| Mobile | RSS

തുടര്‍ചയായ രണ്‌ടാം വ്യാപാരദിനവും വിപണിയില്‍ നേട്ടം

April 30th, 2010 | No Comments | Posted in മലയാളം (Malayalam)


ബുധനാഴ്‌ച കനത്ത വില്‍പന സമ്മര്‍ദ്ദം നേരിട്ട ഇന്ത്യന്‍ സൂചികകളില്‍ അതിന്‌ ശേഷമുള്ള രണ്‌ട്‌ ദിവസവും ഇടപാടുകാരുടെ മികച- പിന്തുണ ലഭിച-ു. തുടര്‍ച-യായ രണ്‌ട്‌ ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വാരാന്ത്യ വ്യാപാരം പൂര്‍ത്തിയാക്കി. ഷോര്‍ട്ട്‌ കവറിങ്ങും ആഗോള വിപണികളില്‍ നിന്ന്‌ ലഭിച- മികച- പിന്തുണയുമാണ്‌ ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്യന്‍ പ്രതിസന്ധികളെത്തുടര്‍ന്ന്‌ ഇന്ത്യന്‍ വിപണിയിലും നിലനിന്ന ആശങ്ക ഏറെക്കുറെ മാറിയിട്ടുണെ്‌ടന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. ഡെറിവേറ്റീവ്‌ കരാറുകളുടെ ക്ലോസിങ്ങിന്‌ ശേഷം പുത്തന്‍ ഉണര്‍വോടെ ഇടപാടുകാര്‍ ഓഹരികള്‍ വാന്നിക്കൂട്ടുന്നതാണ്‌ വിപണിയിലെ നേട്ടത്തിന്‌ ഒരു കാരണം. വിറ്റഴിക്കല്‍ മഹാമഹത്തില്‍ നിന്ന്‌ പുറത്ത്‌ കടന്ന ഏഷ്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ാണ്‌ ക്ലോസ്‌ ചെയ്‌തത്‌. അമേരിക്കന്‍ സൂചിക ഒന്നര ശതമാനം മുന്നേറ്റം കാണിച-ിരുന്നു. പ്രതിസന്ധിയിലായ യൂറോപ്യന്‍ മേഖലയിലെ സൂചികകളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമായി.
2010–11 സാമ്പത്തിക വര്‍ഷത്തിലെ ആദ്യമാസം വിപണിയില്‍ ചാഞ്ചാട്ടമാണ്‌ ദൃശ്യമായത്‌. മികച- കോര്‍പ്പറേറ്റ്‌ ഫലങ്ങള്‍ പക്ഷെ വിപണിയില്‍ അത്രകണ്‌ട്‌ സ്വാധീനം ചെലുത്തിയില്ല. ഗ്രീസില്‍ തെന്നി ഇന്ത്യന്‍ വിപണി വീണ മാസമാണ്‌ കടന്ന്‌ പോകുന്നത്‌. മാസത്തിന്റെ ആരംഭത്തില്‍ വിപണിയില്‍ മികച- വാങ്ങല്‍ പിന്തുണ കാണിചെ-ങ്കിലും രണ്‌ടാം പകുതിയില്‍ അത്‌ പതിയെ പതിയെ അപ്രത്യക്ഷമായി. എങ്കിലും വലിയ രീതിയില്‍ ഇടിവുണ്‌ടാകാതെ പിടിച-ു നിര്‍ത്താന്‍ ഇന്ത്യന്‍ ഇടപാടുകാര്‍ക്ക്‌ സാധിച-ു.
ഇന്ത്യന്‍ വിപണിയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച- മുന്നേറ്റം നടന്നിരുന്നു. എന്നാല്‍ വ്യാപാരം പുരോഗമിച-പ്പോള്‍ നേട്ടത്തിന്റെ തോത്‌ അല്‍പം കുറഞ്ഞു എന്ന്‌ മാത്രം. 23.85 പോയിന്റ്‌ ഉയര്‍ന്ന ദേശീയ ഓഹരി സൂചികയിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 5278 ആണ്‌. 17647 വരെ പോയ സെന്‍സെക്‌സ്‌ ഒടുവില്‍ 55.24 പോയിന്റ്‌ ഉയര്‍ന്ന്‌ 17558.71ല്‍ ക്ലോസ്‌ ചെയ്‌തു. ഇടത്തരം ഓഹരികള്‍ ഒരു ശതമാനവും ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനവും വിലക്കയറ്റം കാണിച-ു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2998 ഓഹരികളില്‍ 1682 എണ്ണത്തിന്റെ വിലകൂടിയപ്പോള്‍ 1215 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 17 ഓഹരികള്‍ നേട്ടത്തിലും 13 എണ്ണം നഷ്‌ടത്തിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌.
മെറ്റല്‍ വിഭാഗം ഓഹരികള്‍ മാത്രമാണ്‌ നഷ്‌ടത്തിന്റെ ഉലയില്‍ വീണത്‌. രണ്‌ട്‌ ശതമാനം വിലക്കയറ്റം കാണിച- റിയാലിറ്റി വിഭാഗം തുടര്‍ച-യായ രണ്‌ടാം ദിവസവും നേട്ടത്തിലായി. ഓട്ടോ, ഹെല്‍ത്ത്‌ കെയര്‍, ഉപഭോഗ വസ്‌തുക്കള്‍ എന്നിവയുടെ ഓഹരികള്‍ ഒരു ശതമാനത്തിലധികം നേട്ടത്തിലായി.

Leave a Reply 146 views, 3 so far today |
Tags: , ,

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com

Leave a Reply

  • Archives