| Mobile | RSS

വിപണിയില്‍ കുതിപ്പ്‌; സെന്‍സെക്‌സ്‌ 108 പോയിന്റ്‌ ഉയര്‍ന്നു

March 8th, 2010 | No Comments | Posted in മലയാളം (Malayalam)


ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു. ബജറ്റ്‌ കഴിഞ്ഞുള്ള രണ്‌ടാമത്തെ ആഴ്‌ചയും ഇന്ത്യന്‍ സൂചികകള്‍ വിലയുയര്‍ച- രേഖപ്പെടുത്തിയാണ്‌ വ്യാപാരം തുടങ്ങിയത്‌. കഴിഞ്ഞ ആഴ്‌ച നിര്‍ത്തിയേടത്ത്‌ നിന്നാണ്‌ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ തുടങ്ങിയത്‌. വിപണിയിലെ പോസിറ്റീവ്‌ തരംഗങ്ങള്‍ക്ക്‌ ഇതുവരെ അറുതിയായില്ല എന്നാണ്‌ ഈ കുതിപ്പ്‌ നല്‍കുന്ന സൂചന. ഇടപാടുകാരുടെ ആത്മവിശ്വാസം നന്നായി വര്‍ധിച-ിട്ടുണ്‌ട്‌. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ്‌ വ്യാപാര സമയത്തുടനീളം അതേ നിലവാരത്തില്‍ തുടരുകയും ചെയ്‌തു. ബോംബെ ഓഹരി സൂചിക 17,100 എന്ന നിലവാരം മറികടന്നാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച-തും. റിയാലിറ്റി, ഉപഭോഗ വസ്‌തുക്കള്‍, മെറ്റല്‍, പൊതുമേഖല സ്‌ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ ഇന്നലെ നഷ്‌ടം രേഖപ്പെടുത്തി. എന്നാല്‍ ഹെവിവെയ്‌റ്റ്‌ വിഭാഗം ഓഹരികള്‍ക്ക്‌ ലഭിച- മികച- പിന്തുണയാണ്‌ സൂചികകളെ മുന്നേറാന്‍ തുണച-ത്‌. എങ്കിലും മുന്‍ നിര ഓഹരികളെ കടത്തിവെട്ടി ചെറുകിട ഓഹരികള്‍ മികച- പ്രകടനം കാഴ്‌ചവെച-ു. ഒരു ശതമാനത്തിലധികമാണ്‌ ഈ വിഭാഗം ഓഹരികള്‍ വിലയുയര്‍ച- കാണിച-ത്‌. വിപണിയില്‍ പൊതുവെ കാളകള്‍ക്ക്‌ അനുകൂലമായി തരംഗം ഉള്ളതും, നെഗറ്റീവ്‌ വാര്‍ത്തകള്‍ പൊതുവെ കുറവായതുമാണ്‌ സൂചികകള്‍ മുന്നേറാന്‍ കാരണം.
കഴിഞ്ഞ ആഴ്‌ചയിലെ അവസാന വ്യാപാര ദിവസത്തെ അപേക്ഷിച-്‌ ഇന്ത്യന്‍ ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ വിറ്റുവരവ്‌ കുറവായിരുന്നു. എന്നാല്‍ 5100 എന്ന നിലവാരം ദേശീയ ഓഹരി സൂചികയും മറികടന്നു. രണ്‌ട്‌ ശതമാനത്തിനടുത്ത്‌ വിലയുയര്‍ന്ന ഓട്ടോ വിഭാഗം ഓഹരികളാണ്‌ സെന്‍സെക്‌സിനെ 0.64 ശതമാനം വിലയുയര്‍ച- രേഖപ്പെടുത്താന്‍ ഇന്നലെ തുണച-ത്‌. 108.11 പോയിന്റ്‌ മുന്നേറിയ സെന്‍സെക്‌സിലെ അവസാന നിരക്ക്‌ 17102.60 ആണ്‌. ഇടത്തരം വിഭാഗം ഓഹരികള്‍ 0.71 ശതമാനം വിലക്കയറ്റം കാണിച-ു. 35.30 പോയിന്റ്‌ ഉയര്‍ന്ന ദേശീയ ഓഹരി സൂചിക നിഫ്‌റ്റി 5124ലാണ്‌ വ്യാപാരം പൂര്‍ത്തിയാക്കിയത്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2946 ഓഹരികളില്‍ 1761 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 1097 ഓഹരികള്‍ നഷ്‌ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. സെന്‍സെക്‌സിലെ 20 ഓഹരികള്‍ മുന്നേറി, 10 എണ്ണം നഷ്‌ടത്തിലായി.
ബാങ്കിങ്ങ്‌ വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം വിലയുയര്‍ച- കാണിച-ു. അഞ്ച്‌ ശതമാനത്തിലധികം വിലയുയര്‍ച- രേഖപ്പെടുത്തിയ അംബുജ സിമന്റിന്റെ ഓഹരിയാണ്‌ ഇന്നലെ ഏറ്റവുമധികം മുന്നേറിയത്‌. നാല്‌ ശതമാനത്തിലധികം വിലകൂടിയ മഹീന്ദ്ര ആന്റ്‌ മഹീന്ദ്രയുടെ ഓഹരിയാണ്‌ ഇന്നലെ ഓട്ടോ വിഭാഗത്തില്‍ ഏറ്റവും നേട്ടമുണ്‌ടാക്കിയത്‌. റാന്‍ബാക്‌സി, യൂണിടെക്‌, എയര്‍ടെല്‍ എന്നിവയാണ്‌ നഷ്‌ടം രേഖപ്പെടുത്തിയ പ്രമുഖ ഓഹരികള്‍.

Leave a Reply 183 views, 3 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com

Leave a Reply

  • Archives