| Mobile | RSS

സെന്‍സെക്‌സ്‌ 311 പോയിന്റ്‌ ഇടിഞ്ഞു

April 28th, 2010 | No Comments | Posted in മലയാളം (Malayalam)

ഈ മാസത്തെ ഡെറിവേറ്റീവ്‌ കരാറിന്റെ ക്ലോസിങ്ങിന്‌ മുന്നോടിയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ വില്‍പന സമ്മര്‍ദ്ദം. ഗ്രീസ്‌, പോര്‍ച-ുഗല്‍ തുടങ്ങിയ യൂറോസോണ്‍ രാജ്യങ്ങളില്‍ വായ്‌പാ പ്രതിസന്ധി രൂക്ഷമായതാണ്‌ ആഗോള വിപണികളില്‍ പൊതുവേയും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രത്യേകിച-ും വില്‍പന സമ്മര്‍ദ്ദം ശക്‌തമാകാന്‍ പ്രധാന കാരണം. റേറ്റിങ്ങ്‌ ഏജന്‍സികള്‍ ഗ്രീസിനേയും പോര്‍ച-ുഗലിനേയും തരം താഴ്‌ത്തിയതാണ്‌ ഇടപാടുകാരെ ‘പാനിക്ക്‌’ ആക്കിയത്‌. 1999ല്‍ യൂറോപ്യന്‍ കറന്‍സിയായ യൂറോ നിലവില്‍ വന്നതിന്‌ ശേഷം ആദ്യമായാണ്‌ അതില്‍ പങ്കാളിയായ രാജ്യത്തെ അന്താരാഷ്‌ട്ര റേറ്റിങ്ങ്‌ ഏജന്‍സികള്‍ തരം താഴ്‌ത്തുന്നത്‌. ഗ്രീസിന്റെ ആഘാതത്തില്‍ അമേരിക്കന്‍ സൂചികകള്‍ രണ്‌ട്‌ ശതമാനം വിലയിടിവ്‌ രേഖപ്പെടുത്തി. ഏഷ്യന്‍ സൂചികകള്‍ കാഴ്‌ചവെച- തകര്‍ച- രണ്‌ടര ശതമാനമാണ്‌. വില്‍പന സമ്മര്‍ദ്ദത്തോടൊപ്പം വിപണിയിലെ വിറ്റുവരവും കാര്യമായി വര്‍ധിച-ു. 1.65 ലക്ഷം കോടിയാണ്‌ ഇന്ത്യന്‍ വിപണിയിലെ വിറ്റുവരവ്‌. പോര്‍ച-ുഗല്‍, അയര്‍ലന്റ്‌, ഗ്രീസ്‌, സ്‌പെയിന്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ ആഗോള തലത്തില്‍ തന്നെ ഇടപാടുകാരില്‍ ഭീതി വിതച-ിട്ടുണ്‌ട്‌. 2008ല്‍ അമേരിക്കയില്‍ സംഭവിച-തുപോലെയുള്ള ഒരു കൂട്ടപ്പൊരിച-ിലിന്റെ തുടക്കമാണോ ഇപ്പോള്‍ യൂറോപ്പില്‍ സംഭവിക്കുന്നത്‌ എന്ന ആശങ്കയും സജീവമാണ്‌.
നഷ്‌ടത്തിലേക്ക്‌ കൂപ്പുകുത്തിക്കോണ്‌ടാണ്‌ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയതു തന്നെ. വ്യാപാരം പുരോഗമിച-തോടെ നഷ്‌ടത്തിന്റെ തോത്‌ കൂടുകയാണ്‌ ചെയ്‌തത്‌. എല്ലാ വിഭാഗം ഓഹരികളും വില്‍പന സമ്മര്‍ദ്ദത്തില്‍ ആടിയുലഞ്ഞപ്പോള്‍ സെന്‍സെക്‌സ്‌ 17345 എന്ന നിലവാരം വരെ താഴുകയും ചെയ്‌തു. ബോംബെ ഓഹരി സൂചിക 310.54 പോയിന്റ്‌ ഇടിഞ്ഞ്‌ 17380.08ല്‍ ക്ലോസ്‌ ചെയ്‌തു. ചെറുകിട വിഭാഗം ഓഹരികള്‍ രണ്‌ട്‌ ശതമാനവും ഇടത്തരം വിഭാഗം ഓഹരികള്‍ 1.60 ശതമാനവും നഷ്‌ടത്തിലായി. 92.90 പോയിന്റ്‌ നഷ്‌ടത്തിലായ ദേശീയ ഓഹരി സൂചികയുടെ അവസാന നിരക്ക്‌ 5215.45 ആണ്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2980 ഓഹരികളില്‍ 2176 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 720 ഓഹരികള്‍ക്ക്‌ ഒഴുക്കിനെതിരെ നീന്താനായി. സെന്‍സെക്‌സിലെ 25 ഓഹരികള്‍ക്ക്‌ വിലയിടിവ്‌ നേരിട്ടു, എ.സി.സി, യൂണിലിവര്‍, എന്‍.ടി.പി.സി, എസ്‌.ബി.ഐ, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ക്ക്‌ ആവശ്യക്കാരുണ്‌ടായി.
മൂന്നര ശതമാനം വിലയിടിഞ്ഞ റിയാലിറ്റി വിഭാഗമാണ്‌ ഏറ്റവുമധികം നഷ്‌ടത്തിലായത്‌. ഓയില്‍ ആന്റ്‌ ഗ്യാസ്‌, മെറ്റല്‍, ഉപഭോഗ വസ്‌തുക്കള്‍ എന്നിവയുടെ ഓഹരികള്‍ക്ക്‌ രണ്‌ട്‌ ശതമാനത്തിലധികം വിലയിടിവ്‌ നേരിട്ടു. ഒരു ശതമാനത്തിലധികം വിലയുയര്‍ന്ന സണ്‍ ഫാര്‍മയുടെ ഓഹരിയാണ്‌ ഏറ്റവുമധികം മുന്നേറ്റം കാണിച-ത്‌. അഞ്ച്‌ ശതമാനം വിലയിടിഞ്ഞ സെയിലിന്റെ ഓഹരിക്കാണ്‌ ഏറ്റവുമധികം വില്‍പന സമ്മര്‍ദ്ദം നേരിട്ടത്‌. ജെപി അസോസിയേറ്റ്‌സ്‌, റിലയന്‍സ്‌ എന്നിവ നാല്‌ ശതമാനത്തിലധികം നഷ്‌ടത്തിലായി.

Leave a Reply 143 views, 2 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com

Leave a Reply

  • Archives