കരടികള്‍ തിരിചെത്തി; സെന്‍സെക്‌സ് 271 പോയിന്റ് ഇടിഞ്ഞു

കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ മുന്നേറ്റം കാണിച- ഇന്ത്യന്‍ സൂചികകള്‍ തകര്‍ച-യോടെ ഈ ആഴ്‌ചയിലെ വ്യാപാരം അവസാനിപ്പിച-ു. തിങ്കളാഴ്‌ച വന്‍ കുതിപ്പ് കാണിച-ാണ് ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്. അതിന് മുമ്പ് ഏകദേശം രണ്‌ടാഴ്‌ച ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടക്കച-വടം നടത്തിയിരുന്നു. അപ്പോള്‍ സംഭവിച- വിലയിടിവില്‍ താണ നിലയിലായ വിവിധ വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ കിട്ടിയതാണ് തിങ്കളാഴ്‌ചയിലെ നേട്ടത്തിന് പ്രധാന കാരണം. എന്നാല്‍ യൂറോപ്പിലെ പ്രതിസന്ധി സംബന്ധിച- വാര്‍ത്തകള്‍ വിപണിയില്‍ കരിനിഴല്‍ വീഴ്‌ത്തി നിലനിന്നിരുന്നു. ആഗോള തലത്തില്‍ തന്നെ സൂചികകളില്‍ അല്‍പം മുന്നേറ്റമുണ്‌ടായതും ഇന്ത്യന്‍ ഇടപാടുകാരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്‌ചയിലെ നഷ്‌ടക്കച-വടം ആശങ്കയുടെ കനലുകളെ വീണ്‌ടും ആളിക്കത്തിച-ു. ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരം നല്‍കുന്ന ട്രായ് തീരുമാനം ഈ വിഭാഗം ഓഹരികളുടെ നടുവൊടിച-ിരുന്നു. എന്നാല്‍ ഭക്ഷ്യവിലപ്പെരുപ്പം അല്‍പം കുറഞ്ഞതും, ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളും വിപണിയില്‍ മുന്നേറ്റത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിച-ിരുന്നെങ്കിലും അതുണ്‌ടായില്ല.
വിപണി കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച-് കാര്യമായ വ്യതിയാനം കാണിക്കാതെയാണ് വ്യാപാരം തുടങ്ങിയത്. ഉച-യ്ക്ക് മുന്‍പ് അല്‍പം മുന്നേറ്റവും കാണിച-ു. എന്നാല്‍ ഉച-യ്ക്ക് ശേഷം വിപണിയുടെ മട്ടുമാറി. യൂറോപ്യന്‍ സൂചികകള്‍ നഷ്‌ടത്തില്‍ വ്യാപാരം നടത്തുന്നതായ വാര്‍ത്തകളാണ് ഇന്ത്യന്‍ വിപണിയില്‍ കരടികളെ ഇറക്കിയത്. ഇന്ത്യന്‍ വിപണിയില്‍ വ്യാപാരം നിര്‍ത്തുമ്പോള്‍ യൂറോപ്യന്‍ സൂചികകള്‍ ഒന്നര മുതല്‍ മൂന്ന് ശതമാനം വരെ നഷ്‌ടത്തിലായിരുന്നു. ഡോളറിനെതിരെ യൂറോ 14 മാസത്തിനിടയിലെ താഴ്‌ന്ന നിലവാരത്തിലായതും, എണ്ണവില തുടര്‍ച-യായി കുറയുന്നതും വിപണികളില്‍ പ്രതികൂല സ്വാധീനം ചെലുത്തി. ഈ വാര്‍ത്തകള്‍ എല്ലാം തന്നെ സ്വര്‍ണ്ണവിലയില്‍ വന്‍ സ്വാധീനം ചെലുത്തുന്നു, പുതിയ റെക്കോര്‍ഡ് ഇട്ടാണ് സ്വര്‍ണ്ണവില ഓരോ ദിവസവും കുതിക്കുന്നത്.
17,000 താഴെയിറങ്ങിയ സെന്‍സെക്‌സ് 271.27 പോയിന്റ് ഇടിഞ്ഞ് 16994.60ലാണ് ക്ലോസ് ചെയ്‌തത്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം നഷ്‌ടത്തിലായി. 85.40 പോയിന്റ് നഷ്‌ടത്തിലായ നിഫ്‌റ്റിയിലെ ക്ലോസിങ്ങ് നിരക്ക് 5093.50 ആണ്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2962 ഓഹരികളില്‍ 2019 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 844 ഓഹരികളുടെ വിലകൂടി. സെന്‍സെക്‌സിലെ 26 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ എ.സി.സി, എയര്‍ടെല്‍, ഗ്രാസിം, ഐ.ടി.സി എന്നിവ നേട്ടത്തിലായി. മൂന്നര ശതമാനം വിലയിടിഞ്ഞ മെറ്റല്‍ വിഭാഗമാണ് ഏറ്റവുമധികം നഷ്‌ടത്തിലായത്. ഹെല്‍ത്ത് കെയര്‍, എഫ്.എം.സി.ജി വിഭാഗം ഓഹരികള്‍ക്ക് ഒഴുക്കിനെതിരെ നീന്താനായി.

















May 22nd, 2010 at 12:00 pm
aafV20 gguubtihmain, [url=http://adxgvkfuxdlz.com/]adxgvkfuxdlz[/url], [link=http://jmagpduirdpl.com/]jmagpduirdpl[/link], http://yrtlunzhsumq.com/