കുട്ടികളും സമ്പാദ്യശീലവും
അവധിക്കാലം വിനോദത്തിന്റെ കാലമാണ്. അതോടൊപ്പം തന്നെ കുട്ടികള്‍ക്ക് മാനസികമായി ഒരുപാട് ഉല്ലാസത്തിനുള്ള കാലം കൂടിയാണ്. സ്‌കൂള്‍ ഉള്ളപ്പോള്‍ എപ്പോഴും തിരക്കാണ്, ഹോംവര്‍ക്ക് ചെയ-ാനും, ട്യൂഷനും മറ്റുമായി എപ്പോഴും തിരക്കോട് തിരക്ക്. അവധിക്കാലത്തും തിരക്കുണ്‌ട്, അത് പക്ഷെ കളിക്കാനുള്ള തിരക്കാണെന്ന് മാത്രം. ചിലര്‍ക്ക് അവധിക്കാലം ടെന്‍ഷന്റെ കാലമാണ്. ഉദാഹരണത്തിന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്നവരെ സംബന്ധിച-് അവധിക്കാലം ടെന്‍ഷന്റെ കാലമാണ്. റിസല്‍ട്ട് വരുന്നതിനെക്കുറിച-ുള്ള ടെന്‍ഷന്‍ മാത്രമല്ല മറിച-് ഭാവിയെക്കുറിച-് കൃത്യമായി ചിന്തിക്കേണ്‌ട കാലം. പലതും ആലോചിച-് ഉറപ്പിക്കേണ്‌ട കാലം.
ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. നാമെല്ലാം മിടുക്കത്താരായി. പണ്‌ടത്തെപ്പോലെ കൈവിട്ടുള്ള കളികള്‍ക്ക് ആരും തന്നെ നില്‍ക്കാറുമില്ല. മറിച-് പഠനത്തിലും മറ്റ് പ്രവൃത്തികളിലും നമുക്ക് താല്‍പര്യം കൂടുകയും ചെയ്‌തു. ഇപ്പോള്‍ അവധിക്കാലത്ത് പല തരത്തിലുള്ള കോഴ്സുകളാണ്. മിക്കവയും ഭാവിയിലേക്ക് നമ്മെ തയ-ാറെടുപ്പിക്കാന്‍ വേണ്‌ടിയുള്ളവ. അല്ലെങ്കില്‍ നമ്മുടെ തന്നെ കഴിവുകളെ തേച-് മിനുക്കാന്‍ നാം തന്നെ തെരഞ്ഞെടുക്കുന്നവ. മുതിര്‍ന്നവര്‍ പലരും നമ്മെ ഉപദേശിക്കുക അവധിക്കാലം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണം എന്നാണ്. വായനയും മറ്റും അതിന് പറ്റിയ മികച- മാര്‍ഗങ്ങളാണ് താനും. ആര്‍ക്കും മോഷ്‌ടിക്കാന്‍ സാധിക്കാത്ത ധനം അറിവാണെന്നത് തര്‍ക്കമില്ലാത്ത വസ്‌തുതയാണ് താനും.
എന്നാല്‍ പുതിയൊരു അവധിക്കാല ചിന്തയാണ് ഇനി പറയാന്‍ പോകുന്നത്. കാര്യം പണത്തെക്കുറിച-ാണ്. പണം എന്ന് കേള്‍ക്കുമ്പോഴേ നെറ്റിചുളിക്കണ്‌ട. പണത്തെക്കുറിച-ാണ് പറയാന്‍ പോകുന്നത് എന്ന് കേള്‍ക്കുമ്പോള്‍ പണം ഉണ്‌ടാക്കാന്‍ ഉള്ള വഴികളെക്കുറിച-ാണെന്ന് കരുതരുത്. അതിനെക്കാള്‍ പ്രധാനമയ ചില കാര്യങ്ങളുണ്‌ട്. ഇവയെ ചുരുക്കത്തില്‍ സമ്പാദ്യം, നിക്ഷേപം എന്ന് വിളിക്കാം. അതിന് മുമ്പ് പണം എന്നതിന്റെ ചെറിയൊരു നിര്‍വചനത്തെക്കുറിച-് നോക്കാം. പണത്തെക്കുറിച-ുള്ള ഏറ്റവും പ്രശസ്‌തമായ നിര്‍വചനമാണ് ‘പണം ചെയ-ുന്നതെന്താനോ അതാണ് പണം’ എന്നത്. അതായത് ആവശ്യങ്ങളാണ് പണത്തെ നിര്‍വചിക്കുന്നത് എന്ന് ചുരുക്കം. പണം കൊണ്‌ട് കുട്ടികളായ നമുക്ക് ഉള്ള ആവശ്യങ്ങള്‍ എന്തൊക്കെയാണ്. വെറുതെയൊന്ന് ഓര്‍ത്ത് നോക്കിയാല്‍ തന്നെ നമുക്കറിയാം നമുക്ക് വാങ്ങിക്കാന്‍ കഴിയാതെ പോയ പല പ്രിയപ്പെട്ട സാധനങ്ങള്‍. കാരണം നാം അന്ന് ആശ്രയിച-ിരുന്നത് (ഇപ്പോള്‍ ആശ്രയിക്കുന്നതും) മാതാപിതാക്കളെയാണ്. നമുക്ക് പലപ്പോഴായി കിട്ടിയ പണം മുഴുവന്‍ ഏതൊക്കെയോ വഴികളിലൂടെ ചിലവായിപ്പോയി. അന്ന് ആ പണം കരുതിവെച-ിരുന്നെങ്കില്‍ ഒരുപക്ഷെ നമുക്ക് പ്രിയപ്പെട്ട എന്തോ ഒന്ന് വാങ്ങിക്കാമായിരുന്നു അല്ലേ, ഇതില്‍ നിന്ന് തന്നെ സമ്പാദ്യത്തിന്റെ മഹത്വം വ്യക്‌തമാണല്ലോ. സമ്പാദ്യം മൂലം പ്രധാനമായും സംഭവിക്കുന്നത് അത് സ്വാശ്രയശീലത്തിലേക്ക് നമ്മെ നയിക്കും എന്നതാണ്.
