തരൂരണ്ണനും മാധ്യമങ്ങളും
വീണു വീണല്ലേ നടക്കാന്‍ പഠിക്കുന്നത്. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നടക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ ശശി അണ്ണന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി-സ്ഥാനം രാജിവച്ചു എന്ന് വിശദീകരിക്കാന്‍ ചൊവ്വാഴ്‌ച ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ വള്ളത്തോള്‍ നാരാണയന്റെ(-മേന്‌നന്‍ എന്ന് കൂട്ടാത്തത് ജാതി വിളിച്ചാക്ഷേപിച്ചു എന്ന് ആരേലും പറഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്) പദ്യ ശകലം ചൊല്ലി മലയാളികളെ മാത്രമല്ല, ലോക്‌സഭയില്‍ എസിയില്‍ തണുത്തുവിറച്ചിരിക്കുന്ന അംഗങ്ങളെക്കൂടി കോള്‍മൈയിര്‍ കൊള്ളിച്ചു അണ്ണന്‍. ഉച്ഛാരണ ശുദ്ധിയുള്ള ഇംഗ്ലീഷില്‍ തരൂര്‍ നടത്തിയ പ്രസ്‌താവന കേട്ട് കണ്‍ട്രി ഇന്ത്യന്‍ കന്നുകാലി ലോക്‌സഭാ അംഗങ്ങള്‍ ഇതെന്തു ഭാഷ എന്നു ചോദിച്ചുവെന്നും പറയപ്പെടുന്നു. തെളിവില്ല.
മാധ്യമങ്ങളെ നിയന്ത്രിച്ച് എങ്ങനെ ഉപയോഗിക്കണമെന്ന് തരൂരില്‍നിന്ന് കണ്ടു പഠിക്കണം. തരൂരിന്റെ വികാരധീനമായ പ്രസംഗം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ടെലിവിഷനുകള്‍ കാണിച്ചു. പത്രങ്ങള്‍ വരിവിടാതെ അച്ഛടിച്ചു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ തരൂര്‍ പണ്ടും വിരുതു കാണിച്ചിട്ടുണ്‌ട്.
തരൂരിനായി തെരഞ്ഞെടുപ്പ് വേളയില്‍ ഡല്‍ഹിയില്‍നിന്നെത്തി ഏറ്റവും ഉത്സാഹിച്ച് പ്രചാരണം നടത്തിയത് എ.കെ.ആന്റണിയാണ്. മിണ്ടാതെ നിന്ന് കാര്യം നേടിയെടുക്കുന്നതില്‍ മിടുക്കനായ ആന്റണിയെയാണോ തരൂര്‍ രാഷ്‌ട്രീയ ഗുരുവാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് അണ്ണന്‍ രാജിവച്ചതെന്നാണ് മാധ്യമങ്ങള്‍ വിളമ്പിയത്. പാര്‍ലെന്റിലെ പ്രസ്‌താവനയോടെ എന്തായി കാര്യങ്ങള്‍. രാജ്യത്തിന് വേണ്‌ടി യുദ്ധം ചെയ്‌ത് പോര്‍ക്കളത്തില്‍ പരാജയപ്പെട്ട ധീര യോദ്ധാവിന്റെ പരിവേഷമാണ് അദ്ദേഹത്തിന് കേരളത്തിലിപ്പോള്‍.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ പടിയിറങ്ങുന്നതുകൊണ്ട് പ്രധാനമന്ത്രിയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും രാജ്യത്തിന്റെ വലിയ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുമെന്നുമാണ് ശശിയണ്ണന്‍ വിശദീകരിച്ചത്. ഈ നട-പടി നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണുപോലും.
ഇതിനൊക്കെ പിന്നാലെയാണ് ഭാരതമെന്ന് കേട്ടാല്‍ അന്തരംഗം അഭിമാന പൂരിതമാകണമെന്നും കേരളമെന്ന് കേട്ടാല്‍ ഞെരമ്പുകളില്‍ ചോര തിളയ്ക്കണമെന്നും മലയാളത്തിലും ഇംഗ്ലീഷ് തര്‍ജമയിലും പറഞ്ഞത്. മിണ്‌ടാതെ ശശിയണ്ണന്റെ ഇംഗ്ലീഷ് കേട്ടിരുന്ന സഭാംഗങ്ങള്‍ അപ്പോള്‍ കൈകള്‍ ഡസ്‌ക്കിലടിച്ചും കാലുകള്‍ നിലത്തടിച്ചും ഹര്‍ഷോന്‍മാദത്തിലായി.
