്കത്തില്‍ നാല്‌ ശതമാനത്തിനടുത്ത്‌ നഷ്‌ടത്തിലായിരുന്ന ഏഷ്യന്‍ സൂചികകളിലും പിന്നീട്‌ തിരിച്‌ വരവ്‌ നടന്നു. എങ്കിലും ഒന്ന്‌ മുതല്‍ രണ്‌ട്‌ ശതമാനം വരെ വിലയിടിഞ്ഞാണ്‌ ഇവ വ്യാപാരം പൂര്‍ത്തിയാക്കിയത്‌. എണ്ണവില 70 ഡോളറിന്‌ താഴെയായതും, ഡോളറിനെതിരെ യൂറോ നാല്‌ വര്‍ഷത്തിനിടയിലെ താണ നിലവാരത്തിലെത്തിയതും ആഗോള തലത്തില്‍ തന്നെ ഇടപാടുകാരെ നിരാശയിലാഴ്‌ത്തി. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച്‌ വിപണിയില്‍ വിറ്റുവരവില്‍ കാര്യമായ പുരോഗതി ഉണ്‌ടായിട്ടുണ്‌ട്‌.
159.04 പോയിന്റ്‌ (0.94 ശതമാനം) നഷ്‌ടത്തിലായ സെന്‍സെക്‌സിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 16835.56 ആണ്‌. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ 30 പോയിന്റിലധികം നഷ്‌ടത്തിലാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം തുടങ്ങിയത്‌. അധികം വൈകാതെ നഷ്‌ടത്തിലേക്ക്‌ ആണ്‌ടിറങ്ങുകയും ചെയ്‌തു. ചെറുകിട വിഭാഗം ഓഹരികള്‍ 0.68 ശതമാനവും ഇടത്തരം വിഭാഗം ഓഹരികള്‍ 0.21 ശതമാനവും വിലയിടിവ്‌ കാണിച-ു. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ്‌ ദൃശ്യമായത്‌. ദേശീയ ഓഹരി സൂചികയിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 5059.90ഉം നഷ്‌ടം 33.60 പോയിന്റുമാണ്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2889 ഓഹരികളില്‍ 1746 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1056 ഓഹരികള്‍ വിലക്കയറ്റം കാണിചു. സെന്‍സെക്‌സിലെ 24 ഓഹരികള്‍ നഷ്‌ടത്തിലായി, എയര്‍ടെല്‍, സിപ്ല, ഹിന്‍ഡാല്‍കോ, യൂണിലിവര്‍, ലാര്‍സന്‍ ആന്റ്‌ ട്രൂബോ, എസ്‌.ബി.ഐ എന്നിവയ്ക്ക്‌ ഇടപാടുകാരുടെ പിന്തുണ കിട്ടി.
വിപണിയില്‍ നഷ്‌ടക്കചവടം തുടരുന്നത്‌ ഇടപാടുകാരില്‍ ആശങ്ക വളര്‍ത്തുന്നുണ്‌ട്‌. ആഗോള തലത്തില്‍ തന്നെ സൂചികകളില്‍ ഇടപാടുകാര്‍ക്ക്‌ വിശ്വാസം നഷ്‌ടമാകുന്നതായാണ്‌ പൊതുവെ വിലയിരുത്തല്‍. രണ്‌ട്‌ ശതമാനം നഷ്‌ടത്തിലായ ഓയില്‍ ആന്റ്‌ ഗ്യാസ്‌, ഐ.ടി വിഭാഗമാണ്‌ ഏറ്റവുമധികം നഷ്‌ടത്തിലായത്‌. ഓട്ടോ വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം നഷ്‌ടം കാണിചു. എഞ്ചിനീയറിങ്ങ്‌, ഹെല്‍ത്ത്‌ കെയര്‍, എഫ്‌.എം.സി.ജി, പവര്‍ വിഭാഗം ഓഹരികള്‍ക്ക്‌ ഇടപാടുകാരുടെ പിന്തുണ കിട്ടി. മൂന്ന്‌ ശതമാനം വിലയുയര്‍ന്ന എഞ്ചിനീയറിങ്ങ്‌ വിഭാഗം ഓഹരികളാണ്‌ ഏറ്റവുമധികം നേട്ടത്തിലായത്‌. 22.67 ശതമാനം നേട്ടത്തിലായ എ.ബി.ബിയുടെ ഓഹരിക്കാണ്‌ ഏറ്റവുമധികം വിലയുയര്‍ച- കാണിക്കാനായത്‌. ഉപഭോഗ വസ്‌തുക്കളുടെ വിഭാഗം ഓഹരികള്‍ കയറ്റവും ഇറക്കവും കാണിചില്ല.

Leave a Reply 114 views, 1 so far today |
Tags: , , ,

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

2 Responses to “വന്‍ തകര്‍ചയില്‍ നിന്ന്‌ നഷ്‌ടം അല്‍പം കുറച്‌ അവസാനം”

  1. ypfwedkxjr Says:

    CBaTou ccgymnplcshq, [url=http://lrtvjrgbgnxh.com/]lrtvjrgbgnxh[/url], [link=http://ckojeczexezx.com/]ckojeczexezx[/link], http://smeikhijlltk.com/

Trackbacks

  1. Tweets that mention വന്‍ തകര്‍ചയില്‍ നിന്ന്‌ നഷ്‌ടം അല്‍പം കുറച്‌ അവസാനം | Pramod Thomas -- Topsy.com  

Leave a Reply

  • Archives