നിഫ്‌റ്റി 5000ന് മുകളില്‍

തുടര്‍ച-യായ രണ്‌ട് വ്യാപാര ദിനങ്ങളില്‍ മികച- മുന്നേറ്റം കാഴ്‌ചവെച-തിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൂചികകളില്‍ ആത്മവിശ്വാസം വര്‍ധിച-ു. ബജറ്റ് പകര്‍ന്നു നല്‍കിയ പ്രതീക്ഷയുടെ നാളങ്ങള്‍ക്കനുസരിച-് ഇടപാടുകാര്‍ പ്രവര്‍ത്തിച-പ്പോള്‍ ഓഹരി വിപണിയില്‍ മികച- മുന്നേറ്റം ദൃശ്യമായി. കുറേ വ്യാപാര ദിനങ്ങള്‍ക്ക് ശേഷം ആദ്യമായി ദേശീയ ഓഹരി സൂചിക 5000 എന്ന നിലവാരത്തിന് മുകളില്‍ കയറി വ്യാപാരം പൂര്‍ത്തിയാക്കി. വ്യാപാരം തുടങ്ങിയതു മുതല്‍ സൂചികകളില്‍ വാങ്ങല്‍ പിന്തുണ ശക്‌തമായിരുന്നു. കച-വടം തീരുന്നതു വരെ ആ പ്രവണത തുടരുകയും ചെയ്‌തു. ഇന്നലെ ഒറ്റ ദിവസം കൊണ്‌ട് രണ്‌ട് ശതമാനം വിലയുയര്‍ച- രേഖപ്പെടുത്താന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് സാധിച-ു. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചിക 16800ന് മുകളില്‍ കയറുകയും ചെയ്‌തു. ബജറ്റിനോടുള്ള ആദ്യ പ്രതികരണങ്ങളാണ് ഇന്നലെ വിപണിയില്‍ ദൃശ്യമായതെന്നാണ് പൊതുവെ വിലയിരുത്തല്‍. ഓട്ടോ, മെറ്റല്‍ വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ മികച- പിന്തുണ ലഭിച-താണ് സൂചികകളെ ഏറ്റവുമധികം തുണച-ത്. കഴിഞ്ഞ 24 വ്യാപാര ദിനങ്ങള്‍ക്കിടെ ആദ്യമായാണ് ദേശീയ ഓഹരി സൂചിക 5000 എന്ന നിലവാരം മറികടക്കുന്നത്. യൂറോപ്യന്‍ വിപണികളിലെ നേട്ടത്തിന്റെ വാര്‍ത്തകളും ഇന്ത്യന്‍ ഇടപാടുകാരെ കാളകള്‍ക്ക് അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച-ു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. തുടര്‍ച-യായ രണ്‌ടാം വ്യാപാര ദിനത്തിലാണ് സൂചികകള്‍ നേട്ടത്തിലാകുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച-് വിറ്റുവരവില്‍ ഇന്നലെ കുറവ് വന്നിട്ടുണ്‌ട്.
343.01 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 16772.56 ആണ്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ രണ്‌ട് ശതമാനത്തിലധികം വിലക്കയറ്റം കാണിച-ു. എല്ലാ വിഭാഗം ഓഹരികള്‍ക്കും ഇന്നലെ ഇടപാടുകാരുടെ പിന്തുണ കിട്ടി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2901 ഓഹരികളില്‍ 2063 എണ്ണത്തിന്റെ വിലയുയര്‍ന്നപ്പോള്‍ 766 ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. സെന്‍സെക്‌സിലെ 25 ഓഹരികളുടെ വിലകൂടി. ഡി.എല്‍.എഫ്. യൂണിലിവര്‍, എന്‍.ടി.പി.സി, ഒ.എന്‍.ജി.സി, റിലയന്‍സ് ഇന്‍ഫ്ര എന്നിവ നഷ്‌ടത്തിലായി.
വിപണിയില്‍ നേട്ടത്തിന്റെ മേഖലയിലെ ചലനം തുടരുമെന്നാണ് വിലയിരുത്തല്‍. ഈ ആഴ്‌ച തന്നെ അല്‍പം ലാഭമെടുപ്പും കണക്കുകൂട്ടുന്നു. 13 ശതമാനം വിലകൂടിയ ടാറ്റ മോട്ടോഴ്സാണ് ഇന്നലെ ഏറ്റവുമധികം മുന്നേറിയത്. ടാറ്റ സ്‌റ്റീലിന്റെ ഓഹരിവില ആറ് ശതമാനത്തിലധികം ഉയര്‍ന്നു. നാല് ശതമാനത്തിലധികം വിലയിടിഞ്ഞ ബി.പി.സി.എല്‍ ആണ് ഇന്നലെ ഏറ്റവുമധികം നഷ്‌ടം രേഖപ്പെടുത്തിയത്.

















March 31st, 2010 at 12:46 am
IHJoOy ngpcaaodslfv, [url=http://uvytqebjnkjr.com/]uvytqebjnkjr[/url], [link=http://hjmfjrelxfcu.com/]hjmfjrelxfcu[/link], http://irwvdzktraju.com/