| Mobile | RSS

നാല്‌ ദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ ലാഭമെടുപ്പ്‌

March 30th, 2010 | 1 Comment | Posted in മലയാളം (Malayalam)

തുടര്‍ചയായ നാല്‌ വ്യാപാര ദിനങ്ങളില്‍ നേട്ടം കാണിച- ഇന്ത്യന്‍ സൂചികകളില്‍ ലാഭമെടുപ്പ്‌ നടന്നു. 2009–10 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു വ്യാപാരദിനം മാത്രം അവശേഷിക്കെയാണ്‌ ഇന്ത്യന്‍ വിപണി ലാഭമെടുപ്പിന്‌ വിധേയമായത്‌. വ്യാപാരത്തിന്റെ ആരംഭം മുതല്‍ ഉച-വരെ നേരിയ നേട്ടത്തിലായിരുന്നു ഇന്ത്യന്‍ സൂചികകള്‍ എന്നാല്‍ ഉച-യ്ക്ക്‌ ശേഷം വിപണിയില്‍ അതിശക്‌തമായ ലാഭമെടുപ്പ്‌ നടന്നു. ലാഭമെടുപ്പ്‌ പ്രതീക്ഷിച-ിരുന്നതാണെങ്കിലും പരിഭ്രാന്തരായ ഇന്ത്യന്‍ ഇടപാടുകാര്‍ വിപണിയില്‍ നിന്ന്‌ വിട്ടുനിന്നു. അതിനാല്‍ വിപണിയിലെ വിറ്റുവരവില്‍ കാര്യമായ ഇടിവാണ്‌ നടന്നത്‌. ഒരുതവണ ലാഭമെടുപ്പിന്‌ വിധേയമായതിനാല്‍ ഇന്ത്യന്‍ ഇടപാടുകാര്‍ കരുതലോടെയേ വരുന്ന ദിവസങ്ങളില്‍ നീങ്ങാന്‍ സാധ്യതയുള്ളൂ. അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ തുടര്‍ച-യായി കരുത്ത്‌ കാട്ടുന്നത്‌ ഐ.ടി കമ്പനികള്‍ക്ക്‌ തിരിച-ടിയാകുന്നുണ്ട്‌. രണ്ട്‌ ശതമാനത്തിലധികം വിലയിടിഞ്ഞ വിവര സാങ്കേതികവിദ്യാ വിഭാഗം ഓഹരികളാണ്‌ വിപണിയില്‍ നഷ്‌ടത്തിന്റെ ആക്കം കൂട്ടിയത്‌. ടെലികോം വിഭാഗം ഓഹരികള്‍ക്കും സാമാന്യം ഭേദപ്പെട്ട നിലയില്‍ വിലയിടിവ്‌ നേരിട്ടു.
വലേ്‌ല്യട്ടന്മാര്‍ക്ക്‌ അടി പതറിയെങ്കിലും ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദത്തെ ചെറുത്തുനിന്നു. ചെറുകിട വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിനടുത്ത്‌ വിലയുയര്‍ച- കാണിച-ു. ഇടത്തരം വിഭാഗം 0.15 ശതമാനം മുന്നേറ്റം കാണിച-ു. വിവിധ വിഭാഗം ഓഹരികളില്‍ മികച- രീതിയില്‍ തന്നെ വിറ്റഴിക്കല്‍ നേരിട്ടു. 121.18 പോയിന്റ്‌ വിലയിടിഞ്ഞ സെന്‍സെക്‌സിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 17590.17 ആണ്‌. ദേശീയ ഓഹരി സൂചിക 5262.45ല്‍ വ്യാപാരം നിര്‍ത്തി. നഷ്‌ടം 40.40 പോയിന്റാണ്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2883 ഓഹരികളില്‍ 1691 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 1098 ഓഹരികള്‍ വിലയിടിവ്‌ കാണിച-ു. സെന്‍സെക്‌സിലെ 19 ഓഹരികളും നഷ്‌ടത്തിലായപ്പോള്‍ 11 എണ്ണത്തിന്‌ മാത്രമാണ്‌ ഇടപാടുകാരുടെ പിന്തുണ കിട്ടിയത്‌.
ഒന്നര ശതമാനം വിലകൂടിയ റിയല്‍ എസ്‌റ്റേറ്റ്‌ വിഭാഗത്തിനാണ്‌ ഇന്നലെ ഏറ്റവുമധികം വിലയുയര്‍ച- നേടാനായത്‌. പൊതുമേഖല സ്‌ഥാപനങ്ങള്‍, പവര്‍ എന്നീ വിഭാഗം ഓഹരികള്‍ക്ക്‌ വാങ്ങല്‍ പിന്തുണ കിട്ടി. മെറ്റല്‍ വിഭാഗം ഓഹരികള്‍ കഴിഞ്ഞ ദിവസത്തെ അതേ നിലവാരത്തില്‍ തന്നെയാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ഐ.ടി, ഹെല്‍ത്ത്‌ കെയര്‍, ബാങ്കിങ്ങ്‌, ഓയില്‍ ആന്റ്‌ ഗ്യാസ്‌, എഞ്ചിനീയറിങ്ങ്‌, ഉപഭോഗ വസ്‌തുക്കള്‍, ഓട്ടോ, എഫ്‌.എം.സി.ജി എന്നിവയാണ്‌ നഷ്‌ടത്തിലായത്‌.
മൂന്ന്‌ ശതമാനം വിലയുയര്‍ന്ന ഡി.എല്‍.എഫിന്റെ ഓഹരിയാണ്‌ ഏറ്റവും കൂടുതല്‍ വിലയുയര്‍ച- കാണിച-ത്‌. ടാറ്റ മോട്ടോഴ്സിന്റെ ഓഹരിവില രണ്ട്‌ ശതമാനത്തിലധികം കൂടി. മൂന്നര ശതമാനം വിലയിടിഞ്ഞ എച-്‌.സി.എല്‍ ടെക്‌നോളജീസാണ്‌ ഏറ്റവും നഷ്‌ടത്തിലായത്‌. എച്‌.ഡി.എഫ്‌.സി ബാങ്കിന്റെ ഓഹരിവിലയും മൂന്ന്‌ ശതമാനത്തിലധികം ഇടിഞ്ഞു.

Leave a Reply 185 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “നാല്‌ ദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ ലാഭമെടുപ്പ്‌”

  1. MarK Darvin Says:

    Your article is very topical for me. Thanks for the information. I really liked your blog. I add this blog into bookmark.

Leave a Reply

  • Archives