ഐപിഎല്‍ വിവാദം മന്ത്രിസ്ഥാനം രാജിവപ്പിച്ചെങ്കിലും തരൂരിന്റെ രാഷ്‌ട്രീയ ഭാവി ശോഭനമാക്കിയിട്ടേയുള്ളൂ. ഐപിഎല്‍ വിവാദത്തിന് മുന്‍പ് തരൂര്‍ ആരായിരുന്നു. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചപ്പോള്‍ അമേരിക്കന്‍, ഇസ്രയേല്‍ പക്ഷപാതിയെന്ന് ആരോപണം. ജയിച്ച് മന്ത്രിയായിട്ടോ, സ്വന്തം കാശുമുടക്കി പഞ്ച് നക്ഷത്ര ഹോട്ടലില്‍ താമസിച്ചവന്‍, കണ്‍ട്രി ഇന്ത്യന്‍സിനെ കന്നുകാലിയെന്ന് വിളിച്ച് ആക്ഷേപിച്ചവന്‍, ഇന്ത്യാ-പാക് തര്‍ക്കം തീര്‍ക്കാന്‍ നമ്മുക്ക് സൌദി അറബ്യയോടെന്ന് പറഞ്ഞാലോ എന്ന് വിഡ്ഡിത്തം പറഞ്ഞവന്‍. വീഴ്‌ചകള്‍ അനവദി.
റണ്‍ദിവൂ കണ്‍സോര്‍ഷ്യം ഐപിഎല്‍ ലേലത്തില്‍ ജയിച്ചപ്പോള്‍ തരൂര്‍ കേരളത്തിന്റെ വീര നായകനായി. അപ്രതീക്ഷിതമായി കേരളത്തിന് ടീം നേടിത്തന്ന തന്ത്രശാലി. തിരുവന്തോരത്തെ മധ്യവര്‍ഗത്തിന് മാത്രമല്ല, കഞ്ഞിക്ക് വകയില്ലാത്തവനും ശശി തരൂര്‍ ശശിയണ്ണനായി. രാജിവച്ചപ്പോഴോ തോറ്റ ധീരനായ പോരാളി. തിരുവനന്തപുരത്ത് എങ്ങാനും മടങ്ങിയെത്തിയാല്‍ തരൂര്‍ അണ്ണന് വന്‍ സ്വീകരണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. മന്ത്രി സ്ഥാനം രാജിവച്ച് വരുന്ന വീരന് ഉജ്ജ്വല സ്വീകരണം. അസൂയ തോന്നുന്നു.
ട്വിറ്ററില്‍ ശശിയണ്ണന്‍ എന്ത് മൊഴിയുമെന്നാണ് നുമ്മ കാത്തിരിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ അംബാസിഡറായ അദ്ദേഹം നിശബ്‌ദത തുടരുകയാണ്.


















April 21st, 2010 at 4:16 pm
പണ്ട് നളിനി നെറ്റോ കേസില്‍
നീലന്‍ രാജിവച്ചപ്പോഴും
ഇതുപോലൊരു സ്വീകരണം
തിരുവനന്തപുരത്തുകാര്‍ കണ്ടതാ.
തമ്പാനുര്‍ റയില്‍വേ സ്‌റ്റേഷന്‍മുതല്‍
നന്ദാവനത്തെ ജനതാദള്‍ പാര്‍ട്ടി ഓഫീസ് വരെ
നീലനെ നിലത്ത് കാല് തൊടീക്കാതായിരുന്നു
അണികള്‍ സ്വീകരിച്ച് ആനയിച്ചത്.
അതിലും വലിയ സ്വീകരണമാണ്
കരിപ്പൂര്‍ വിമാനത്താവളത്തില്‍
കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.
അപ്പോള്‍ പിന്നെ തരൂരിനുള്ള സ്വീകരണവും
ഒട്ടും തണുത്തുപോകാന്‍ ഇടയില്ല.
August 28th, 2010 at 4:49 am
I will add this blog to my favorites, it is great.