| Mobile | RSS

വിപണിയില്‍ തിരിചുവരവ്‌; സെന്‍സെക്‌സ്‌ 123 പോയിന്റ്‌ ഉയര്‍ന്നു

April 29th, 2010 | 1 Comment | Posted in മലയാളം (Malayalam)

ഏപ്രില്‍ മാസത്തെ ഡെറിവേറ്റീവ്‌ കരാറുകള്‍ അവസാനിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്‌ച വിപണിയില്‍ മികച- വാങ്ങല്‍ പിന്തുണ ലഭിച-ു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ മേഖലയിലെ രാജ്യങ്ങളുടെ വായ്‌പാ പ്രതിസന്ധി ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ കുറേയധികം പോയിന്റ്‌ ചോര്‍ത്തിക്കളഞ്ഞിരുന്നു. വ്യാപാര സമയം മുഴുവന്‍ ഇന്ത്യന്‍ സൂചികകള്‍ മുന്നേറ്റം കാഴ്‌ചവെച-ു. ഡെറിവേറ്റീവ്‌ ക്ലോസിങ്ങിനോടനുബന്ധിച-്‌ ഇന്ത്യന്‍ ഇടപാടുകാര്‍ ഷോര്‍ട്ട്‌ കവറിങ്ങിന്‌ മുതിര്‍ന്നതാണ്‌ സൂചികകള്‍ നേട്ടത്തിലെത്താന്‍ ഒരു പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നടിഞ്ഞ യൂറോപ്യന്‍ സൂചികകളില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ അല്‍പം കരകയറ്റം കണ്‌ടതും ഇന്ത്യന്‍ ഇടപാടുകാരില്‍ അല്‍പം ആവേശം നിറച-ു.
ബോംബെ ഓഹരി സൂചിക 123.39 പോയിന്റ്‌ ഉയര്‍ന്ന്‌ 17503.47ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 17382–17533 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ വ്യാപാരം. കഴിഞ്ഞ ദിവസങ്ങളിലെ വില്‍പന സമ്മര്‍ദ്ദം തളര്‍ത്തിയ ശേഷം ആദ്യമായാണ്‌ ബോംബെ ഓഹരി സൂചിക 17500 എന്ന നിലവാരം മറികടക്കുന്നത്‌. 1.44 ലക്ഷം കോടിയാണ്‌ വിപണിയിലെ വിറ്റുവരവ്‌. തുടര്‍ച-യായ മൂന്നാം ദിവസമാണ്‌ ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിറ്റുവരവ്‌ നടക്കുന്നത്‌. 38.70 പോയിന്റ്‌ ഉയര്‍ന്ന ദേശീയ ഓഹരി സൂചികയുടെ ക്ലോസിങ്ങ്‌ നിരക്ക്‌ 5254.15 ആണ്‌. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസത്തില്‍ വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ്‌ നടന്നത്‌. ഇനി ഒരു വ്യാപാരദിനം മാത്രമാണ്‌ ഏപ്രിലില്‍ അവശേഷിക്കുന്നത്‌. ഇടത്തരം ചെറുകിട വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം വിലക്കയറ്റം കാണിച-ു.
ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2988 ഓഹരികളില്‍ 1910 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 975 ഓഹരികള്‍ വിലയിടിവ്‌ കാണിച-ാണ്‌ ക്ലോസ്‌ ചെയ്‌തത്‌. സെന്‍സെക്‌സിലെ 10 ഓഹരികള്‍ നേട്ടത്തിലും 11 ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. യൂറോപ്യന്‍ ആശങ്കകള്‍ ഇനിയും അവസാനിക്കാത്തത്‌ ഇന്ത്യന്‍ ഇടപാടുകാരിലെ ആത്മവിശ്വാസം തകര്‍ക്കുന്നുണ്‌ട്‌. കയറ്റിറക്കങ്ങള്‍ക്ക്‌ ശേഷം വിപണി സ്‌ഥിരത കൈവരിക്കുന്നത്‌ പ്രതീക്ഷിച-ിരിക്കുകയാണ്‌ ഇന്ത്യന്‍ ഇടപാടുകാര്‍. രണ്‌ട്‌ ശതമാനം വിലയുയര്‍ന്ന റിയാലിറ്റി വിഭാഗമാണ്‌ ഏറ്റവുമധികം മുന്നേറ്റം കാണിച-ത്‌. ഉപഭോഗ വസ്‌തുക്കള്‍, ബാങ്കിങ്ങ്‌ എന്നീ വിഭാഗം ഓഹരികളുടെ വില ഒന്നര ശതമാനത്തിലധികം ഉയര്‍ന്നു. ഒരു ശതമാനം വിലയിടിഞ്ഞ എഫ്‌.എം.സി.ജി വിഭാഗമാണ്‌ ഏറ്റവുമധികം നഷ്‌ടം കാണിച-ത്‌.
നാലര ശതമാനം വിലയുയര്‍ന്ന യൂണിടെക്കിനാണ്‌ ഇടപാടുകാരുടെ പിന്തുണ ഏറ്റവുമധികം കിട്ടിയത്‌. റിലയന്‍സ്‌ പവറിന്റെ ഓഹരിവില നാല്‌ ശതമാനത്തിലധികം ഉയര്‍ന്നു. പവര്‍ഗ്രിഡ്‌, ബി.പി.സി.എല്‍, ഐഡിയ, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നഷ്‌ടത്തിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Leave a Reply 188 views, 1 so far today |
Tags: ,

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “വിപണിയില്‍ തിരിചുവരവ്‌; സെന്‍സെക്‌സ്‌ 123 പോയിന്റ്‌ ഉയര്‍ന്നു”

  1. pozycjonowanie google Says:

    I will add this blog to my favorites, it is great.

Leave a Reply

  • Archives