തുടര്‍ചയായ നാലാം ദിവസവും നേട്ടം; നിഫ്‌റ്റി 5300ന് മുകളില്‍

ചാഞ്ചാട്ടത്തേയും വില്‍പന സമ്മര്‍ദ്ദത്തേയും അതിജീവിച് ദേശീയ ഓഹരി സൂചിക 5300ന് മുകളില്‍ കയറി ഈ ആഴ്‌ചയിലെ വ്യാപാരം അവസാനിപ്പിചു. തുടര്‍ചയായ നാലാം ദിവസമാണ് ഇന്ത്യന്‍ സൂചികകള്‍ വിലക്കയറ്റം കാഴ്‌ചവെയ്ക്കുന്നത്. അമേരിക്കന്‍, യൂറോപ്യന്‍ സൂചികകളില്‍ നിന്നുള്ള മികച പിന്തുണയും ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരണയായി. ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച് മികച ഒരു ആഴ്‌ചയ്ക്കാണ് നേട്ടത്തോടെ സമാപനമാകുന്നത്. റിസര്‍വ് ബാകിന്റെ വായ്‌പാനയവും, ഗ്രീസിലെ സാമ്പത്തിക പ്രശ്‌നങ്ങളുമായിരുന്നു കടന്നുപോകുന്ന ആഴ്‌ചയിലെ പ്രധാനവാര്‍ത്ത. രണ്‌ടും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ഓളങ്ങള്‍ ഉണ്‌ടാക്കിയില്ല. ശനിയാഴ്‌ച മുതല്‍ ധന കരുതല്‍ അനുപാതത്തിലെ വര്‍ധനയും നിലവില്‍ വരും. നിരക്ക് വര്‍ധനയുടെ ഭാര്‍ം മുഴുവന്‍ നാട്ടുകാരിലേക്ക് അടിചേല്‍പ്പിക്കില്ല എന്ന ബാങ്കുകള്‍ പറഞ്ഞെങ്കിലും ഇത് എത്രനാള്‍ തുടരും എന്ന കാര്യത്തിലെ അനിശ്‌ചിതത്വം തുടരുകയാണ്. അതോടൊപ്പം ഗ്രീസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായിട്ടില്ല. സ്‌പെയിന്‍, പോര്‍ചുഗല്‍, അയര്‍ലന്റ് എന്നീ രാജ്യങ്ങളേയും സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയുള്ള റിപ്പോര്‍ട്ടുകള്‍ ആഗോളതലത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്‌ട്. റിലയന്‍സാണ് വിപണിയിലെ നേട്ടത്തിന്റെ പരേഡിന് ചുക്കാന്‍ പിടിചത്. വെള്ളിയാഴ്‌ചയും ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കോടിയിലധികം വിറ്റുവരവ് നടന്നു.
ജൂണോടെ ബോംബെ ഓഹരി സൂചിക 19,000 എന്ന നിലവാരത്തിലെത്തുമെന്ന വിലയിരുത്തലുകള്‍ ശക്‌തമായിരിക്കെ സെന്‍സെക്‌സ് 17726 എന്ന ഉയര്‍ച-യെ തൊട്ടു. ഒടുവില്‍ 120.21 പോയിന്റ് ഉയര്‍ന്ന് 17694.20ല്‍ വ്യാപാരം നിര്‍ത്തി. ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനവും ഇടത്തരം വിഭാഗം ഓഹരികള്‍ 0.30 ശതമാനവും മുന്നേറ്റം കാണിചു. മെറ്റല്‍, ഉപഭോഗ വസ്‌തുക്കള്‍, ഹെല്‍ത്ത് കെയര്‍ എന്നിവ ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികളും വിലയുയര്‍ന്നാണ് ക്ലോസ് ചെയ്‌തത്. 34.75 പോയിന്റ് ഉയര്‍ന്ന ദേശീയ ഓഹരി സൂചികയിലെ അവസാന നിരക്ക് 5304.10 ആണ്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 3005 ഓഹരികളില്‍ 1503 എണ്ണം നഷ്‌ടത്തിലായപ്പോള്‍ 1412 ഓഹരികള്‍ക്ക് മുന്നേറാന്‍ സാധിചു. സെന്‍സെക്‌സിലെ പകുതി ഓഹരികള്‍ നേട്ടത്തിലും മറ്റേപകുതി നഷ്‌ടത്തിലുമാണ് ക്ലോസ് ചെയ്‌തത്.
ഒന്നര ശതമാനത്തിലധികം മുന്നേറ്റം കാണിച- ബാങ്കിങ്ങ് വിഭാഗം ഓഹരികളാണ് ഏറ്റവുമധികം മുന്നേറിയത്. എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ ഓഹരിവിലയും ഒരു ശതമാനത്തിലധികം കൂടി. ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, എഫ്.എം.സി.ജി എന്നീ വിഭാഗം ഓഹരികള്‍ അര ശതമാനത്തിലധികം നേട്ടം കാണിചു. നാല് ശതമാനത്തിലധികം വിലയുയര്‍ന്ന ജെപി അസോസിയേറ്റ്‌സാണ് ഏറ്റവുമധികം മുന്നേറിയത്. ബാങ്കിങ്ങ് വിഭാഗത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ എന്നിവ നേട്ടത്തിലായി. നാല് ശതമാനത്തിനടുത്ത് വിലയിടിഞ്ഞ എ.ബി.ബി ആണ് ഏറ്റവുമധികം നഷ്‌ടത്തിലായത്.

















April 28th, 2010 at 2:02 pm
hi wat is ur myspace name
April 28th, 2010 at 2:39 pm
Sorry I don’t have a myspace account. In twitter pramodthomas09
May 22nd, 2010 at 9:53 pm
Z7z2uh tzpkzqacotxs, [url=http://jpftavvqcgux.com/]jpftavvqcgux[/url], [link=http://funjyetnpqcy.com/]funjyetnpqcy[/link], http://irsztxebleyi.com/