സെന്‍സെക്‌സ് 256 പോയിന്റ് കൂപ്പുകുത്തി

റെക്കോര്‍ഡ് തേരോട്ടത്തിന് ശേഷം ഇന്ത്യന്‍ സൂചികകളില്‍ ലാഭമെടുപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് നേട്ടത്തിന്റെ മറുപുറം എന്ന രീതിയില്‍ ഇന്ത്യന്‍ ഓഹരി വിപനിയില്‍ കരടികള്‍ വിളയാടി. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ വലിയ നഷ്‌ടം കാഴ്‌ചവെച-് ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം അവസാനിപ്പിച-ു. വ്യാപാരം തുടങ്ങിയതുമുതല്‍ കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങ് നിരക്കില്‍ നിന്ന് താഴേക്കുള്ള യാത്ര തുടങ്ങിയ ഇന്ത്യന്‍ സൂചികകള്‍ വ്യാപാര അവസാനം വരെ അതേ പല്ലവി പാടി. കഴിഞ്ഞ രണ്‌ട് മാസത്തിനിടയ്ക്ക് ആദ്യമായാണ് ഇന്ത്യന്‍ സൂചികകള്‍ ഇത്രവലിയ നഷ്‌ടം കാണിക്കുന്നത്. ബുധനാഴ്‌ചയിലെ വ്യാപാരത്തില്‍ 18000 എന്ന നിലവാരം മറികടന്ന സൂചികകള്‍ വ്യാഴാഴ്‌ച 17714 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്‌തത്. ദേശീയ ഓഹരി സൂചിക വ്യാപാരത്തിനിടെ 5300 എന്ന പ്രധാന നിലവാരത്തിന് താഴെയിറങ്ങുകയും ചെയ്‌തു.
ഇന്നലെ ഇന്ത്യന്‍ ഇടപാടുകാരുടെ മനസ്സില്‍ കാര്‍മേഘം പരത്തിയത് ഗ്രീസിലെ വായ്‌പാ പ്രതിസന്ധിയെക്കുറിച- ആശങ്കകളാണ്. ഒരിടവേളയ്ക്ക് ശേഷം ഈ വാര്‍ത്ത ഇന്ത്യന്‍ സൂചികകളില്‍ നഷ്‌ടത്തിന്റെ മഴ തന്നെ പെയ-ിച-ു. ഭൂരിഭാഗം ഓഹരികളിലും വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഐസ് ലന്റില്‍ നേരിട്ട വായ്‌പാ പ്രതിസന്ധിയേക്കാള്‍ രൂക്ഷമായ പ്രശ്‌നമാണ് ഗ്രീസില്‍ എന്ന റിപ്പോര്‍ട്ടാണ് ആഗോള തലത്തില്‍ തന്നെ സൂചികകള്‍ക്ക് തിരിച-ടിയായത്. 2005 ന് ശേഷം ഗ്രീസിലെ കിട്ടാക്കടം ഐസ് ലന്റിലേതിലും കൂടുതലായി എന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പ്രധാന വാര്‍ത്ത. ഇതേത്തുടര്‍ന്ന് ഏഷ്യന്‍, യൂറോപ്യന്‍ സൂചികകളും നഷ്‌ടത്തിലായി. 94584 കോടിയുടെ വിറ്റുവരവാണ് ഇന്ത്യന്‍ വിപണിയില്‍ നടന്നത്. രണ്‌ട് ശതമാനത്തിലധികം വിലകൂടിയ ഉപഭോഗ വസ്‌തുക്കളാണ് ഏറ്റവുമധികം വിലയുയര്‍ച- കാണിച-ത്. റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി വിഭാഗം സൂചികകള്‍ നേട്ടത്തിലെത്തി ക്ലോസ് ചെയ്‌തു.
17679 വരെ താഴ്‌ന്ന ബോംബെ ഓഹരി സൂചിക 255.62 പോയിന്റ് നഷ്‌ടത്തില്‍ 17714.40ലാണ് ക്ലോസ് ചെയ്‌തത്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനം നഷ്‌ടത്തിലായി. 70.20 പോയിന്റ് ഇടിഞ്ഞ ദേശീയ ഓഹരി സൂചികയിലെ ക്ലോസിങ്ങ് നിരക്ക് 5304.45 ആണ്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2957 ഓഹരികളില്‍ 1688 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1188 ഓഹരികള്‍ വിലയുയര്‍ച- കാണിച-ു. സെന്‍സെക്‌സിലെ 26 ഓഹരികളും നഷ്‌ടത്തിലായി. ഡി.എല്‍.എഫ്, ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ എന്നിവയാണ് നേട്ടത്തിലായത്. രണ്‌ട് ശതമാനം വിലയിടിഞ്ഞ ഓയില്‍ ആന്റ് ഗ്യാസ് വിഭാഗം ഓഹരികളാണ് ഏറ്റവുമധികം നഷ്‌ടത്തിലായത്. മെറ്റല്‍, ബാങ്കിങ്ങ്, പൊതുമേഖല സ്‌ഥാപനങ്ങള്‍, ഓട്ടോ എന്നീ വിഭാഗം ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.
ഏഴ് ശതമാനത്തിലധികം വിലയിടിഞ്ഞ സെയിലിന്റെ ഓഹരിയാണ് ഏറ്റവുമധികം നഷ്‌ടത്തിലായത്. ഹിന്‍ഡാല്‍കോ, എച-്.ഡി.എഫ്.സി എന്നിവയ്ക്കും വില്‍പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല.
















