| Mobile | RSS

രണ്‌ട്‌ ശതമാനം നേട്ടത്തില്‍ ഈ ആഴ്‌ചയിലെ വ്യാപാരത്തിന്‌ അവസാനം

March 19th, 2010 | 2 Comments | Posted in മലയാളം (Malayalam)

വ്യാപാരത്തിന്റെ അവസാന അര മണിക്കൂറില്‍ മികച- കുതിപ്പ്‌ കാഴ്‌ചവെച-്‌ ഇന്ത്യന്‍ സൂചികകള്‍ ഈ ആഴ്‌ചയിലെ വ്യാപാരം അവസാനിപ്പിച-ു. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ രണ്‌ടര ശതമാനം വിലക്കയറ്റം ഇന്ത്യന്‍ ഓഹരി വിപണി ഈ ആഴ്‌ച കാഴ്‌ചവെച-ു. ആഗോള സൂചികകളില്‍ നിന്നുള്ള പോസിറ്റീവ്‌ പ്രവണതയും മിക്ക ഓഹരികള്‍ക്കും ഇടപാടുകാരുടെ മനം നിറഞ്ഞ പിന്തുണ കിട്ടിയതുമാണ്‌ സൂചികകള്‍ക്ക്‌ കരുത്ത്‌ നല്‍കിയത്‌. ടെലിക്കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ തുടര്‍ച-യായി മുന്നേറ്റം കാണിക്കുന്നതും വിപണിയില്‍ നേട്ടത്തിന്റെ തരംഗങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ കാര്യമായ പങ്ക്‌ വഹിക്കുന്നുണ്‌ട്‌. ത്രി ജി ലേലവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്‌ ടെലികോം ഓഹരികളുടെ മുന്നേറ്റത്തിന്‌ കാരണം. ഭാരതി എയര്‍ടെല്‍ ആപ്പിളുമായി ചേര്‍ന്ന്‌ മൂന്നാം തലമുറ ഐ ഫോണുകള്‍ വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ആ കമ്പനിയുടെ ഓഹരിക്ക്‌ കരുത്ത്‌ പകര്‍ന്നു. വിപണിയിലെ നേട്ടത്തിന്റെ പ്രവണത തുടരും എന്ന്‌ തന്നെയാണ്‌ പൊതുവെ വിലയിരുത്തല്‍.
17600 എന്ന ഉയര്‍ച-യെ വ്യാപാരത്തിനിടെ പുല്‍കിയ ബോംബെ ഓഹരി സൂചിക 58.97 പോയിന്റ്‌ ഉയര്‍ന്ന്‌ 17578.23ല്‍ വ്യാപാരം നിര്‍ത്തി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2950 ഓഹരികളില്‍ 1459 ഓഹരികളുടെ വിലകുറഞ്ഞപ്പോള്‍ 1381 ഓഹരികള്‍ വിലയുയര്‍ച- കാണിച-ു. സെന്‍സെക്‌സിലെ 17 ഓഹരികള്‍ക്ക്‌ ഇടപാടുകാര്‍ പച-ക്കൊടി കാട്ടിയപ്പോള്‍ 13 സെന്‍സെക്‌സ്‌ ഓഹരികള്‍ക്ക്‌ റെഡ്‌ സിഗ്നലാണ്‌ കിട്ടിയത്‌. ഏകദേശം 94,000 കോടിയുടെ വിറ്റുവരവാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടന്നത്‌. വ്യാഴാഴ്‌ചയിലെ അപേക്ഷിച-്‌ വ്യാപ്‌തം കുറവാണെങ്കിലും വിറ്റുവരവില്‍ പുരോഗതി ഉണ്‌ടായിട്ടുണ്‌ട്‌. ദേശീയ ഓഹരി സൂചിക 16.90 പോയിന്റ്‌ ഉയര്‍ന്ന്‌ 5262.80ല്‍ കച-വടം നിര്‍ത്തി. കഴിഞ്ഞ ദിവസം പുറത്ത്‌ വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിലക്കയറ്റത്തിന്‌ അല്‍പം ശമനം വന്നിട്ടുണ്‌ട്‌ എന്ന വാര്‍ത്ത ഇടപാടുകാരില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്‌ട്‌. കാര്യമായ മുന്നേറ്റം കാണിച-ില്ലെങ്കിലും ഇടത്തരം ചെറുകിട വിഭാഗം ഓഹരികളും നേട്ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഇടപാടുകാര്‍ ഒക്കത്ത്‌ വെച-ു നടന്ന റിയാലിറ്റി, ഐ.ടി വിഭാഗം ഓഹരികള്‍ക്ക്‌ ഇന്നലെ വിലയിടിവ്‌ നേരിട്ടു. ഈ വിഭാഗങ്ങള്‍ ഒഅഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികളും നേട്ടത്തിലാണ്‌ കച-വടം നിര്‍ത്തിയത്‌. റിയാലിറ്റി ഓഹരികള്‍ക്ക്‌ ഒരു ശതമാനം വിലയിടിവ്‌ നേരിട്ടു. ഒരു ശതമാനം വിലയുയര്‍ന്ന ഉപഭോഗ വസ്‌തുക്കളുറ്റെ ഓഹരികളാണ്‌ ഇന്നലെ ഏറ്റവും മുന്നേറ്റം കാണിച-ത്‌. എണ്ണ–പ്രകൃതിവാതകം തുടങ്ങിയ വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാര്‍ നല്ല പിന്തുണ നല്‍കി.
എച-്‌.ഡി.എഫ്‌.സി, മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര, ഡി.എല്‍.എഫ്‌ എന്നീ കമ്പനികളുടെ ഓഹരികള്‍ ഒന്നര ശതമാനത്തിലധികം വിലയിടിവ്‌ കാണിചു.

Leave a Reply 211 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

2 Responses to “രണ്‌ട്‌ ശതമാനം നേട്ടത്തില്‍ ഈ ആഴ്‌ചയിലെ വ്യാപാരത്തിന്‌ അവസാനം”

  1. yavfgb Says:

    uEiFfL pnryfroqryvk, [url=http://opckzmdnvjij.com/]opckzmdnvjij[/url], [link=http://ztbqxtrbuuam.com/]ztbqxtrbuuam[/link], http://hzsabmoffkcb.com/

  2. pozycjonowanie stron Says:

    Nice site and great text.

Leave a Reply

  • Archives