| Mobile | RSS

തുടര്‍ചയായ അഞ്ചാം ദിവസവും വിപണിയില്‍ നേട്ടം

April 26th, 2010 | 1 Comment | Posted in മലയാളം (Malayalam)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. തുടര്‍ച-യായ അഞ്ചാം വ്യാപാര ദിവസമാണ്‌ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തുന്നത്‌. ഈ മാസത്തെ ഡെറിവേറ്റീവ്‌ കരാറുകളുടെ ക്ലോസിങ്ങിനോടനുബന്ധിച-്‌ വിപണിയില്‍ മികച- മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്‌ട്‌. പുതിയ ആഴ്‌ച നേട്ടത്തോടെ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്‌ ആ സൂചനയാണ്‌ നല്‍കുന്നത്‌. എന്നാല്‍ വ്യാപാരസമയം മുഴുവന്‍ സൂചികകള്‍ ചാഞ്ചാട്ടത്തിലായിരുന്നു. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകളും മികച-തായിരുന്നു. ഇതേത്തുടര്‍ന്ന്‌ ദേശീയ ഓഹരി സൂചിക ഭൂരിഭാഗം സമയവും 5300 എന്ന പരിധിക്ക്‌ മുകളിലായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ മികച-തായതാണ്‌ സൂചികകളിലെ തുടര്‍ച-യായ മുന്നേറ്റത്തിന്റെ പ്രധാന കാരണമെന്നാണ്‌ പൊതുവെ വിലയിരുത്തല്‍. ഇത്തവണത്തെ മഴക്കാലം മികച-തായിരിക്കുമെന്ന വിലയിരുത്തലും ഇന്ത്യന്‍ ഇടപാടുകാരെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിച-ു.
വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ്‌ ദൃശ്യമായത്‌. ഒന്നര ശതമാനത്തിലധികം വിലയിടിഞ്ഞ റിയാലിറ്റി വിഭാഗമാണ്‌ ഏറ്റവുമധികം നഷ്‌ടത്തിലായത്‌. ഓയില്‍ ആന്റ്‌ ഗ്യാസ്‌, ഹെല്‍ത്ത്‌ കെയര്‍, ഓട്ടോ വിഭാഗം ഓഹരികള്‍ക്കും വില്‍പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. 97.78 കോടിയുടെ വിറ്റുവരവാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടന്നത്‌. 51.08 പോയിന്റ്‌ ഉയര്‍ന്ന ബോംബെ ഒഹരി സൂചികയിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 17745.28 ആണ്‌. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനം വിലയുയര്‍ച- കാണിച-ു. ദേശീയ ഓഹരി സൂചിക 18.35 പോയിന്റ്‌ ഉയര്‍ന്ന്‌ 5322.45ല്‍ ക്ലോസ്‌ ചെയ്‌തു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2974 ഓഹരികളില്‍ 1555 എണ്ണത്തിന്റെ വിലകൂടിയപ്പോള്‍ 1325 ഓഹരികള്‍ നഷ്‌ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. സെന്‍സെക്‌സിലെ 18 ഓഹരികളുടെ വിലകൂടിയപ്പോള്‍ 12 എണ്ണം നഷ്‌ടത്തിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.
രണ്‌ടര ശതമാനത്തിനടുത്ത്‌ വിലയുയര്‍ന്ന മെറ്റല്‍ വിഭാഗം ഓഹരികളാണ്‌ ഏറ്റവുമധികം മുന്നേറിയത്‌. പൊതുമേഖല സ്‌ഥാപനങ്ങള്‍, ബാങ്കിങ്ങ്‌, ഐ.ടി വിഭാഗം ഓഹരികള്‍ക്ക്‌ അര ശതമാനം വിലയുയര്‍ച- നേടാനായി. ഹര്‍ത്താലില്‍ രാജ്യം സ്‌തംഭിച-ാലും വിപണിയിലെ വാങ്ങല്‍ പിന്തുണയ്ക്ക്‌ കുറവുണ്‌ടാകില്ല എന്നാണ്‌ പൊതുവെ വിലയിരുത്തല്‍. വ്യാപാരത്തിനിടെ 17800 എന്ന നിലവാരത്തിന്‌ മുകളില്‍ കയറിയ സെന്‍സെക്‌സ്‌ 18000 എന്ന നിലവാരത്തിലേക്കുള്ള കുതിപ്പ്‌ തുടരുകയാണ്‌. ആറ്‌ ശതമാനത്തിനടുത്ത്‌ വിലയുയര്‍ന്ന സ്‌റ്റെര്‍ലൈറ്റാണ്‌ ഏറ്റവുമധികം നേട്ടം കാണിച-ത്‌. ആക്‌സിസ്‌ ബാങ്ക്‌, എച-്‌.ഡി.എഫ്‌.സി, കോട്ടക്ക്‌ ബാങ്ക്‌ തുടങ്ങിയ ബാങ്കിങ്ങ്‌ ഓഹരികള്‍ക്ക്‌ ഇടപാടുകാരുടെ പിന്തുണ കിട്ടി.
നാലര ശതമാനം വിലയിടിഞ്ഞ സണ്‍ ഫാര്‍മയാണ്‌ ഏറ്റവുമധികം നഷ്‌ടത്തിലായത്‌. ഡി.എല്‍.എഫ്‌, റാന്‍ബാക്‌സി എന്നിവയുടെ ഓഹരികളും നഷ്‌ടക്കാരില്‍ മുന്‍പന്തിയിലാണ്‌.

Leave a Reply 98 views, 1 so far today |
Tags: ,

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “തുടര്‍ചയായ അഞ്ചാം ദിവസവും വിപണിയില്‍ നേട്ടം”

  1. hwdxexo Says:

    hKJhNo cmsdmrowncvc, [url=http://abizdetirjuz.com/]abizdetirjuz[/url], [link=http://ehdhqqxjnvxa.com/]ehdhqqxjnvxa[/link], http://xvtmftdmmina.com/

Leave a Reply

  • Archives