തുടര്‍ചയായ രണ്‌ടാം ദിവസവും നേട്ടം; നിഫ്‌റ്റി 5200ന് മുകളില്‍
തുടര്‍ചയായ രണ്‌ടാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. വിപണിയില്‍ ഇടപാടുകാരുടെ ആത്മവിശ്വാസം വര്‍ധിച-തായാണ് പൊതുവെ വിലയിരുത്തല്‍. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും കരുത്ത് നല്‍കിയപ്പോള്‍ സൂചികകള്‍ക്ക് കുതിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്‌ടായില്ല എന്ന് വേണം പറയാന്‍. ചൊവ-ാഴ്‌ച ദേശീയ ഓഹരി സൂചികയ്ക്ക് 5200 എന്ന കടമ്പ താണ്‌ടാന്‍ കഴിഞ്ഞിരുന്നില്ല എന്നാല്‍ ബുധനാഴ്‌ച ആ കടമ്പയും താണ്‌ടിയാണ് സൂചികകള്‍ വ്യാപാരം നിര്‍ത്തിയത്. ഇക്കൊല്ലം ജനുവരി 20ന് ശേഷം ആദ്യമായാണ് സൂചികകള്‍ ഈ നിലവാരത്തില്‍ എത്തുന്നത്. പ്രധാനപ്പെട്ട പലിശ നിരക്കുകള്‍ പൂജ്യത്തിന് സമീപം നിലനിര്‍ത്താനുള്ള അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ് അമേരിക്കന്‍ സൂചികകളെ പ്രത്യേകിച-ും മറ്റ് ആഗോള സൂചികകളെ പൊതുവെയും കാളകള്‍ക്കുള്ള കണിയാക്കി മാറ്റിയത്. കുറേ നാളത്തേയ്ക്ക് കൂടി നിരക്കുകള്‍ ഇപ്രകാരം നിലനിര്‍ത്താനാണ് തീരുമാനം എന്ന വാര്‍ത്ത ഇരട്ടി മധുരമായി. വാര്‍ത്തയുടെ അലയൊലികള്‍ കടലുകടന്ന് ഏഷ്യയിലുമെത്തി. ഇവിടത്തെ സൂചികകള്‍ ഒരു ശതമാനം മുതല്‍ മൂന്നര ശതമാനം വരെ മുന്നേറ്റം ഇതുമൂലം കാഴ്‌ചവെച-ു. സെന്‍സെക്‌സ് വ്യാപാരത്തിനിടെ 17577 എന്ന പോയിന്റ് വരെ കയറ്റം രേഖപ്പെടുത്തിയത് ഫെഡറല്‍ റിസര്‍വിന്റെ നടപടുക്കുള്ള ഉപകാര സ്‌മരണയാണെന്നാണ് പൊതുവെ വിലയിരുത്തല്‍. ഇന്ത്യന്‍ വിപണിയില്‍ റെക്കോര്‍ഡ് വിറ്റുവരവും ഇന്നലെ ദൃശ്യമായി. 1.18 ലക്ഷം കോടിയുടെ ഇടപാടാണ് നടന്നത്. സമീപകാലത്ത് ഇത്ര വലിയ വ്യാപ്‌തം ഇടപാടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നടന്നിട്ടില്ല.
സെന്‍സെക്‌സും നിഫ്‌റ്റിയും വിദേശ നിക്ഷേപകരുടെ ഓമനകളായി മാറിയിട്ടുണ്‌ട്. സൂചികാധിഷ്‌ഠിത വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ കൈവിട്ടുള്ള പിന്തുണയും കിട്ടുന്നുണ്‌ട്. എന്നാല്‍ ഇടത്തരക്കാരിലേക്കും ചെറുകിടക്കാരിലേക്കും ഇന്ത്യന്‍ കാളകളുറ്റെ നോട്ടം എത്തുന്നില്ല. ഇടത്തരം സൂചികകള്‍ 0.17 ശതമാനം നേട്ടവും ചെറുകിട വിഭാഗം 0.14 ശതമാനം നഷ്‌ടവും കാണിച-ു. 106.90 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 17490.08 ആണ്. 5231.90ല്‍ ക്ലോസ് ചെയ്‌ത നിഫ്‌റ്റിയിലെ നേട്ടം 33.80 പോയിന്റാണ്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2928 ഓഹരികളില്‍ 1586 എണ്ണത്തിന്റെ വിലയിടിഞ്ഞു, 1250 ഓഹരികള്‍ മുന്നേറ്റം കാണിച-ു. സെന്‍സെക്‌സിലെ 22 ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ കിട്ടിയപ്പോള്‍ എ.സി.സി, ഭെല്‍, യൂണിലിവര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍ എന്നിവ നഷ്‌ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.
അര ശതമാനത്തിലധികം നഷ്‌ടത്തിലായ റിയാലിറ്റി ഓഹരികളാണ് ഏറ്റവും നഷ്‌ടത്തിലായത്. ഓട്ടോ, ഉപഭോഗ വസ്‌തുക്കള്‍, എഫ്.എം.സി.ജി എന്നിവയും നഷ്‌ടം കാണിച-ു. രണ്‌ട് ശതമാനത്തിലധികം ഉയര്‍ന്ന ഉപഭോഗ വസ്‌തുക്കള്‍ക്കാണ് ഇന്നലെ ഏറ്റവുമധികം പിന്തുണ കിട്ടിയത്. ഹെല്‍ത്ത് കെയര്‍, മെറ്റല്‍ വിഭാഗം ഓഹരികളും ഒരു ശതമാനത്തിലധികം വിലയുയര്‍ച- കാട്ടി.

















