| Mobile | RSS

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം തുണചു; സെന്‍സെക്‌സ്‌ 60 പോയിന്റ്‌ ഉയര്‍ന്നു

April 20th, 2010 | 1 Comment | Posted in മലയാളം (Malayalam)


യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള റിസര്‍വ്‌ ബാങ്കിന്റെ വായ്‌പാനയം ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്നു. തുടര്‍ചയായ അഞ്ച്‌ ദിവസത്തെ നഷ്‌ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ നേട്ടം കാഴ്‌ചവെചു. ബാങ്കിങ്ങ്‌ നിരക്കുകളില്‍ 25 അടിസ്‌ഥാന പോയിന്റിന്റെ വര്‍ധനയാണ്‌ കേന്ദ്രബാങ്ക്‌ വരുത്തിയത്‌. റിപ്പോനിരക്ക്‌ (5.25 ശതമാനം), റിവേഴ്സ്‌ റിപ്പോ നിരക്ക്‌ (3.75 ശതമാനം), കരുതല്‍ ധന അനുപാതം–സി.ആര്‍.ആര്‍ (ആറ്‌ ശതമാനം) എന്നിങ്ങനെയാകും പുതുക്കിയ നിരക്കുകള്‍. ഇതില്‍ കരുതല്‍ ധന അനുപാതത്തിന്റെ പുതുക്കിയ നിരക്ക്‌ ഈ മാസം 24 മുതല്‍ മാത്രമേ നിലവില്‍ വരൂ. ബാക്കി നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. വിപണിയില്‍ നിന്ന്‌ 12,500 കോടിരൂപ പുതിയ നടപടി മൂലം തുടച-ു നീക്കപ്പെടും. പുതിയ വായ്‌പാനയം നാണയപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കുമെന്നാണ്‌ ധനമന്ത്രി പ്രതികരിച-ത്‌. 9.9 എന്ന ബാലികേറാമലയായി നില്‍ക്കുന്ന നാണയപ്പെരുപ്പത്തെ കുറയ്ക്കുക എന്നത്‌ തന്നെയാണ്‌ റിസര്‍വ്‌ ബാങ്കിന്റെയും പ്രധാന ആഗ്രഹം. 2011 മാര്‍ച-ില്‍ രാജ്യത്തെ നാണയപ്പെരുപ്പം 5.5 ശതമാനമായി കുറയുമെന്ന്‌ ആര്‍.ബി.ഐ സ്വപ്‌നം കാണുന്നു. അതോടൊപ്പം രാജ്യം എട്ട്‌ ശതമാനത്തിലധികം വളര്‍ച-ാനിരക്ക്‌ കൈവരിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ-ുന്നു.
ഏതായാലും പ്രഖ്യാപനങ്ങള്‍ എല്ലാം ഉഷാറായി. രാജ്യത്തെ കടപ്പത്ര വിപണിയും, ഓഹരി വിപണിയും ഇതേത്തുടര്‍ന്ന്‌ മികച- മുന്നേറ്റം കാണിചു. മറ്റ്‌ ആഗോള കറന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ രൂപ മുന്നേറ്റം കാണിക്കുകയും ചെയ്‌തു. 2009–10 സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച-ാ നിരക്ക്‌ 7.2 ശതമാനമായിരിക്കും എന്നാണ്‌ കണക്കുകൂട്ടല്‍. ഗോള്‍ഡ്‌മാന്‍ സാഷ്‌സ്‌ തുറന്നുവിട്ട ഭൂതത്തെ കുപ്പിയില്‍ കയറ്റാന്‍ സാധിചാല്‍ ഇന്ത്യന്‍ വിപണിയില്‍ തല്‍ക്കാലം പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. കൂടാതെ ഉടനെയൊന്നും പലിശനിരക്ക്‌ കൂട്ടില്ലെന്ന്‌ ബാങ്കുകളും പറഞ്ഞു കഴിഞ്ഞു, ഇതും ഇന്ത്യന്‍ ഇടപാടുകാര്‍ക്ക്‌ ശുഭ സൂചനയാണ്‌ നല്‍കുന്നത്‌.
വായ്‌പാനയത്തിന്റെ തണലുപിടിച-്‌ മുന്നേറിയ ബോംബെ ഓഹരി സൂചികയില്‍ ഉച-യ്ക്ക്‌ ശേഷം അല്‍പം ലാഭമെടുപ്പ്‌ നടന്നെങ്കിലും 59.90 പോയിന്റ്‌ ഉയര്‍ന്ന്‌ 17460.58ലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌. ചെറുകിട വിഭാഗം സൂചികകള്‍ 1.58 ശതമാനവും ഇടത്തരം വിഭാഗം 1.39 ശതമാനവും വിലവര്‍ധന കാണിചു. രൂപ ശക്‌തമായതിനെത്തുടര്‍ന്ന്‌ നഷ്‌ടത്തിലായ ഐ.ടി ഓഹരികള്‍ ഒഴിചാല്‍ ബാക്കി എല്ലാ വിഭാഗവും വിലയുയര്‍ന്നാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ദേശീയ ഓഹരി സൂചികയിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 5230.10ഉം നേട്ടം 26.45 പോയിന്റുമാണ്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2967 ഓഹരികളില്‍ 2088 എണ്ണത്തിനും ഇടപാടുകാര്‍ പചക്കൊടി കാട്ടി, 785 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 19 ഓഹരികളുടെ വിലയുയര്‍ന്നപ്പോള്‍ 11 എണ്ണത്തിന്‌ അടിതെറ്റി.
മൂന്ന്‌ ശതമാനത്തിലധികം വിലയുയര്‍ന്ന റിയാലിറ്റി വിഭാഗമാണ്‌ ഏറ്റവുമധികം നേട്ടത്തിലായത്‌. ബാങ്കിങ്ങ്‌, പൊതുമേഖല സ്‌ഥാപനങ്ങള്‍ എന്നിവ ഒന്നര ശതമാനം വിലയുയര്‍ച  കാണിചു. അഞ്ചര ശതമാനം വിലയുയര്‍ന്ന ഗെയിലിന്റെ ഓഹരിക്കാണ്‌ ഏറ്റവുമധികം മുന്നേറാനായത്‌.

Leave a Reply 150 views, 2 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം തുണചു; സെന്‍സെക്‌സ്‌ 60 പോയിന്റ്‌ ഉയര്‍ന്നു”

  1. pozycjonowanie katowice Says:

    Super text, I will add this blog to my favorites.

Leave a Reply

  • Archives