| Mobile | RSS

ഇന്ത്യന്‍ സൂചികകള്‍ രണ്‌ട്‌ മാസത്തിനിടയിലെ താഴ്‌ന്ന നിലയില്‍

May 6th, 2010 | 1 Comment | Posted in മലയാളം (Malayalam)

ഇന്ത്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ മഹാമഹം തുടര്‍ചയായ നാലാം ദിവസവും തുടര്‍ന്നു. വിപണിയില്‍ തിരുത്തലിനും അപ്പുറം കരടികള്‍ പിടിമുറുക്കി എന്ന്‌ തന്നെയാണ്‌ വിലയിരുത്തല്‍. പതിവ്‌പോലെ ആഗോള സൂചികകളില്‍ നിന്നുള്ള മോശം സൂചനകള്‍ തന്നെയാണ്‌ വിപണിയെ തളര്‍ത്തിയത്‌. ഇക്കൊല്ലം മാര്‍ച്‌ 5ന്‌ ശേഷം ആദ്യമായി സെന്‍സെക്‌സ്‌ 17000 എന്ന നിലവാരത്തിനും നിഫ്‌റ്റി 5100 എന്ന നിലവാരത്തിനും താഴെയിറങ്ങി. ഗ്രീസിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്‌ ആഗോള തലത്തില്‍ സൂചികകളിലെ പോയിന്റ്‌ മുഴുവന്‍ ചോര്‍ത്തിക്കളയുന്നത്‌. എന്നാല്‍ ഗ്രീസിനെ കൂടാതെ പോര്‍ചുഗല്‍, ഇറ്റലി, അയര്‍ലന്റ്‌, ഗ്രീസ്‌, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രശ്‌നത്തിലാണെന്ന വാര്‍ത്തകള്‍ ആഗോള തലത്തില്‍ തന്നെ ഇടപാടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. ഈ രാജ്യങ്ങളെ റേറ്റിങ്ങ്‌ ഏജന്‍സികള്‍ തരം താഴ്‌ത്തുമെന്ന ഭയം വിപണിയില്‍ കൂട്ടവിറ്റഴിക്കലിന്‌ കാരണമായി. ഈ വാര്‍ത്തകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ നിന്ന്‌ പണം പിന്‍ വലിക്കാന്‍ വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ക്ക്‌ പ്രേരണ നല്‍കി. ഏഷ്യന്‍ വിപണികളിലെ വിലയിടിവ്‌ മൂന്ന്‌ മുതല്‍ നാല്‌ ശതമാനം വരെയാണ്‌. എന്നാല്‍ യൂറോപ്യന്‍ മേഖലയില്‍ സൂചികകളില്‍ അല്‍പം കരകയറ്റം ദൃശ്യമായി. ബുധനാഴ്‌ച വ്യാപാരത്തിനിടെ 17000ന്‌ താഴെയിറങ്ങിയെങ്കിലും ഒടുവില്‍ ആ നിലവാരത്തിന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌ത സെന്‍സെക്‌സ്‌ വ്യാഴാഴ്‌ച പക്ഷെ 17000ന്‌ താഴെയിറങ്ങിയാണ്‌ വ്യാപാരം നിര്‍ത്തിയത്‌.
16823 വരെ താഴ്‌ന്ന ബോംബെ ഓഹരിസൂചിക 100.43 പോയിന്റ്‌ നഷ്‌ടത്തില്‍ 16987.53ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ഹെല്‍ത്ത്‌ കെയര്‍, പൊതുമേഖല സ്‌ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക്‌ വിലയിടിവ്‌ നേരിട്ടു. ഇടത്തരം വിഭാഗം ഓഹരികള്‍ അര ശതമാനവും ചെറുകിട വിഭാഗം സൂചികകള്‍ 0.08 ശതമാനവും നഷ്‌ടത്തിലായി. 34.05 പോയിന്റ്‌ നഷ്‌ടത്തിലായ ദേശീയ ഓഹരി സൂചികയിലെ അവസാന നിരക്ക്‌ 5090.85 ആണ്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2938 ഓഹരികളില്‍ 1467 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1360 ഓഹരികള്‍ക്ക്‌ ഇടപാടുകാരുടെ പിന്തുണ ലഭിചു. സെന്‍സെക്‌സിലെ 21 ഓഹരികള്‍ നഷ്‌ടത്തിലായി. സിപ്ല, ഗ്രാസിം, ഹീറോ ഹോണ്‌ട, ഹിന്‍ഡാല്‍കോ, യൂണിലിവര്‍, ഒ.എന്‍.ജി.സി, എസ്‌.ബി.ഐ, ടാറ്റ സ്‌റ്റീല്‍, ടി.സി.എസ്‌ എന്നീ ഓഹരികളുടെ വിലയുയര്‍ന്നു. 1.07 ലക്ഷം കോടിയാണ്‌ വിപണിയിലെ വിറ്റുവരവ്‌. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച-്‌ ഉയര്‍ന്ന നിരക്കാണിത്‌.
ഒരു ശതമാനം വിലയിടിഞ്ഞ എഞ്ചിനീയറിങ്ങ്‌ വിഭാഗം ഓഹരികളാണ്‌ ഏറ്റവുമധികം നഷ്‌ടത്തിലായത്‌. മെറ്റല്‍, ഐ.ടി വിഭാഗം ഓഹരികളും ഒരു ശതമാനത്തിനടുത്ത്‌ നഷ്‌ടത്തിലായി. ഹെല്‍ത്ത്‌ കെയര്‍ വിഭാഗം ഓഹരികളുറ്റെ വില ഒന്നര ശതമാനം ഉയര്‍ന്നു. നാല്‌ ശതമാനത്തിലധികം നഷ്‌ടത്തിലായ എ.ബി.ബി, ജിന്‍ഡാല്‍ സ്‌റ്റീല്‍ എന്നിവയാണ്‌ ഏറ്റവുമധികം നഷ്‌ടത്തിലായത്‌.

Leave a Reply 137 views, 1 so far today |
Tags: , , ,

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “ഇന്ത്യന്‍ സൂചികകള്‍ രണ്‌ട്‌ മാസത്തിനിടയിലെ താഴ്‌ന്ന നിലയില്‍”

Trackbacks

  1. Tweets that mention ഇന്ത്യന്‍ സൂചികകള്‍ രണ്‌ട്‌ മാസത്തിനിടയിലെ താഴ്‌ന്ന നിലയില്‍ | Pramod Thomas -- Topsy.com  

Leave a Reply

  • Archives