തുടര്‍ചയായ നാലാം ദിവസവും നഷ്‌ടം
ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച-യായ നാലാം ദിവസവും നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച-ു. ഈ ആഴ്‌ച വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം അധികമായിരുന്നു. വ്യാഴാഴ്‌ച നിര്‍ത്തിയേടത്തു നിന്നാണ് സൂചികകള്‍ വ്യാപാരം തുടങ്ങിയതു തന്നെ. വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും സൂചികകള്‍ നഷ്‌ടത്തില്‍ തന്നെയായിരുന്നു. ഏഷ്യന്‍ സൂചികകളില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകളും ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തെ ദോഷകരമായി സ്വാധീനിച-ു. വന്‍ തോതില്‍ വിലയിടിവ് കാണിച- റിലയന്‍സിന്റെ പ്രകടനമാണ് സെന്‍സെക്‌സിനെ 48 പോയിന്റ് നഷ്‌ടത്തിലാക്കിയത്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ക്കും വില്‍പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച-ില്ല. യൂറോപ്യന്‍ വിപണികളും കാര്യമായ വ്യതിയാനം കാണിച-ില്ല. വിറ്റുവരവില്‍ പുരോഗതി ഉണ്‌ടായിട്ടുണ്‌ട്. 92870 കോടിയുടെ വിറ്റുവരവാണ് നടന്നത്. വിപണിയിലെ പൊതുവായ പ്രവണത കരടികള്‍ക്ക് അനുകൂലമായിരുന്നു.
വ്യാപാരത്തിനിടെ 17664 വരെ ഉയര്‍ന്ന ബോംബെ ഓഹരി സൂചിക 48.08 പോയിന്റ് നഷ്‌ടത്തില്‍ 17591.18ലാണ് ക്ലോസ് ചെയ്‌തത്. ദേശീയ ഓഹരി സൂചിക 11 പോയിന്റ് നഷ്‌ടത്തില്‍ 5262.60ല്‍ വ്യാപാരം നിര്‍ത്തി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 3007 ഓഹരികളില്‍ 1704 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 1179 ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ ലഭിച-ു. സെന്‍സെക്‌സിലെ 22 ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. യൂണിലിവര്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, ലാര്‍സന്‍ ആന്റ് ട്രൂബോ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്‌റ്റീല്‍, വിപ്രോ എന്നീ സെന്‍സെക്‌സ് ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ ലഭിച-ു. ഇടത്തരം വിഭാഗം ഓഹരികള്‍ 0.27 ശതമാനവും ചെറുകിട വിഭാഗം ഓഹരികള്‍ 0.19 ശതമാനവും വിലയിടിവ് കാണിച-ു.
0.71 ശതമാനം ഇടിഞ്ഞ പവര്‍ വിഭാഗം ഓഹരികളാണ് ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയത്. പൊതുമേഖല സ്‌ഥാപനങ്ങള്‍, എഞ്ചിനീയറിങ്ങ് വിഭാഗം ഓഹരികളും അര ശതമാനത്തിലധികം നഷ്‌ടം കാണിച-ു. അടുത്ത ചൊവ-ാഴ്‌ചയിലെ റിസര്‍വ് ബാങ്ക് നയപ്രഖ്യാപനത്തിന് ശേഷമെ വിപണിയില്‍ എന്ത് നടക്കും എന്ന് കൃത്യമായി പറയാന്‍ കഴിയൂ. ബാങ്കിങ്ങ് നിരക്കുകള്‍ ഇനിയും ഉയരാന്‍ ഇടയുണെ്‌ടന്നല്ലാതെ അതേക്കുറിച-് കൃത്യമായ രൂപമില്ലാത്തതും വിപണിയിലെ ചാഞ്ചാട്ടത്തിന് ഒരു കാരണമാണ്.
രണ്‌ട് ശതമാനത്തിനടുത്ത് വിലയുയര്‍ന്ന ഉപഭോഗ വസ്‌തുക്കളാണ് ഏറ്റവുമധികം നേട്ടത്തിലായത്. എഫ്.എം.സി.ജി, മെറ്റല്‍ വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാര്‍ പച-ക്കൊടി കാട്ടി. രണ്‌ടര ശതമാനത്തിനടുത്ത് വിലയുയര്‍ന്ന ഐ.ടി.സിയാണ് ഏറ്റവുമധികം മുന്നേറിയത്. മൂന്ന് ശതമാനം നഷ്‌ടത്തിലായ കോട്ടക്ക് ബാങ്കാണ് നഷ്‌ടക്കാരില്‍ മുന്‍ നിരയില്‍.

















