ലാഭമെടുപ്പ് തുടര്‍ന്നു; നഷ്‌ടത്തോടെ സാമ്പത്തിക വര്‍ഷത്തിന് അവസാനം
ഇന്ത്യന്‍ ഓഹരി വിപണി നഷ്‌ടത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസത്തെ വ്യാപാരം ക്ലോസ് ചെയ്‌തു. തുടര്‍ച-യായ രണ്‌ടാം ദിവസമാണ് ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടത്തിലാകുന്നത്. 2009–10 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സൂചികകള്‍ 70 ശതമാനം ഉയര്‍ച- രേഖപ്പെടുത്തി. രണ്‌ട് ദിവസത്തെ വിറ്റഴിക്കല്‍ ദോഷകരമായി ബാധിച-ിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ സൂചികകളുടെ നേട്ടം 80 ശതമാനത്തില്‍ അധികം ആകുമായിരുന്നു. തെരഞ്ഞെടുത്ത ഓഹരികളില്‍ നേരിട്ട വില്‍പന സമ്മര്‍ദ്ദമാണ് സൂചികകള്‍ക്ക് തിരിച-ടിയായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 9709 ആയിരുന്നു സെന്‍സെക്‌സിലെ നിരക്ക്. അതിപ്പോള്‍ 17528ല്‍ എത്തി നില്‍ക്കുന്നു. ഇന്ത്യന്‍ ഓഹരിവിപണിയില്‍ നേരിട്ട കുതിപ്പാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഷ്യന്‍ സൂചികകളില്‍ നിന്നുള്ള വിറ്റഴിക്കല്‍ വാര്‍ത്തകളാണ് ഇന്ത്യന്‍ ഇടപാടുകാരെ ദോഷകരമായി സ്വാധീനിച-ത്. യൂറോപ്യന്‍ സൂചികകള്‍ കാര്യമായ സൂചനകള്‍ നല്‍കാതെ ‘ഫ്‌ലാറ്റായിരുന്നു’. കഴിഞ്ഞ ദിവസത്തെ അപേക്ഷിച-് വിറ്റുവരവിന്റെ കാര്യത്തില്‍ ചെറിയ കയറ്റം ഉണ്‌ടായിട്ടുണെ്‌ടങ്കിലും പ്രകടമായ മുന്നേറ്റം നടന്നിട്ടില്ല. സൂചികകളെ കടത്തിവെട്ടിയ ചെറുകിട ഇടത്തരം വിഭാഗങ്ങള്‍ക്ക് പിന്തുണ കിട്ടി. തുടര്‍ച-യായ രണ്‌ടാം ദിവസമാണ് ഇവ നേട്ടത്തിലാകുന്നത്. ചൊവ-ാഴ്‌ച നഷ്‌ടത്തിലായ ടെലികോം കമ്പനികളില്‍ സമ്മിശ്ര പ്രതികരണമാണ് കണ്‌ടത്.
ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2870 ഓഹരികളില്‍ 1578 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 1187 എണ്ണം നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 17 ഓഹരികള്‍ക്ക് പിന്തുണ ലഭിച-ു, 13 എണ്ണം നഷ്‌ടത്തിലായി. വ്യാപാരത്തിനിടെ 17699.50 വരെ ഉയര്‍ന്ന സെന്‍സെക്‌സ് 62.40 പോയിന്റ് നഷ്‌ടത്തില്‍ 17527.77ല്‍ കച-വടം പൂര്‍ത്തിയാക്കി. ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനവും ഇടത്തരം വിഭാഗം 0.25 ശതമാനവും വിലയുയര്‍ച- കാണിചു. 13.35 പോയിന്റ് നഷ്‌ടത്തിലായ ദേശീയ ഓഹരി സൂചികയുടെ ക്ലോസിങ്ങ് നിരക്ക് 5249.10 ആണ്.
സംഭവബഹുലമായ ഒരു സാമ്പത്തിക വര്‍ഷമാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കുതിപ്പിന് വഴിവെക്കുന്ന പല തീരുമാനങ്ങളും ഈ സാമ്പത്തിക വര്‍ഷം പ്രഖ്യാപിക്കുകയുണ്‌ടായി. ബാങ്കിങ്ങ് രംഗത്തെ പരിഷ്‌കാരങ്ങള്‍, ഓഹരി വിറ്റഴിക്കല്‍, കിരിത് പരിഖ് കമ്മിറ്റി റിപ്പോര്‍ട്ട്, പ്രത്യക്ഷ നികുതി, ഉല്‍പന്ന–സേവന നികുതി എന്നിവ ഇവയില്‍ ചിലതാണ്. ഉത്തേജക പദ്ധതികള്‍ ഏറെക്കുറെ പൂര്‍ണ്ണമായി പിന്‍ വലിച-ു കഴിഞ്ഞു. ഏപ്രിലില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രകടനത്തിന്റെ കണക്കുകളും കോര്‍പ്പറേറ്റ് ഫലങ്ങളും പുറത്തുവരും. വിപണി ഇവയെയാണ് ഇനി ഉറ്റുനോക്കുന്നത്.
വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമായി. എഫ്.എം.സി.ജി, ഐ.ടി വിഭാഗം ഓഹരികള്‍ക്ക് ഒരു ശതമാനത്തിലധികം വിലയിടിവ് നേരിട്ടു. ഹെല്‍ത്ത് കെയര്‍, പവര്‍, പൊതുമേഖല സ്‌ഥാപനങ്ങള്‍ എന്നിവയിലാണ് വാങ്ങല്‍ സമ്മര്‍ദ്ദം നടന്നത്.


















April 3rd, 2010 at 5:35 am
That is cool that people can take the credit loans moreover, that opens up new opportunities.