| Mobile | RSS

ലാഭമെടുപ്പ്‌; വിപണിയില്‍ നേരിയ നഷ്‌ടം

March 4th, 2010 | No Comments | Posted in മലയാളം (Malayalam)


കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളില്‍ തുടര്‍ച-യായി മുന്നേറ്റം രേഖപ്പെടുത്തിയ ഇന്ത്യന്‍ സൂചികകളില്‍ ഇന്നലെ നേരിയ തോതില്‍ ലാഭമെടുപ്പ്‌ നടന്നു. വിപണിയില്‍ പ്രതിയോഗികളില്ലാതെ അമറി നടന്ന കാളകള്‍ക്ക്‌ ഇടപാടുകാര്‍ മൂക്കുകയര്‍ ഇട്ടപ്പോള്‍ സൂചികകള്‍ ഇന്നലെ മുഴുവന്‍ നഷ്‌ടക്കച-വടം നടത്തി സമയം കൊന്നു. എങ്കിലും കാര്യമായ രീതിയില്‍ ലാഭമെടുപ്പ്‌ നടന്നിട്ടില്ല. വിപണിയിലെ ഇന്നലത്തെ പ്രകടനം പ്രതീക്ഷിച-ിരുന്നതാണ്‌. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമായി. കഴിഞ്ഞ ദിവസം 17,000ന്‌ തൊട്ടു മുകളിലെത്തി വ്യാപാരം നിര്‍ത്തിയ സെന്‍സെക്‌സ്‌ ഇന്നലെ ആ സുപ്രധാന നിലവാരത്തിന്‌ താഴെയിറങ്ങിയാണ്‌ ക്ലോസ്‌ ചെയ്‌തത്‌. എന്നാല്‍ വിപണിയിലെ പൊതുവായ പ്രവണത നേട്ടത്തിന്‌ അനുകൂലമായിരുന്നു. വന്‍ നേട്ടത്തിന്‌ ശേഷം ചെറിയ ഒരു തിരുത്തല്‍ വിപണിയില്‍ സ്വാഭാവികമാണ്‌, ഇന്നലത്തെ പ്രകടനവും അതുപോലെയാണെന്നാണ്‌ പൊതുവെ വിലയിരുത്തല്‍.
28.31 പോയിന്റ്‌ ചോര്‍ന്നുപോയ സെന്‍സെക്‌സ്‌ 16971.70ലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. വല്ല്യേട്ടത്താര്‍ ചുവപ്പു പരവതാനിയിലൂടെ നടന്നെങ്കിലും ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ വഴിമാറി ചിന്തുച-ു. ഇവ യഥാക്രമം 0.78 ശതമാനവും 0.81 ശതമാനവും വിലയുയര്‍ച- രേഖപ്പെടുത്തി. വാങ്ങല്‍ പിന്തുണ ഇവയിലേക്ക്‌ വ്യാപിക്കുന്നത്‌ ശുഭസൂചനയാണ്‌. 7.85 പോയിന്റ്‌ നഷ്‌ടം രേഖപ്പെടുത്തിയ ദേശീയ ഓഹരി സൂചികയിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 5080.25 ആണ്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2937 ഓഹരികളില്‍ 1690 എണ്ണം വിലയുയര്‍ച- കാണിച-പ്പോള്‍ 1154 ഓഹരികള്‍ നഷ്‌ടത്തിന്റെ കുടുക്കില്‍ വീണു. സൂചികാധിഷ്‌ഠിത ഓഹരികളില്‍ പ്രകടനം പപ്പാതി ആയിരുന്നു. 15 സെന്‍സെക്‌സ്‌ ഒഹരികള്‍ക്ക്‌ പിന്തുണ കിട്ടിയപ്പോള്‍ ബാക്കി 15 എണ്ണം നഷ്‌ടത്തിലായി.
കഴിഞ്ഞ ദിവസം യൂറോപ്യന്‍ മേഖലയിലെ പ്രതിസന്ധിക്ക്‌ ഏകദേശ പരിഹാരമായെന്ന വാര്‍ത്തകള്‍ വിപണിയെ അനുകൂലമായി സ്വാധീനിച-ിരുന്നു. ഐ.ടി, ഓയില്‍ ആന്റ്‌ ഗ്യാസ്‌, ബാങ്കിങ്ങ്‌ വിഭാഗം ഓഹരികളാണ്‌ ഇന്നലെ നഷ്‌ടത്തിലായത്‌. ഇന്നലെ കയറ്റം രേഖപ്പെടുത്തിയ ഹെവി വെയ്‌റ്റ്‌ ഓഹരികളില്‍ ലാഭമെടുപ്പ്‌ നടന്നപ്പോള്‍ സൂചികകള്‍ നഷ്‌ടം കാഴ്‌ചവെച-ു. തുടക്കത്തില്‍ അല്‍പസമയം മാത്രമാണ്‌ ഇന്ത്യന്‍ സൂചികകള്‍ മുന്നേറ്റം കാണിച-ത്‌.
രണ്‌ടര ശതമാനം വിലയുയര്‍ച- രേഖപ്പെടുത്തിയ റിയാലിറ്റി വിഭാഗമാണ്‌ ഇന്നലെ ഏറ്റവുമധികം മുന്നേറിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതിരുന്ന ഉപഭോഗ വസ്‌തുക്കള്‍, മെറ്റല്‍ എന്നീ വിഭാഗം ഓഹരികള്‍ക്ക്‌ ഇന്നലെ ഒന്നര ശതമാനത്തിലധികം വിലയുയര്‍ച- നേടാന്‍ സാധിച-ു.
ആക്‌സിസ്‌ ബാങ്ക്‌, ഹിന്‍ഡാല്‍കോ, മാരുതി, ഇന്‍ഫോസിസ്‌ എന്നിവയാണ്‌ ഇന്നലെ വിലയിടിഞ്ഞ പ്രമുഖ ഓഹരികള്‍. വിറ്റുവരവില്‍ ഇന്നലെ വിപണി കാര്യമായ പുരോഗതി കാണിച-ില്ല.

Leave a Reply 157 views, 3 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com

Leave a Reply

  • Archives