‘ഗ്രീസില്‍’ തെന്നിവീണു; വിപണിക്ക് തുടക്കത്തിലെ കുതിപ്പ് നിലനിര്‍ത്താനായില്ല

തുടര്‍ചയായ രണ്‌ടാം ദിവസവും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. തുടക്കത്തില്‍ ചാഞ്ചാട്ടത്തെത്തുടര്‍ന്ന് ബുധനാഴ്‌ച വിപണിയില്‍ അല്‍പം നഷ്‌ടം കാണിചിരുന്നു. എന്നാല്‍ വ്യാപാരം ഒന്ന് ചൂടുപിടിചപ്പോള്‍ കാളകള്‍ കളം നിറയുകയായിരുന്നു. എന്നാല്‍ ഗ്രീസിലെ വായ്‌പാ പ്രശ്‌നങ്ങള്‍ വീണ്‌ടും തലപൊക്കിയപ്പോള്‍ സൂചികകള്‍ ലാഭമെടുപ്പിന് സാക്ഷ്യം വഹിചു. അതുകൊണ്‌ട് തുടക്കത്തിലെ മികച നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് കഴിഞ്ഞില്ല. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. വ്യാപാരത്തിനിടെ ദേശീയ ഓഹരിസൂചിക 5300 എന്ന നിലവാരത്തിന് മുകളില്‍ കയറുകയും ചെയ്‌തു. ബാക്കി വിഭാഗം ഓഹരികള്‍ക്ക് പിന്തുണ കിട്ടിയപ്പോള്‍ ഇടത്തരം വിഭാഗം സൂചികകള്‍ക്ക് വിലയിടിവ് നേരിട്ടു. ഗ്രീസിലെ 2009 പൊതുകടം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 13.6 ശതമാനമായി എന്ന വാര്‍ത്തയാണ് യൂറോപ്യന്‍ സൂചികകളിലെ കരടി പ്രഭാവത്തിന് കാരണം. ഇതിന്റെ ചുവടുപിടിച് ഇന്ത്യന്‍ വിപണിയിലും വിറ്റഴിക്കല്‍ നടന്നു. ഇതേത്തുടര്‍ന്ന് ആഗോളതലത്തില്‍ ബാങ്കിങ്ങ് ഓഹരികള്‍ക്കാണ് വിലയിടിവ് നേരിട്ടത്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളില്‍ ഐ.സി.ഐ.സി.ഐ, എച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് എന്നിവ നഷ്‌ടത്തിലാവുകയും ചെയ്‌തു.
ഗ്രീസിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ കുറേനാളുകളായി ആഗോള വിപണിയില്‍ വിറ്റഴിക്കലിന് കാരണമാകുന്നുണ്‌ട്. നാലാം പാദ ഫലങ്ങള്‍ മികചതാകും എന്ന പ്രതീക്ഷയില്‍ റിലയന്‍സിന്റെ ഓഹരികള്‍ ഇടപാടുകാര്‍ വാങ്ങിക്കൂട്ടി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച് വിപണിയിലെ വിറ്റുവരവ് ഇരട്ടിയായി. 1.66 ലക്ഷം കോടിയാണ് വിപണിയിലെ വ്യാഴാഴ്‌ചയിലെ വിറ്റുവരവ്. തിങ്കള്‍, ചൊവ ദിവസങ്ങളില്‍ വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിചെങ്കിലും ബുധനാഴ്‌ച അവര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി, സ്വദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുന്നത് തുടരുകയാണ്.
101.43 പോയിന്റ് ഉയര്‍ന്ന ബോംബെ ഓഹരി സൂചികയിലെ അവസാന നിരക്ക് 17573.99 ആണ്. ചെറുകിട വിഭാഗം ഓഹരികള്‍ 0.07 ശതമാനം വിലയുയര്‍ച കാണിചു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2997 ഓഹരികളില്‍ 1493 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 1401 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 15 ഓഹരികള്‍ നേട്ടത്തിലും 14 ഓഹരികള്‍ നഷ്‌ടത്തിലും ക്ലോസ് ചെയ്‌തു. എന്‍.ടി.പി.സിയുടെ ഓഹരിമാത്രം വിലവ്യതിയാനം കാണിചില്ല. ദേശീയ ഓഹരി സൂചികയുടെ ക്ലോസിങ്ങ് നിരക്ക് 5269.35 ആണ്. നേട്ടം 24.45 പോയിന്റ്.
ഒരു ശതമാനത്തിലധികം വിലയുയര്‍ന്ന ഓയില്‍ ആന്റ് ഗ്യാസ് വിഭാഗമാണ് ഏറ്റവുമധികം മുന്നേറിയത്. ഓട്ടോ വിഭാഗം ഓഹരികള്‍ ഒരു ശതമാനം വിലയുയര്‍ച കാണിചു. വില്‍പന സമ്മര്‍ദ്ദം തളര്‍ത്തിയപ്പോള്‍ റിയാലിറ്റി വിഭാഗം ഒന്നര ശതമാനം കുലുങ്ങി. മെറ്റല്‍, പവര്‍ എന്നിവയ്ക്കും വിലയിടിവ് നേരിട്ടു.

















May 22nd, 2010 at 4:33 pm
DzZOH9 psoxjocrvuzo, [url=http://xujyntfaufwh.com/]xujyntfaufwh[/url], [link=http://gouxhsmjrpxw.com/]gouxhsmjrpxw[/link], http://dxyzfykuuttt.com/