ഇനി ചെറിയൊരു കഥയാകാം അല്ലേ, ഈ മടുപ്പ് ഒന്ന് മാറ്റാം. കഥ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകനെക്കുറിച-ാണ്. ഇന്ന് ലോകത്തെ ഏറ്റവും വലിയ കോടീശ്വരത്താരില്‍ അദ്ദേഹത്തിന് മൂന്നാം സ്‌ഥാനമാണ്. (ഇന്ത്യയില്‍ നിന്നുള്ള ലോക കോടീശ്വരത്താര്‍ ആരൊക്കെയാണ് ഒരു ചെറിയ അന്വേഷണം നടത്തി നോക്കൂ). അദ്ദേഹത്തിന്റെ പേര് വാറന്‍ ബഫെ എന്നാണ്. അമേരിക്കയിലെ ഒമാഹയില്‍ ജനിച- അദ്ദേഹത്തെ ‘ഒമാഹയിലെ മന്ത്രവാദി’ എന്ന് ലോകം വിശേഷിപ്പിക്കുന്നു. ചെറുപ്പത്തിലെ പണം സമ്പാദിക്കാനും അത് ബുദ്ധിപൂര്‍വ-ം നിക്ഷേപിക്കാനും ഒരു പ്രത്യേക വാസന തന്നെ ബുഫെയ്ക്ക് ഉണ്‌ടായിരുന്നു. ചെറുപ്പം മുതല്‍ ച്യൂയിങ്കം, കൊക്കക്കോള, വര്‍ത്തമാനപത്രം എന്നിവ വില്‍ക്കുകയായിരുന്നു ബുഫെയുടെ പ്രധാന പരിപാടി. ഒരു നിമിഷം പോലും ബുഫെ വെറുതെ ഇരുന്നില്ല എന്ന് ചുരുക്കം. പതിനാലാം വയസ്സില്‍ ബുഫെ തന്റെ ആദ്യത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌തു. ജീവിതം മുഴുവന്‍ സമ്പാദ്യത്തിനും, നിക്ഷേപത്തിനും പ്രാധാന്യം നല്‍കിയ ബുഫെയുടെ ഇപ്പോഴത്തെ ആസ്‌തി 2.35 ലക്ഷം കോടി രൂപയാണ്. ചെറുപ്പം മുതല്‍ കൈമുതലായ നിക്ഷേപ ശീലമാണ് അദ്ദേഹത്തെ അതിന് സഹായിച-ത്. വാറന്‍ ബുഫെയുടെ ഇന്ത്യന്‍ പതിപ്പാണ് രാകേഷ് ജുന്‍ ജുന്‍ വാല എന്ന നിക്ഷേപകന്‍. നിക്ഷേപത്തിലൂടെ മാത്രം കോടീശ്വരനായ വ്യക്‌തിയാണ് അദ്ദേഹം.
സമ്പാദ്യവും നിക്ഷേപവും രണ്‌ടും രണ്‌ടാണ്. സമ്പാദ്യമെന്നാല്‍ നമ്മുടെ ചിലവ് കഴിഞ്ഞുള്ള തുക എന്നാണ് അര്‍ത്ഥം. നിക്ഷേപമെന്നാല്‍ ഭാവിയില്‍ നമുക്ക് വരുമാനം ലഭിക്കാനായി നമ്മള്‍ മാറ്റിവെയ്ക്കുന്ന തുക എന്നാണ് അര്‍ത്ഥം. സമ്പാദ്യത്തില്‍ നിന്നാണ് നിക്ഷേപത്തില്‍ എത്തുന്നതെന്ന് ചുരുക്കം.


















May 1st, 2010 at 4:06 pm
wow sweet story bro.