| Mobile | RSS

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു

March 15th, 2010 | 1 Comment | Posted in മലയാളം (Malayalam)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ആഴ്‌ച മുഴുവന്‍ ചാഞ്ചാടി നീങ്ങിയ സൂചികകള്‍ പുതിയ ആഴ്‌ചയിലും അതേ പ്രകടനം ആവര്‍ത്തിച-ു. ഇടപാടുകാര്‍ ദിശാബോധമില്ലാതെ ഇരുട്ടില്‍ തപ്പുന്നതാണ്‌ പുതിയ ആഴ്‌ചയിലെ വിശേഷം. വിപണിയെ കുതിപ്പിന്‌ പ്രാപ്‌തമാക്കുന്ന തരത്തില്‍ സൂചനകള്‍ ഒന്നും തന്നെ ഇല്ലാത്തത്‌ ഈ തണുപ്പന്‍ മട്ടിന്‌ ഒരു പ്രധാന കാരണം. തുടര്‍ച-യായ എട്ടാം വ്യാപര ദിനത്തിലാണ്‌ ദേശീയ ഓഹരി സൂചിക കാര്യമായ വിലവ്യതിയാനം രേഖപ്പെടുത്താതെ വ്യാപാരം നിര്‍ത്തുന്നത്‌. ഏഷ്യന്‍ വിപണികളിലെ നഷ്‌ടക്കച-വടത്തെ തുടര്‍ന്ന്‌, നഷ്‌ടത്തിലാണ്‌ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്‌. ഉച-യ്ക്ക്‌ ശേഷം വിപണിയില്‍ അല്‍പം കരകയറ്റവും ദൃശ്യമായി. എന്നാല്‍ അതിന്‌ ശേഷം വ്യാപാരം തീരുന്നതുവരെ സൂചികകള്‍ ചാഞ്ചാടിയാണ്‌ നീങ്ങിയത്‌. ഇന്ത്യന്‍ സൂചികകളിലെ മാടമ്പി ഓഹരികളായ റിലയന്‍സ്‌, ഇന്‍ഫോസിസ്‌ എന്നിവ വാങ്ങാന്‍ ആളുകൂടിയതാണ്‌ വിപണിക്ക്‌ ഗുണമായത്‌. വ്യാപാരത്തിനിടെ 17200 എന്ന നിലവാരത്തിന്‌ സമീപത്തെത്തിയ സെന്‍സെക്‌സ്‌ തീരെ നേരിയ നഷ്‌ടത്തിലാണ്‌ കച-വടം നിര്‍ത്തിയത്‌. കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി വിറ്റുവരവിനെ അപേക്ഷിച-്‌ വിറ്റുവരവ്‌ തീരെ കുറവായിരുന്നു. 75800 കോടിയുടെ ഇടപാടാണ്‌ നടന്നത്‌. വിപണിയിലെ വിറ്റുവരവില്‍ ഉണ്‌ടാകുന്ന കുറവ്‌ കാളകളേയും കരടികളേയും ഒരുപോലെ ആശങ്കയിലാഴ്‌ത്തി. ഏഷ്യന്‍ സൂചികകള്‍ സമ്മിശ്രമായിരുന്നു, യൂറോപ്യന്‍ സൂചികകള്‍ നഷ്‌ടവും കാഴ്‌ചവെചു.
നാണയപ്പെരുപ്പ നിരക്ക്‌ രണ്‌ടക്കത്തിലേക്ക്‌ കടക്കും എന്ന പ്രവചനത്തിന്‌ ബലം നല്‍കി രാജ്യത്തെ ഫെബ്രുവരിയിലെ പണപ്പെരുപ്പം 9.89 ശതമാനമായി. പഞ്ചസാര ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ക്കും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില കൂടിയതാണ്‌ ഇതിന്‌ പ്രധാന കാരണം. ബാങ്കിങ്ങ്‌ നിരക്കിലെ വര്‍ധനയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്‌ടുന്നത്‌. ഏതായാലും കമ്പനികളുടെ വാര്‍ഷിക ഫലങ്ങളും മറ്റും വരുന്നത്‌ വരെ സൂചികകള്‍ ഇതേ നിലവാരത്തില്‍ തന്നെ പെരുമാറുമെന്നാണ്‌ സൂചന.
1.63 പോയിന്റ്‌ നഷ്‌ടം കാണിച- സെന്‍സെക്‌സിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 17164.99 ആണ്‌. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികളിലെ വിറ്റഴിക്കല്‍ തുടരുകയാണ്‌. ഇവ യഥാക്രമം 0.74 ശതമാനവും 0.83 ശതമാനവും ഉയര്‍ച- കാണിച-ു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2893 ഓഹരികളില്‍ 1835 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 988 ഓഹരികള്‍ മുന്നേറ്റം കാണിച-ു. 8.10 പോയിന്റ്‌ നഷ്‌ടത്തിലായ നിഫ്‌റ്റിയിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 5128.90 ആണ്‌. ഐ.ടി, എഫ്‌.എം.സി.ജി വിഭാഗം ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികളും വിലയിടിവ്‌ കാണിച-ു. ഒന്നര ശതമാനം വിലയിടിഞ്ഞ പൊതുമേഖല സ്‌ഥാപനങ്ങളുടെ വിഭാഗമാണ്‌ ഇന്നലെ ഏറ്റവുമധികം നഷ്‌ടത്തിലായത്‌.

Leave a Reply 196 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു”

  1. fxizcbwxef Says:

    OKM0NU utvmnhvbwikl, [url=http://pphpaqrkjjde.com/]pphpaqrkjjde[/url], [link=http://swfbzgfoymut.com/]swfbzgfoymut[/link], http://dxzdkxdnnaec.com/

Leave a Reply

  • Archives